2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണത്തിന്റെ കാവൽക്കാരൻ (കഥ)



ഇന്ന് ജീവിചിരുക്കുന്നവരിൽ ഒരു പക്ഷെ അവശേഷിക്കുന്ന ഏക  ആരാച്ചാർ അയാൾ ആയിരിക്കാം. അയാളുടെ അപ്പനും, അപ്പാപ്പനും , എല്ലാവരും ആ ജോലിയുടെ പിൻ തുടർച്ചക്കാർ ആയിരുന്നു. അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് -മഹാരാജാവ് പണ്ട് കല്പിച്ചു തന്ന പദവിയാണ് ഈ ജോലി എന്ന്.  അപ്പന്റെ പെട്ടിയിൽ നിധി പോലെ സൂക്ഷിച്ച ആ താമ്രപത്രം ഇപ്പോഴും കാണും.മഹാരാജാവിന്റെ  'ത്രിചാർത്തോട്'  കൂടിയ താമ്ര പത്രം.

 അപ്പൻ പറഞ്ഞറിവുണ്ട്, പണ്ടൊക്കെ മഹാരാജാവിന്റെ അടുത്തു നിന്ന് ദൂതൻ വരും. സമയവും, തിയതിയും മുൻ  കൂട്ടി  അറിയിച്ചു കൊണ്ട്. കാലെ കൂടി കൊട്ടരത്തിൽ എത്തണം . പിന്നെ  നോയംബിന്റെ സമയം ആണ്.അങ്കത്തിനു  മുമ്പേ ചേകവൻമാർ വ്രതം നോറ്റു ഇരിക്കും  പോലെ. ചേകോൻമാരെ പോലെ തല കൊയ്യാൻ വിധിക്കപെട്ടിട്ടില്ലെങ്കിലും   സൂക്ഷ്മമായി  നിരീക്ഷിച്ചാൽ  രണ്ടും ഒരേ ഗണം തന്നെ  അല്ലെ?  ആ ദിവസങ്ങളിൽ  അപ്പൻ മദ്യം പാടെ വർജിക്കും.  ചാരായം  കൈ കൊണ്ട് തൊടുക  പോലുമില്ല.  അത് മാത്രവും അല്ലാ  കെട്ടിയോളുടെ കൂടെയാണെങ്കിലും വ്രതം മുറിച്ചിട്ടേ  കിടക്കാൻ പാടുള്ളൂ- അതാണ് നിബന്ധന. അപ്പൻ  കണിശക്കാരൻ ആയിരുന്നു. ചെയുന്ന ജോലിയിൽ ഒരു പിഴവ് പറ്റിയാൽ തല കാണില്ല എന്ന് അപ്പന് അറിയാം. രാജശാസനം നിരസിക്കുവാൻ ആരാച്ചാർക്കും  കഴിയില്ലല്ലോ .


 അന്നൊക്കെ മാസത്തിൽ നാലോ , അഞ്ചോ  ചിലപ്പോൾ അതിലും കൂടുതലോ തൂക്കു കല്പനകൾ  ഉണ്ടാകും.  രാജാജ്ഞ ധിക്കരിക്കുന്ന   കലാപ കാരികൾക്ക് മാത്രമല്ല ചിലപ്പോൾ ചെറു മോഷണത്തിനു  മുതിരുന്നവരെയും  വരെ തിരുമനസ്സിന്  തൂക്കു കൽപിക്കാം .

ഇപ്പോൾ കാലം മാറി.രാജ ഭരണത്തിന്റെ സുവർണ കാലഘട്ടം കൊഴിഞ്ഞു പോയി. കള്ളനേയും, കൊള്ളക്കാരെയും  കടത്തി വെട്ടുന്ന  ജനകീയ സർക്കാർ  ഭരിക്കുന്നു. എന്തൊരു വിരോധാഭാസം!! ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട , ജനങ്ങളെ   ഒരു മറയുമില്ലാതെ വഞ്ചിക്കുന്ന സർക്കാർ.പത്രം തുറന്നു നോക്കിയാൽ മന്ത്രിമാരുടെയും, MLAമാരുടെയും    ദുർഗന്ധം വമിക്കുന്ന കഥകൾ മാത്രമേ കേൾക്കുവാൻ ഉള്ളു.രാജ്യത്തിനോടും , ജനങ്ങളോടും ഒട്ടും കൂറില്ലാത്ത വർഗ്ഗങ്ങൾ. വോട്ടു ചോദിച്ചു കൊണ്ട് ഇളിച്ചു വരുമ്പോൾ കാർക്കിച്ചു തുപ്പുവാൻ  തോന്നും.   ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരൻമാരായ മഹാമാന്ത്രികർ.

 അപ്പൻ  പോയിട്ട് ഇപ്പോൾ  വർഷം ഇരുപത്തി അഞ്ചാകുന്നു . അയാളുടെ സുദീർഘമായ കാലഘട്ടത്തിൽ ഏകദേശം ഇരുപതോളം പേരെ അയാൾ തൂക്കു  കയറിനു ഇരയാക്കിയിട്ടുണ്ട്.  പ്രസിഡന്റിന്റെ ദയാ ഹർജി മൂലം ജീവിതം നീട്ടി കിട്ടിയവർ എത്ര പേർ.  അവരിൽ പലരും മരിക്കേണ്ടവർ തന്നെ ആയിരുന്നു. ഒരു   ദാക്ഷിണ്യം പോലും അർഹിക്കുവാൻ അവകാശമില്ലാത്തവർ. എന്തിനാണ് ഇങ്ങനെയുള്ളവരെ  തീറ്റി പോറ്റുന്നത് ?

