പുറത്തു നന്നായി മഴ പെയുന്നു. ഏതു സമയത്താണ് ഇന്ന് ഷോപ്പിങ്ങിനു ഇറങ്ങാൻ തോന്നിയത്. അവൾ തന്നോടു തന്നെ ചോദിച്ചു. മഴയായാലും അല്ലെങ്കിലും ഷോപ്പിംഗ് മാളിൽ തിരക്കിനു കുറവ് ഒട്ടും ഇല്ല. അപ്പോഴാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തത്. ബാഗിൽ ഒന്ന് പരതിയ ശേഷം ആണ് അവൾക്കു മൊബൈൽ കൈയിൽ കിട്ടിയത് .
"അശ്വതിയല്ലേ അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം. "
അതെ അവൾ മറുപടി പറഞ്ഞു.
"ഞാൻ പ്രീത , വണ്ടർ കിഡ്സിൽ നിന്നും വിളിക്കുന്നു. വീട്ടിലെ ലാൻ ലൈനിൽ വിളിച്ചിരുന്നു . ആരും ഫോണ്‍ എടുകാത്തത് കൊണ്ടാണ് മൊബൈലിൽ വിളിക്കുന്നത് . "
"ഫോണ്‍ രണ്ടു ദിവസമായി വർക്ക് ചെയുന്നില്ല ."
അശ്വതി പറയുന്നത് മുഴുവനും കേൾക്കാതെ പ്രീത പറഞ്ഞു
"അജയിന് നല്ല സുഖം ഇല്ല. "
"എന്ത് പറ്റി" അശ്വതി ആകംഷയൊടെ ചോദിച്ചു.
"ഇല്ല പേടിക്കുവാൻ ഒന്നും ഇല്ല. ചെറിയ ഒരു പനി പോലെ അത്രയേ ഉള്ളു."
"ഓക്കേ ഞാൻ ഇപ്പോൾ സ്കൂളിലേക്ക് വരാം." അശ്വതി തിടുക്കത്തോടെ പറഞ്ഞു.
"സാരമില്ല മാഡം , വണ്ടർ കിഡ്സിന്ടെ സ്കൂൾ ബസിൽ അജയിനെ വീട്ടിലേക്കു വിട്ടിടുണ്ട്. മാഡം സ്കൂളിൽ വരണം എന്നില്ല. അജയിനെ താഴത്തു നിന്ന് പിക്ക് ചെയ്താൽ മാത്രം മതി."
അല്ല അതിനു ഞാൻ വീട്ടില്ലില്ല എന്ന് അശ്വതി പറയും മുമ്പേ പ്രീത ഫോണ്‍ വച്ച് കഴിഞ്ഞിരുന്നു. അശ്വതി തിരിച്ചു അതെ ലാൻ ലൈനിലേക്ക് വിളിച്ചു. എൻഗേജ് ടോണ്‍ മാത്രം. നാശം അവൾ പിറു പിറുത്തു . ഇവിടെ നിന്ന് ഇനി വീട്ടിൽ എത്തുമ്പോഴേക്കും എങ്ങനെ ആയാലും ഒരു മണികൂർ കഴിയും. വീട്ടിൽ അമ്മ തനിച്ചാണ് . അമ്മയെ വിളിച്ചു പറയുവാനും വയ്യ . ഇനി അമ്മ ഉണ്ടെങ്കിൽ തന്നെ അവനെ കണ്ട്രോൾ ചെയുവാനും ബുദ്ധി മുട്ടാണ് . ആകെ കൂടി വെകിളി പിടിച്ച കുട്ടിയാണ് അജയ്. ഹൈപ്പർ ആക്റ്റീവ് ആണെന്ന് ഡോക്ടർസ് പറയുന്നു .പല കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവണത ഉണ്ടാകും അത് തനിയെ മാറിക്കോളും എന്നാണ് ഒരിക്കൽ കാണിച്ചപ്പോൾ ഡോക്ടർ അവകാശ പെട്ടത്
അവനു അഞ്ചു വയസു കഴിഞ്ഞിരിക്കുന്നു. ആശയെ കുളിപ്പിച്ച് കഴിഞ്‍ ഉറക്കിയാൽ അവൾ സുഖമായി മുന്ന് മണിക്കൂർ വരെ ഉറങ്ങികോളും . അതുകൊണ്ടാണ് അജയ് വരും മുമ്പേ കുറച്ചു നാപ്കിന്സും , അവൾകുള്ള സെറിലാക്കും മേടിക്കാം എന്ന് കരുതിയത്. കൂട്ടത്തിൽ അനിലിനു ഒരു ഗിഫ്റ്റും മേടികണം. വെഡിംഗ് ആനിവെർസറി വരികയാണ് .
