ഞരമ്പ് രോഗത്തിന് പ്രായഭേദ മില്ല. അതിന് കോണ്‍ഗ്രസ് എന്നോ സി പി എം എന്നോ ഭേദമില്ല. എം പി യെന്നോ മന്ത്രിയെന്നോ ഉള്ള വ്യത്യാസമില്ല. ഒരു ആഗോള പ്രതിഭാസമാണത്. എന്നിരുന്നാലും
കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രായം കൂടുന്തോറും ‘ശൗര്യം’ ഇത്തിരി കൂടുമെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്‍ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ , ജോസെഫും കുഞ്ഞാലി കുട്ടിയും,തെറ്റയിലും കുര്യനും , ഉണ്ണിത്താനും വരെ എണ്ണിയാൽ തീരത്ത് നിരവധി ഉദാഹരണങ്ങള്‍ അതിന് തെളിവായി മുന്നിലുണ്ട്. ‘ശൗര്യം’ കൂടി വരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടി കയിലേക്ക് വൈകിയാണെങ്കിലും പീതാംബരക്കുറുപ്പിനും കയറിക്കൂടാന്‍ പറ്റി.
ജില്ലാ കലക്ടറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയ തന്നെ കാറില്‍ നിന്നും അപമാനിച്ചു. തുടര്‍ന്ന് വേദിയിലേക്കുള്ള നടത്തത്തിനിടയിലും പിന്നീട് വേദിയിലും വെച്ച് അപമാനിച്ചു എന്നൊക്കെയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഒരു ജനപ്രതിനിധിയാണ് അത് ചെയ്തതെന്നും പേര് പറയുന്നില്ലെന്നുമാണ് നടി വിശദീകരിച്ചിട്ടുള്ളത്. ശ്വേതയുടെ വാക്കുകളെ ഒരു നിലക്കും അവിശ്വസിക്കേണ്ട ആവശ്യമില്ല. കേരളീയ പൊതുസമൂഹത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും തീര്‍ത്തും അപമാനകരമായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്. ക്ഷണിച്ചു വരുത്തിയ ഒരു സിനിമാ താരത്തോട് പൊതുവേദിയില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ആഭാസകരമായി പെരുമാറി എന്നത് ആശ്ചര്യകരം തന്നെ. അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നത് ‘ബോള്‍ഡ് ആക്ട്രസ്’ എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ മൊത്തത്തില്‍ വിശേഷിപ്പിക്കുന്ന ശ്വേത ഇത്തരമൊരു ആഭാസകരമായ പെരുമാറ്റത്തെ നേരിട്ട രീതിയാണ്.
ഇനി ശ്വേതയോടൊരു ചോദ്യം . സ്വയം ബോൾഡ് ആണെന്ന് പറയുകയും അഭിമാനിക്കുകയും ചെയുന്ന ശ്വേത എന്ത് കൊണ്ട് സംഭവം നടന്നപോൾ തന്നെ എതിർക്കുവാൻ ശ്രമിച്ചില്ല? . സാധാരണ ഒരു സ്ത്രീ ആണെങ്കിൽ പോട്ടെ എന്ന് വയ്കാം. സ്വന്തം പ്രസവം ലോകർക്ക് കാട്ടി കൊടുക്കുവാൻ തയ്യാറായ നടി ആണ് ശ്വേത. അത്രയും പേരുടെ മുമ്പിൽ വച്ച് ഒരു വാക്ക് ഉരി യാടിയിരുനെങ്കിൽ , ഒന്ന് എതിർത്തു എങ്കിൽ, അല്ലെങ്കിൽ ഒരു നോട്ടം നോക്കിയിരുന്നു എങ്കിൽ ഈ സംഭവം ആവർത്തിക്ക പെടുംമയിരുന്നോ. എല്ലാം കഴിഞ്ഞ ശേഷം എന്നെ അപമാനിച്ചു എന്ന് പറഞ്ഞു മുറവിളി കൂടിയിട്ടു എന്ത് കാര്യം.
സ്ത്രീയുടെ രക്ഷ കുറച്ചൊക്കെ സ്ത്രീയുടെ കൈയ്യിൽ തന്നെ യാണ്. സ്വയം ബോൾഡ് ആണെന്ന് പറഞ്ഞാൽ മാത്രം പോര സ്ത്രീത്തം ചൂഷണം ചെയ്യാ പെട്ട ശേഷം മാധ്യമങ്ങള്ക്ക്മുമ്പിൽ ചാരിത്ര്യ പ്രസംഗം നടത്തുക യല്ല വേണ്ടത്. വേണ്ട സമയത്ത് വേണ്ടത് പോലെ പ്രതികരിക്കാ തിരുന്നാൽ ഇനിയും ഇതുപോലെ സംഭവങ്ങൾ ആവർത്തിക പെട്ടെക്കൂം . അതിൽ കുറച്ചൊക്കെ സ്ത്രീകൾക്കും പങ്കുണ്ടെന്ന് വന്നേക്കാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