ഗൾഫ് രാജ്യങ്ങളിൽ വിചിത്രമായ ശിക്ഷാ വിധികൾ ആണെന്ന് കേട്ടിട്ടുണ്ട് . കൈക്കു പകരം കൈ, തലയ്ക്കു പകരം തല. ശിക്ഷയുടെ കാഠിന്യം  കൂടുംതോറും തെറ്റുകൾ ചെയ്യുവാനുള്ള പ്രവണത ഇല്ലാതാകും. നിയമത്തെ പേടിക്കുവാൻ തുടങ്ങിയാൽ പിന്നെ കുറ്റങ്ങൾ സ്വാഭാവികമായി കുറയും. ഇവിടെ തെറ്റ് ചെയാത്തവർ ആരാണ്? നിയമം നോക്കുകുത്തിയായി ഇളഭ്യനായി  ദൂരെ  മാറി നിൽക്കുമ്പോൾ.  കാശുണ്ടെങ്കിൽ വക്കീലിനേയും , ന്യായാധിപനേയും വരെ വിലയ്ക്ക് വാങ്ങാം.  നീതി  ദേവത  കണ്ണ് കെട്ടി നിൽക്കുന്നു .  നിയമത്തിന്റെ പഴുതുകൾ തുറന്നു നിൽക്കുമ്പോൾ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകുക ഇന്നത്ര എളുപ്പമല്ല. അല്ലെങ്കിൽ അവൻ സാധാരണക്കാരനായിരിക്കണം. ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത വെറും കഴുത, വോട്ട്  ചെയ്‌തു  അവരെ ജയിപ്പിക്കുവാൻ ഉതകുന്ന പമ്പരവിഡ്ഢി. 

 ആർക്കും ആരെയും വിലയ്ക്ക് എടുക്കുവാൻ കഴിയുമ്പോൾ  നിയമത്തിന്  എന്ത് ചെയുവാൻ കഴിയും. പ്രത്യേകിച്ച് വാദിയെ പ്രതിയാക്കുവാൻ  പോലും കഴിവുള്ളവർ വാദിക്കുമ്പോൾ. 

അതായിരിക്കാം സ്വന്തം മകനു പോലും ഇപ്പോൾ ഈ തൊഴിൽ അന്യമായത്. അവൻ പറയുന്നത് ഇതിലും മാന്യമായ ജോലിയാണ് കൊട്ടേഷൻ എന്നാണ്. അതിനു കൂലി പ്രത്യേകം ആണ്. കാല് വെട്ടുന്നതിനു, തല എടുക്കുന്നതിനും  എല്ലാം  തരം തിരിച്ചു മേടിക്കാം. അയാളുടേയും  മകന്റെയും ജീവിത വൈരുദ്ധ്യം  പോലെ അയാൾക്കും  അയാളുടെ അപ്പനും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അപ്പൻ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു .

" മൃതിയുറങ്ങുന്ന താഴ്വരകളിലൂടെ ഏകാന്തമായി ഒരു മടക്കയാത്ര . അതല്ലേ മരണം . അത് സത്യവും എന്നാൽ ഒരുപോലെ മിഥ്യയും ആണ്. മരണം സത്യമാണ് കാരണം ജീവനറ്റ ശരീരം ജീവിതം എത്ര നിസ്സാരമെന്നു നമുക്ക് പറഞ്ഞു തരുന്നു. അതുപോലെ തന്നെ   മരണം മിഥ്യയാണ്.ശരീരത്തിലെ ആത്മാവ് മരണശേഷവും പ്രിയപെട്ടവരുടെ ഓർമകളിൽ നിരന്തരം ജീവിക്കുന്നു."

മദ്യപിച്ച്  ബോധം  മറഞ്ഞ വേളയിൽ അയാൾ മകനോട് പറഞ്ഞു. " മരണത്തിന്റെ കാവൽക്കാരനാണ് ഞാൻ.  ഈ സുഖം  എനിക്കനുഭവിക്കണം .  ചാരായത്തിനു പോലും പകർന്നു നൽകുവാൻ കഴിയാത്ത അനുഭൂതി. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ ഉള്ള വിചാരം, വികാരം, ഭീതി അവയെല്ലാം, ഒരിക്കെലെങ്കിലും......."  പിന്നീടയാൾ  ഉറക്കെ ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു .

അപ്പന് ജോലി  അതൊരു വ്രതം പോലെ തന്നെ ആയിരുന്നു .എണ്ണ  ചേർത്ത് മിനുസപെടുത്തിയ തൂക്കുകയർ വേണമെന്ന് അപ്പന് നിർബന്ധം ആയിരുന്നു. കഴുത്തിൽ കുരുക്ക് മുറുകും വരെയും കൊലപുള്ളി വേദന അറിയരുത് എന്നാ നിർബന്ധം അപ്പന്  ഉണ്ടായിരുന്നു. അപ്പന് അതുവെറും  ഉപജീവന മാർഗം അല്ലായിരുന്നു. ചെയുന്ന തൊഴിലിൽ അപ്പൻ പ്രഗത്ഭൻ ആയിരിന്നു. രാജശാസനം അനുസരിക്കുന്ന സേവകന്റെ വിധേയത്തം ഉണ്ടെങ്കിലും തന്റെ കർമത്തിൽ അപ്പൻ  അടിയുറച്ചു വിശ്വസിച്ചു . അതിനു വേണ്ടി മനസും ശരീരവും പാകപെടുത്തി.