അവൾ ഉടനെ തന്നെ അനിലിനെ മൊബൈലിൽ വിളിച്ചു . രണ്ടു റിംഗ് കഴിഞ്ഞപോഴേക്കും അനിൽ ഫോണ്‍ എടുത്തു.. അവൾ അവനോടു കാര്യം പറഞ്ഞു .അജയിന്റെ സ്കൂളിൽ നിന്നും വിളിച്ചിരുക്കുന്നു . അവനു ചെറിയ പനി ഉണ്ട് . അവളെ മുഴുമിപിക്കുവാൻ അനുവദിക്കാതെ അനിൽ ഇടയിൽ കയറി.

"എനിക്ക് ഇപ്പോൾ പോയി അവനെ വിളിക്കാൻ ആവില്ല. ഉച്ചക്ക് മുമ്പ് ഒരു മീറ്റിംഗ് ഉണ്ട്. "
അവൾ പറഞ്ഞു ."പോയി വിളികേണ്ട ആവശ്യം ഇല്ല . അവർ അവനെ സ്കൂൾ ബസിൽ താഴെ ഡ്രോപ്പ് ചെയ്യും എന്നാണ് പറഞ്ഞത് . ഞാൻ ഗ്രാൻഡ് മാളിലാണ് . വീട്ടിൽ എത്തുമ്പോഴേക്കും ഒരു മണികൂര് പിടിക്കും ."
അത് കേട്ടതും അനിൽ പൊട്ടിതെറിച്ചു.
"ഇപ്പൊൾ , ഷോപ്പിങ്ങിനു പോകേണ്ട ആവശ്യം എന്താ? " പിന്നെയും എന്തൊക്കെയോ അനിൽ പറഞ്ഞു. അവളുടെ .കണ്ണിൽ വെള്ളം നിറഞ്ഞു.
ആശക്കിപ്പോൾ ഒന്നര വയസാകുന്നു. ആദ്യമൊന്നും അവൾ കരയുക പോലും ചെയ്തിരുന്നില്ല . ആദ്യത്തെ ആശങ്ക പിന്നെ ഒരു ഭയം ആയി. വിളിച്ചാലും , കൊഞ്ചിച്ചാലും ഒന്നും തിരികെ ഉള്ള ഒരു റെസ്പോണ്‍സും ഇല്ല.
ആശക്കിപ്പോൾ ഒന്നര വയസാകുന്നു. ആദ്യമൊന്നും അവൾ കരയുക പോലും ചെയ്തിരുന്നില്ല . ആദ്യത്തെ ആശങ്ക പിന്നെ ഒരു ഭയം ആയി. വിളിച്ചാലും , കൊഞ്ചിച്ചാലും ഒന്നും തിരികെ ഉള്ള ഒരു റെസ്പോണ്‍സും ഇല്ല.
ഇനി അവൾക്ക് സംസാരികുവാൻ ആവില്ലേ? താൻ പറയുന്നത് ഒന്നും അവൾക്ക് കേൾക്കുവാൻ ആവുന്നില്ലേ ? പറഞ്ഞു കേട്ടറിവുണ്ട് മൂത്ത കുടിയുടെ വിപരീത സ്വഭാവം ആയിരിക്കും ഇളയ ആളുടെതെന്ന് .
അജയ് ഒരു കുറുംബാനാണ് . അവന്റെ വികൃതിയും , കുറുമ്പും നാൾക്ക് നാൾ കൂടുന്നു എന്നല്ലാതെ ഒട്ടും കുറയുന്നില്ല. ഇനി അതല്ല വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ.
അനിൽ അശ്വസിപിക്കും . "ഇല്ല അങ്ങനെ ഒന്നും സംഭാവികില്ല " എന്ന്. ടെസ്റ്റുകൾ ഒരു പാട് ചെയ്തു. കഴിഞ്ഞ മാസം ചെക്ക്ആപ്പിനു കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു , " അല്പം ഇമ്പ്രൂവ്മെന്റ് ഉണ്ട് . അങ്ങനെ അങ്ങ് പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല" .
ചിലപ്പോൾ തന്നെ ആശ്വസിപ്പിക്കുവാൻ വേണ്ടി ഡോക്ടർ പറഞ്ഞതാവാം .
"ദിസ് ഈസ് ജസ്റ്റ് എ മൈൽടർ ഫോം ഓഫ് ഓട്ടിസം . ജസ്റ്റ് എ ബിറ്റ് ലേസി ഇനഫ് റ്റു പിക് അപ്പ് സം ന്യൂ വോർഡ്സ്. "
പക്ഷെ ഇത് വരെ ആയിട്ടും ആശ ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. അജയിന് ആശയെ വലിയ ഇഷ്ടം ആണ് പക്ഷെ ആരും അടുത്തില്ലെങ്കിൽ അവൻ ചിലപ്പോൾ ഉപദ്രവിക്കും . അമ്മ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല. അല്ലെങ്കിലും തീരെ വയ്യാത്ത അമ്മയെ കൊണ്ട് എങ്ങനെ അവനെ ഒന്ന് കണ്ട്രോൾ ചെയുവാൻ സാധിക്കും . ഒരു മുറിയിൽ നിന്നും മറ്റു മുറിയിലേക്ക് പോകണം എന്നുണ്ടെങ്കിൽ അമ്മയ്ക്ക് പരസഹായം വേണം .