പക്ഷെ, അറവു മൃഗത്തെ പോലെ മുമ്പിൽ നിൽക്കുന്നവന്റെ ദയനീയത അയാളെ ഹരം കൊള്ളിച്ചിരുന്നു. കസ്തുരിയുടെ  ശരീരത്തോട് ഒട്ടി ചേരുമ്പോഴും, മുറുക്കി ചുവപ്പിച്ച  അവളുടെ ചുണ്ടുകൾ മുത്തുമ്പോഴും   അയാളിൽ ഭ്രാന്തമായ ആവേശം നുര  പൊന്തിയിട്ടില്ല .പക്ഷെ കൊലകയറിൽ പെട്ട് പ്രാണൻ പോകുമ്പോൾ, ആ പിടച്ചിൽ കാണുമ്പോൾ, ..മുഖം മറച്ചു കഴുത്തിൽ കയറിട്ടു കുരുക്കുമ്പൊൾ, ശ്വാസം മുട്ടി അന്ത്യ പ്രാണൻ വെടിയുന്ന ഘട്ടത്തിലെ  അവസാന പിടച്ചിൽ അതയാളെ ഉത്തേജിപ്പിച്ചിരുന്നു .

 പിടഞ്ഞു പിടഞ്ഞു ചലന ശേഷി നഷ്ടപെടും വരെ അയാൾ കണ്ണെടുക്കാതെ  ആ ദൃശ്യം ഒപ്പി എടുക്കുമായിരുന്നു . ശിഷ്യനായ മുത്തുവും കാണും കൂട്ടത്തിൽ. ആശാനെ പോലെ ഈ വിനോദം കണ്ടു നിൽക്കുന്നത് അവനും  ഒരു ഹരം ആണ്. സ്വന്തം മകനിൽ ഇല്ലാത്ത  വിശ്വാസം ആണ് അയാൾക്ക് ശിഷ്യനിൽ .

പക്ഷെ ഈയിടെ ആയി അയാൾ കുറെ ഉൾവലിഞ്ഞിരിക്കുന്നു . കസ്തുരിയുടെ  അടുത്തു പോലും ഇപ്പോൾ പഴയ പോലെ പോകാറില്ല. മകന്റെ ചിലവിൽ  ജീവിക്കേണ്ടി വരുമ്പോൾ , ചാരായത്തിനു  പോലും കൈ നീട്ടേണ്ട
അവസ്ഥ.  പണ്ടൊക്കെ നേരിൽ കാണുമ്പോൾ ആളുകൾ പേടിച്ചു പിൻ  മാറുമായിരുന്നു; എന്നാൽ ഇന്ന്!


അന്നയാൾ കുമാരന്റെ കടയിൽ  നിന്നും  ചാരായം അൽപം കൂടുതൽ അകത്താക്കി . ആ വീര്യം അയാളെ കസ്തുരിയുടെ  അടുത്തേക്ക് വീണ്ടും  എത്തിച്ചു.  അവളെ വാരി പുണരുമ്പോൾ ........ പുറകിൽ  നിന്ന്  കഴുത്തിൽ കയർ മുറുക്കിയതു പെട്ടെന്നായിരുന്നു.  കൃത്യമായി പിൻ  കെട്ടോടുകൂടി . ഒരു ആരാച്ചാർക്ക് മാത്രം കഴിയുന്ന കൃത്യതയോടെ . കണ്ണുകൾ   തള്ളി , നാക്ക് പുറത്തേക്കു നീട്ടി  ശക്തമായി പിടയുമ്പോൾ അവസാന പ്രാണനും വിടും നേരം എങ്ങെനെയോ ആയാൾക്കാ മുഖം കാണുവാൻ കഴിഞ്ഞു .

അതവനായിരുന്നു. അയാളുടെ അരുമ മകൻ മണിവണ്ണൻ .





2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മലയാളം {കവിത }

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ

തുഞ്ചനും കുഞ്ചനും നെഞ്ജെറ്റി  വളർത്തിയ
കിളി മകൾ കൊഞ്ചിയ   മലയാളമേ
കലയുടെ രാജനാം കഥകളി മുദ്രയാൽ
കൈ നീട്ടി വിളിക്കുന്ന മലയാളമേ

തുമ്പിയും തുളസിയും പൂവിളിയും
ഓലക്കുട ചൂടും തമ്പുരാനും
കരി വള കൈകളാൽ കളമെഴുതുന്നൊരു
കരി മഷി പെണ്ണിന്റെ കനവുകളും

അരയാൽ തറയും കൽ വിളക്കും
കാവും കുളവും വയലുകളും
പാണന്റെ പാട്ടിൽ ശ്രുതി കേട്ടിട്ടാ
ചാഞാടിയാടുന്ന നെൽ  കതിരും

വർഷവും വേനലും ഒരു പോലെ
ഹർഷൊന്മാദമം മിഴി പോലെ
പാടി തീരാത്ത്  കഥകൾ പാടി
പിന്നെയും ഒഴുകും നിള പോലെ

മലയാളമേ എന്റെ മലയാളമേ
മനസ്സിൽ നീ ഉണർത്തുന്ന രതി ഭാവമേ
എഴുതിയാൽ തീരാത്ത  പ്രിയ കാവ്യമേ






2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

സിം കാർഡ് (കഥ)






വെള്ളിയാഴ്ചകൾ ഞങ്ങൾക്ക് ആഘോഷ ദിനം ആണ്. സത്യം പറഞാൽ ബാക്കി യുള്ള ആറു  ദിവസങ്ങളുടെ വിഴുപ്പു ഇറക്കി വയ്കുന്നത് ഈ ഒറ്റ ദിനത്തിലൂടെ യാണ്. ഞങ്ങൾ നാല് പേർ ഗോപൻ   , ജെറി , മുജീബ് ,  പിന്നെ ഞാനും ഗിസ്യ്സിൽ ഉള്ള സിംഗിൾ ഫ്ലാറ്റിൽ ആണ് ഞങ്ങൾ താമസി ക്കുന്നത് . എല്ലാവരും ഒത്തു ചേരുന്ന  വ്യാഴാഴ്ച് രാത്രികളിലെ  ചീട്ടു കളി   അവസാനിപിക്കുന്നത് വെള്ളിയാഴ്ച രാവിലെ  ആയിരിക്കും.അത് കൊണ്ട് തന്നെ അന്ന് ആരും ഏകദേശം പത്ത് മണി കഴിയാതെ  ഉണരാരില്ല. .ഗോപൻ ലുലുവിലെ സേല്സ് മാൻ ആണ്. മുജീബ് ഒരു  ഫോർ  സ്റ്റാർ ഹോട്ടലിൽ ബാർ ടെന്ടെർ ആയി ജോലി    ചെയുന്നു. ജെറി ആരാ മെക്സിലും , ഞാൻ യു എ ഇ മണി എക്സ് ചെന്ജിലും ജോലി  ചെയുന്നു.ഡ്യൂട്ടി കഴിഞ്ഞു മുജീബ് ചിലപ്പോൾ നല്ല ബ്രാൻഡ്‌ സാധനം ഹോട്ടലിൽ നിന്നും അടിച്ചു കൊണ്ട് പോരാറുണ്ട്.മിക്ക്പ്പോഴും അവൻ വരുന്നത് രണ്ടു മണിയോടടുത്താവും. അത് വരെ ഞങ്ങൾ ഉറങ്ങാതെ കാത്തിരിക്കും. അവൻ കൊണ്ടുവരുന  കുപ്പിയിൽ  നിന്നും രണ്ട് പെഗ് അടിചിട്ടെ  വ്യാഴാഴ്ച രാത്രി കളില്  ഞങ്ങൾ ഉറങ്ങാറൂളു .മാത്രവും അല്ല കുറച്ചു എ കഥകളും  അവന്റെ വക യുണ്ടാകും. ഡാൻസ് ബാറിലെ പെണ്ണുങ്ങളുടെയും , ചില സ്ഥിരം കസ്റ്റ്മേ ഴ് സ്ഇന്റ  വി ക്രയികൾ അവൻ എരിവു ചേർത്ത്‌  വിവരിക്കുന്നതു   കേൾക്കുവാൻ    നല്ല രസം ആണ്. ബാച്ചിലേർസ് ആയതുകൊണ്ട്  എല്ലാവർകും ഈ വിഷയത്തിൽ അല്പം താൽപര്യം കൂടുതലാണെന്നും കൂടികോളു . ഗോപൻ  ലുലുവിൽ ജോലി ചെയുന്ന് ഷിഫ്റ്റ്‌  അനുസരിച്ച് ചിലപോൾ താമസിച്ചു വരാറുണ്ട്. അങ്ങനെയുള്ള ദിനങ്ങളിൽ ജെറിയും ഞാനും കൂടി  രാത്രിയിലെകുള്ള  ഭക്ഷണം പാചകം ചെയും .  മുജീബ് നല്ലഒരു  കുക്ക് ആണ്.അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചക്കുള്ള ഫുഡിന്റെ കാര്യം അവൻ ഏറ്റെടുതോളും . പാചകം ചെയുംപോഴാണ് മുജിബ് ബാറിലെ വിശേഷങ്ങൾ  വിളമ്പുക . . വെള്ളം അടിച്ചു കഴിഞ്ഞാൽ ചിലർ അധികം  സംസാരിക്കൂകെല  . പക്ഷെ കൈ കൊണ്ട് ആംഗ്യം കണിച് റിപ്പി റ്റ് പറയും. ഫിറ്റ്‌ അല്ല എന്നു നമ്മളെ   കാണിക്കു വാൻ ആണ് ഈ നമ്പർ . അങ്ങനെ ഉള്ളവരെ അവന് എളുപ്പം  തിരിച്ചറിയാൻ കഴിയും. അവർക്ക് കൊടുക്കുന്ന  ഡ്രീങ്ക്സിൽ   അൽപം കൂടെ വെള്ളം ചേർത്ത് കൊടുക്കും. ബാകി 30,60 മ ൽ   അവൻ വേറെ കുപ്പിയിൽ പകുത്തു വയ്കും. അങ്ങനെ യ്യൂള്ള്  കുപ്പി കളാണ് ഞങ്ങളൂടെ   രാത്രി അതിഥികൾ .

ഉച്ചക്ക്   വറുക്കാനുള്ള   മീനിൽ മഞ്ഞ പൊടിയും , മുളക് പൊടിയും ചേർത്ത് അരപ്പ് കൂടി വച്ചപോഴാണ് അവൻ കഴിഞ്ഞ തവണ നാട്ടിൽ പോയപോൾ ഉള്ള ഒരു സംഭവം വിവരിച്ചത്. മേതല എന്ന നാട്ടിൻ പുറത്താണ്‌ അവന്റെ വീട്. അവന്റെ നട്ടിലുള്ള  ഒരു രാജപ്പൻ ബോംബെക്ക് പോയി. നാട്ടിൽ ഒരു പണിയും ഇല്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് അവൻ ബോംബെക്ക് വണ്ടി കയറിയത്. രണ്ടു വർഷം  കഴിഞ്ഞിട്ട് അവൻ തിരിച്ചു വരുന്നത് അൽപം ജോർ ആയിട്ടാണ് . വലിയ ബെല്ല്ബോട്ടം പാന്റ്സും, കൂളിംഗ് ഗ്ലാസും ഇട്ടു ഗമയിലാണ്  വരവ് . ബസ്സിറങ്ങിയ ശേഷം അവൻ  കവലയിലെ  ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി.  എന്നിട്ട്   ചോദിച്ചു തെക്കേലെ ഗോമതിടെ  വീട് എവിടെയാണ്. കടയിൽ വന്നവർക്ക് ആർക്കും അവന്റെ ചോദ്യം ഇഷ്ടപെട്ടില്ല . സ്വന്തം വീടിലെകുള്ള വഴിയാണ് പഹയാൻ ചൊദിക്കുന്നത് . പക്ഷെ  ഗോപലാൻ ചേട്ടൻ വളരെ സൌമ്യമായി അവനോടു പറഞ്ഞു, മോനെ ആ ഇടവഴി കഴിഞ്ഞുവലത്തോട്ടെക്കു ഒരുവഴിയുണ്ട്. രാജപ്പൻ ചോദിച്ചു , വലത്തോട്ട് തിരിഞ്ഞിട്ടു , ഗോപലാൻ ചെട്ടന്റെ ശബ്ദം മാറിയത്  പെട്ടെന്നയിരുന്നു .  വലത്തോട്ട് തിരിഞ്ഞിട്ടു  നിന്റെ അമ്മയോട് പോയി ചോദിക്കെടാ..ബോംബെ പോയി തെണ്ടി തിരിഞ്ഞട്ടു പത്രാസ് കാട്ടാൻ വന്നെക്കുന്നു പോലും. അമുൽ സ്പ്രേ യുടെ പരസ്യം പോലെ രാജപ്പന്റെ പൊടി പോലും ഇല്ലയിരുന്നു കണ്ടു പിടികുവാൻ. ഞങ്ങൾ കുറെ ചിരിച്ചു .  

അങ്ങനെയുള്ള ഗോപലാൻ ചേട്ടനും പറ്റി ഒരു അക്കിടി മുജീബ് തുടർന്നു. എന്താ അത് ജെറി ഇടക്ക് കയറി ചോദിച്ചു. തോക്കിൽ കയറി വെടി വയ്ക്കല്ലേ ജെറി, മുജീബ് അൽപം ഈർഷ്യയോടെ പറഞ്ഞു. രസചരട് മുറിഞ്ഞ ദേഷ്യത്തിൽ  മുജിബ് വീണ്ടും പറഞ്ഞു തുടങ്ങി. ഒരു ദിവസം കവലയിലേക്ക് പെട്ടെന്ന് രണ്ടു  പോലീസ് ജീപ്പ് ഇടിച്ചു കയറി വന്നു്. കുടാതെ വെറൊരുഇന്നൊവ് കാറും.കാറിൽ  പോലീസ്  യുണിഫോം    ധരിക്കാത്ത  രണ്ടു പേരും ഉണ്ടായിരുന്നു . അവർ സംസാരിച്ചത് ഹിന്ദിയിൽ  ആയിരുന്നു . അതിൽ ഒരു പോലീസ് കാരൻ നാട്ടുകരോട് എന്തോ  ചോദിച്ചിട് ഗോപാലൻ ചേട്ടന്റെ പീടിക  കാറിൽ ഇരുന്നവരെ ചൂണ്ടി കാണിച്ചു. പിന്നെ അവരുടെ നിർദേശ പ്രകാരം അയാളും  പിന്നെ വേറൊരു  പോളിസികാരനും കൂടി  നേരെ ഗോപലാൻ ചേട്ടന്റെ കടയിലേക്ക് കയറി പോയി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.  പീടിക   പൂട്ടുക  പോലും ചെയിക്കാതെ അവർ ഗോപലാൻ  ചേട്ടനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. അവിടെ കൂടെ നിനവർക്ക് ആർക്കുംസംഭവം  മനസിലായില്ല . പിന്നെ അറിഞ്ഞു കേന്ദ്ര സർക്കാർ അന്വേഷണ പ്രകാരം ഗോപലാൻ ചേട്ടന് തീവ്ര വാദ ബന്ധം ഉണ്ടെന്നു കണ്ടെത്തി ഇരിക്കുന്നു . നാട്ടുകാർക്ക് അതു പൂർണ്ണമായും ഉൾ ക്കോള്ളൂവാൻ  ആയില്ല  എങ്കിലും  അമ്മയെ തല്ലിയാലും ഉണ്ടല്ലോ രണ്ടു പക്ഷം.  എന്ന പറഞ്ഞ  പോലെ ചിലർ ആ അവസരം ഗോപലാൻ  ചേട്ടനെ  കരി വരി തെയ്ക്കുവാൻ വിനിയോഗിച്ചു . ഗോപലാൻ ചേട്ടൻ ജയിലിൽ ആയി. ഗോപാലനോട്‌  അടുപം ഉള്ളവരുടെ വീട്ടിലും പോലീസ് കയറി ഇറങ്ങി. പിന്നെയാണ് കാര്യങ്ങൾ അറിയുനത്. പുള്ളിക്കാരന്റെ  ഫോണിൽ നിന്നും പ്രസിദെന്റിനുള്ള   വധ ഭീഷണി പോയിട്ടുണ്ടെത്രേ.  അത് കൂടാതെ ആയാളുടെ   ഫോണിൽ നിന്നും നിരോധിക്ക്  പെട്ട ഏതോ സംഘടനയിലേക്കും, കഷ്മീരിലെക്കും  കോൾസ് പോയിടുണ്ടെത്രേ.റേഡിയോ  മാംഗോയിലെ അവതരിക പറയും പോലെ" നാട്ടിൽ എങ്ങും പാട്ടായി "‌ ,പൊടിപ്പും തൊങ്ങലും വച്ചു പല കഥകളും പ്രചരിച്ചു . ഗോപാലന്റെ കടയിൽ ഇടക്കിടെ ചില പര ദേശികൾ   വന്നും പോയതും  കണ്ടവർ വരെ ഉണ്ടത്രെ.