ഇതെല്ലാം ഓർത്തിട്ടാകാം അനിൽ അപ്പ്‌സ്റ്റ് ആയത് .
അവൾ വേഗം ഷോപ്പിംഗ് മതിയാക്കി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോയി . വിചാരിച്ച പോലെയുള്ള ബ്ലോക്ക് ഉണ്ടായില്ല എങ്കിലും അവളുടെ മനസ്സിൽ വല്ലാത്ത ആധി തളിരിട്ടു. അജയിനും പറഞ്ഞാൽ മനസിലാകുന്ന പ്രായം ഒന്നും ആയിട്ടില്ല. അവൻ വല്ല കുരുത്ത കേടും കാണിക്കുമോ? അതൊക്കെ ഓർത്തിട്ടു അശ്വതിയുടെ മനസ് പിടഞ്ഞു.

കഴിഞ്ഞ ദിവസം അവൻ ആശയുടെ കാലിൽ ചവിട്ടി നിന്നതിനു അനിൽ അവനെ അടിച്ചതെയുള്ളൂ . സ്നേഹം കൂടിയാലും അവൻ ചിലപ്പോൾ ഉപദ്രവിക്കും. ഉറക്കെ കരയുവാൻ പോലും ശേഷി ഇല്ലാത്ത കുട്ടിയാണ് ആശ. അശ്വതിക്ക് അവളോടു തന്നെ വെറുപ്പ് തോന്നി. എന്തിനു വെറുതെ ഷോപ്പിങ്ങിനു പോയി. അനിൽ ചോദിച്ചതിലും കാര്യം ഇല്ലേ?
വീട്ടിൽ എത്തി വാതിൽ തുറന്നു നോക്കുമ്പോൾ കണ്ട കാഴ്ച,
അജയ് വലിയ സോപ്പ് കുമിളകൾ ഊതി ഊതി പറത്തി വിടുന്നു . കുഞ്ഞി കാലുകൾ ചേർത്ത് അവന്റെ അരികിൽ മുട്ട് കുത്തി ഇരിക്കുന്ന് ആശ. ശബ്ദം ഉണ്ടാക്കാതെ പിറകെ നിന്ന് അവന്റെ ചെയ്തികൾ അവൾ ശ്രദ്ധിച്ചു . വലിയ സോപ്പ് കുമിളകൾ അവളുടെ കുഞ്ഞു മുഖതേക്ക് അവൻ പതിയെ ഊതി വിടുന്നു . . പിന്നെ ഉറക്കെ പറയുന്നു.

"ആശ, ടച് ദി ബബ്ബില്സ്. " അവളുടെ കുഞ്ഞു കൈകൾ കൊണ്ടവൻ ആ കുമിളകൾ ഓരോന്നായി തൊട്ടു പൊട്ടിക്കുന്നു.
പെട്ടെന്ന് അശ്വതി ആ ശബ്ദം കേട്ടു . " ബ ബ ൽ" ... ആശയുടെ ചുണ്ടിൽ നിന്നും അവ്യക്തമായ ശബ്ദം . അവളുടെ ശബ്ദം കേട്ട് ഉറക്കെ കൈ കൊട്ടി ചിരിക്കുന്ന അജയ്. വീണ്ടും വീണ്ടും ഉറക്കെ അവൻ ആ ശബ്ദം അനുകരിച്ചു. അവളുടെ കൈയിൽ തട്ടി കുമിളകൾ പൊട്ടി തെറിക്കുംപോൾ ആ കുഞ്ഞു കണ്ണുകൾ തിളങ്ങുനുണ്ടായിരുന്നു. ചെറു ചിരിയോടെ അജയിനെ നോക്കി ആശ വീണ്ടും ആ വാക്കുകൾ ഉരിയാടി. ആദ്യമായി അവളുടെ ചുണ്ടിൽ നിന്നും പൊട്ടി പുറപെട്ട ശബ്ദം. ബബൽ.
കണ്ണ് നിറഞ്ഞ അശ്വതി , ഓടി ചെന്ന് ആശയെ എടുത്തു ഉയർത്തി . അവളുടെ തിളങ്ങുന്ന കണ്ണുകളിൽ തെരു തെരെ ചുംമ്പനങ്ങൾ കൊണ്ട് പൊതിഞ്ഞു. അവളുടെ ഭാവം കണ്ടിട്ട് അജയ് പറഞ്ഞു ,
"അമ്മെ ഞാൻ ഒന്നും ചെയ്തില്ല."
ഒന്നും പറയാതെ അവനെയും ചേർത്ത് നിറുത്തി അവന്റെ നിറുകയിലും അവൾ ഒരു ചുംബനം അർപ്പിച്ചു . അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