ഒരു മാസത്തിൽ അധികം ഗോപലാൻ ജയിലിൽ ആയിരുന്നു . ചോദ്യം ചെയ്ത് ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഇങ്ങനെ ആയിരുന്നു . തിരുവനന്ത്‌ പുര്തെക്കുള്ളട്രെയിൻയാത്രക്കിട യിൽആണ് ആ കോളുകൾ പോയിരിക്കുന്നത്.  ചോദ്യം ചെയ്യ്‌വേ ഗോപലാൻ സമ്മതിച്ചു അയാൾ ആ ദിനം തിരുവനന്ത്പുരത്ത്  ആയിരുന്നു എന്ന്.


അയാൾ മോൾടെ ജോലി കാര്യം സംബന്ധിച്ച തിരുവനന്ത്പുരത്ത്  പോയതായിരുന്നു . മടങ്ങി വന്നത് മംഗലാപുരം മെയിലിൽ ആയിരുന്നു. . സെക്രട്ടറിയെറ്റിൽ  വച്ചു പരിചയപെട്ട് ഒരു യുവാവും അയാളുടെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്നു. ജോണ്‍സണ്‍ എന്നായിരുന്നു അയാളുടെ പേര് . .  ജോണ്‍സണ്‍നു സെക്രട്ടറിയെറ്റിൽ  നല്ല പിടി പാടാണ് ഉണ്ടായിരുന്നത് .  അയാളുടെ സഹായത്താൽ സെക്രട്ടറിയെറ്റിൽ ഗോപലാൻ അപേക്ഷ  സമർപ്പിച്ചു. സെക്രട്ടറിയെറ്റിലെ ക്ലാർക്ക് സദാശിവൻ പിള്ളയുമായി ജോണ്‍സൻ നല്ല  അടുപ്പത്തിൽ ആയിരുന്നു.. അപ്പോഴാണ് ജോണ്‍സൻന്റെ കഴിവ്  ഗോപാലന് ബോധ്യ പെടുന്നത് . ജോണ്‍സൻ അയാള്ക്ക് നല്ല ഒരു ചിക്കൻ ബിരിയാണിയും ഉച്ചക്ക് മേടിച്ചു കൊടുക്കുകയും ചെയ്തിരുന്നു  . തിരിച്ചു ട്രെയിനിൽ പോയതും അവർ ഒരുമിച്ചായിരുന്നു . ഇടക്ക് വച്ച് അയാൾ ഗോപലാൻടെ ഫോണ്‍ മേടിച്ചു . എന്തോ ഒരു ലോക്കൽ   കോൾ ചെയുവാൻ ഉണ്ടെന്നും , അയാളുടെ മൊബൈൽ വർക്ക്‌ ചെയുന്നില്ല  എന്നും ആണ് ജോണ്‍സൻ പറഞ്ഞത് . കുറെ നേരം മൊബൈലിൽ വിളിച്ചിടും ഫോണ്‍ കിട്ടുന്നിന്നില്ല,റേൻജില്ലാതിനാൽ എന്ന് പറഞ്ഞു    റേൻജിനു വേണ്ടി അയാൾ ട്രെയിനിന്റെ വാതിൽക്കൽ പോയി നിന്നു . പിന്നെ കുറെ കഴിഞ്ഞു അയാൾ തിരിച്ചു വന്നു പറഞ്ഞു റേഞ്ച് ഇല്ല.  പിന്നെ വിളിച്ചോളം എന്നും പറഞ്ഞു. കുറെ കഴിഞ്ഞു അടുത്ത് സ്റ്റേഷനിൽ അയാൾ  ഇറങ്ങിപോകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ    പിന്നെ അറിഞ്ഞു അയാളുടെ പേര് ജോണ്‍സൻ എന്നല്ല എന്നും ഏതോ ഒരു നിരോധിക്ക് പെട്ട സംഘടന യിലെ അംഗം ആണെന്നും. നാട്ടിൻ പുറത്തു കാരനായ ഗോപലാൻ ചേട്ടനെ അയാൾ മുതൽ എടുക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കിയപ്പോൾ പോലീസ് ഗോപലാൻ ചേട്ടനെ വെറുതെ വിട്ടു.

മുജീബ് അരപ്പ് പുരട്ടിയ് മീനിന്റെ വാലിൽ പിടിച്ചുയർത്തി അരപ്പ് ശരി ആയോ എന്ന് പരിശോധിച്ചു.പിന്നെ എണ്ണ തിളച്ച ചീനചട്ടിയിലേക്ക് പതിയെ ആ മുഴുത്ത് മീൻ എടുത്തു വച്ചു. മൌനം മുറിയാത്ത് നിമിഷങ്ങൾ. പക്ഷെ എന്റെ  മനസിൽ അപ്പോഴും ഗോപാലന്റെ രൂപമായിരുന്നു. ഒരിക്കലും   കണ്ടിട്ടില്ലാത് ആ  മനുഷ്യനെയും , സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്തിനെയും ചതിക്കുവാൻ വെംബുന്ന് യുവ തലമുറയുടെയും രണ്ടു വ്തയ്സ്ഥ മുഖം.ജെറിയും ഒന്നും മിണ്ടുനുണ്ടയിരുന്നില്ല. ഒരു പക്ഷെ എന്റെ മനസിലെ അതെ വികാരം തന്നെ ആയിരുന്നിരിക്കാം അവന്റെ മനസിലും.  

    


കീർത്തിചക്ര (കഥ)




അവൾ ആ പഴയ ട്രങ്ക് പെട്ടിയുടെ അടപ്പ് തുറന്നു കൈകൾ പരതി ആ പഴയ ഇൻലൻഡ്‌ കയിൽ എടുത്തു. മഷി പടർന്ന പഴകിയ അക്ഷരങ്ങൾ. അവിടെ അവിടെയായി കുറച്ചൊക്കെ  ചിതൽ  അരിച്ചു  ദ്രവിച്ച പോലെ , എങ്കിലും തിളക്കമുള്ള , വടിവോത്ത്    അക്ഷരങ്ങൾ. മുപ്പതു വർഷം കഴിഞ്ഞിട്ടും ആ വരികളിലെ തിളക്കം നഷ്ടപെട്ടില്ല . അവൾ മേശ പുറത്തു നിന്നും  നിന്ന് കണ്ണട  എടുത്തു  ധരിച്ചു , പിന്നെ ആ കത്ത് ഒന്ന് കൂടി വീണ്ടും വായിക്കുവാൻ   അരംഭിച്ചു 


പ്രിയപെട്ട സുജേ,   


  കഴിഞ്ഞ കത്തിൽ ഞാൻ  സൂചിപ്പിച്ചിരുന്നല്ലോ 
എന്റെ അവധികുള്ള അപേക്ഷക്ക് ഞാൻ സമർപ്പിച്ചിടുന്ടെന്നു , ഇതു  വരെ അതിനു അനുകൂലമായ      മറുപടി കേണൽ സാബിന്റെ  അടുത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇവിടെ  അതിർത്തിയിൽ പ്രാകോപനപര മായ സംഭവങ്ങൾ ആണ് നിത്വവും ആവർത്തിച്ചു കൊണ്ടിരിക്കുനത്. വെടി നിറുത്തൽ കരാർ  ലംഖിച്ച പാക്കിസ്ഥാൻ ഇടക്കിടെ   ആക്രമണങ്ങൾ അഴിച്ചു വിടുന്നു . നേരീട്ടോരൂ യുദ്ധത്തിൽ നമ്മെ തകർക്കാൻ  ആവില്ലെന്നു അവർക്ക് നന്നായി അറിയാം . കഴിഞ്ഞ മാസം നാലോ അന്ജോ തവണ അവർ വെടി ഉതിർത്തു . ആ വെടി യുണ്ടകൾ നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ഏഴു ജീവനാണ്‌ അപഹരിച്ചത്. എന്ടെ ബറ്റാലിയനിലെ    തന്നെ സുഷിൽ കുമാർ പാണ്ടെയ് യും മരിച്ച ആ ഹത ഭാഗ്യരിൽഉൾപെടും . ഞങ്ങൾ സൈനികരെ സംബന്ധിച്ചിടതോളം ആ വാക്ക് ഉപയൊഗിക്കുവാൻ പാടുള്ളതല്ല.. ഒരു പട്ടാള ക്കാരന്റെ സ്വപ്നം , മാതൃ രാജ്യത്തിനു വേണ്ടി പോരാടി മരിക്കുക എന്നാണല്ലോ . ഇന്റലിജൻസ്  റിപ്പോർട്ട്‌ പ്രകാരം നമ്മുടെ രാജ്യം യുദ്ധത്തിനു സജ്ജമാണെനുള്ള രീതിയിൽ ഒരുക്കങ്ങൾ അരംഭിച്ചിടുണ്ട് . ഈ ഒരവസ്ഥയിൽ എതു സമയും യുദ്ധം പൊട്ടി പുറപെടാം .  അങ്ങനെആണെങ്കിൽ  ഞങ്ങൾ രണ ഭൂമിയിൽ ഉണ്ടാകും.കാവിലെ ദേവിയെ തോഴുകുമ്പോൾ നമ്മുടെ രാജ്യത്തിൻറെ പേരിലും, എന്റെ പേരിലും ഒരു അർച്ചന സമർപിക്കണം . ഈ  കത്ത് എന്ന് നിനക്ക് അവിടെ കിട്ടും എന്ന് എനിക്കറിയില്ല   

 കഴിഞ്ഞകത്തിൽ നീ എഴുതിയിരുന്നല്ലോ വിഷ്ണു കൊഞ്ചി  കൊഞ്ചി സംസാരിച്ചു തുടങ്ങി എന്ന് . ഞാൻ പോരുമ്പോൾ അവൻ മുന്ന് മാസം തികഞ്ഞിട്ടി ല്ലായിരുന്നു. അടുത്ത മാസത്തോടു കൂടി ഞാൻ പോന്നിട് രണ്ടു വര്ഷം തികയുന്നു. അച്ഛൻ എന്ന് അവൻ പറയുവാൻ തുടങ്ങിയോ. മലകളും , കിടങ്ങുകളും മാത്രമുള്ള ഒരു മൈതാനത്തിനു നടുവിലാണ് ഞങ്ങളുടെ ബറ്റാലിയൻ ഇപ്പോൾ താമസികുനത്. അവനു വേണ്ടി എന്ത് സമ്മാനമാണ് ഞാൻ ഈ അതിർത്തിയിൽ നിന്ന് അയച്ചു തരിക. നമ്മുടെ രാജ്യത്തിൻറെ ഒരു ചെറിയ കൊടി ഞാൻ ഇൻലൻഡ്‌ൽ  ഒട്ടിച്ചു  വച്ചിടുണ്ട് . അത് നീ  അവനു നൽകണം .  അച്ഛന്റെ സമ്മാനമാണെന്ന് പറയണം.ഇതിലും  അപ്പുറം ഒരു സമ്മാനം  നൽകുവാൻ ഇപ്പോൾ അച്ഛന് കഴിയില്ല എന്നും  നീ അവനോടു പറയണം. അവനു മനസിലാവില്ല, ഏങ്കിലും നിനക്ക് മനസിലാകുമല്ലോ ഇവിടത്തെ  അവസ്ഥ.

പിന്നെ അമ്മക്ക് വലിവു കുടുതൽ ഉണ്ടോ . കഷായം തീർന്നാൽ  വൈദ്യൻ നാരായണൻ നായരുടെ   പീടികയിൽ നിന്നും മരുന്ന് മേടിച്ചു കൊടുക്കണം . അച്ഛന്റെ നെഞ്ച് വേദനയ്ക്ക് കുറവുണ്ടോ . അടുത്ത തവണ  ലീവിന് വരുമ്പോൾ ടൌണിലെ ആശുപത്രിയിൽ പോയി ഒരു ചെക്ക്‌അപ്പ്‌  നടത്തണം. പിന്നെ കഴിഞ്ഞ എഴുത്തിൽ നീ എഴുതിയിരുന്നല്ലോ നമ്മുടെ നന്ദിനിക്ക് പേർ എടുത്തു നില്കുകയാണെന്ന്  , അവൾ പ്രസവിച്ചോ.മൂരിയാണോ, അതോ പൈആണോ. എന്തായാലും വിഷ്ണുവിനും കൂടെ കളിക്കുവാൻ ഒരു കൂടാകുമല്ലോ. നമ്മുടെ കൊടിയിലെ ചക്രം കാണുമ്പോൾ നിന്റെ നെറ്റിയിലെ വലിയ കുംകുമ  പൊട്ടിന്റെ ഓർമ്മകൾ എന്നിൽ ഉണരും.  രണ്ടു നാൾ കഴിഞ്ഞു സ്വാതന്ത്ര്യ ദിനമാണ് . 1983 ഓഗസ്റ്റ്‌  15.അന്ന് കേരള ശൈലിയിൽ   ഒരു ഊൗണൂ തരപെടുത്താം എന്ന് മെസ്സിലെ  വാസു ഏട്ടൻ ഉറപ്പു നല്കിയിടുണ്ട്. ലീവ് കിട്ടുകായനെങ്ങിൽ എത്രയും വേഗം നാട്ടിൽ വരണം എന്നും എല്ലാവരെയും കാണണം എന്നും കരുതുന്നു. അച്ഛനോടും, അമ്മയോടും , പിന്നെ നിന്റെ അമ്മയോടും ഞാൻ അന്വെഷിച്ചതായി പറയണം. ഇപ്പോൾ നിറുത്തട്ടെ , ഭാഗ്യമുണ്ടെങ്കിൽ  അടുത്ത മാസം നേരിട്ട് കാണാം എന്ന് കരുതുന്നു..

സ്നേഹപൂർവ്വം       
ഹവിൽദാർ രാജശേഖരൻ നായർ          


അമ്മെ ഇതെന്തു ഇരിപ്പാണ് . പുറകിൽ  നിന്നും വിഷ്ണുവിന്റെ ചോദ്യം അവളെ ഉണർത്തി . തിരിഞ്ഞു നോക്കുമ്പോൾ പട്ടാള  വേഷത്തിൽ മകൻ വിഷ്ണു . അമ്മെ ,എനിക്ക് പോകുവാൻ സമയമായി ,ട്രെയിൻ  വൈകുനേരം നാലു മണിക്കാണ് . അവൻ ഓർമിപ്പി ച്ചു . രാജേട്ടന്റെ   തനി പകർപ്പാർന്ന മുഖം .ഉയരം അല്പം കൂടുതൽ ഉണ്ടെന്നു മാത്രം. മാല  ചാർത്തിയ പട്ടാള വേഷ ധാരിയായ രാജേട്ടന്റെ ഫോട്ടോക്ക് മുമ്പിൽ സല്യൂട്ട് അർപ്പിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അവൾ വിങ്ങി പൊട്ടി. രാജൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു . കരഞ്ഞു കൊണ്ട് ഒരു പട്ടാള കാരനെ യാത്ര യാക്കരുത് . സാരി തലപ്പ്‌ കൊണ്ടവൾ മുഖം തുടച്ചു. കുനിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു . രാജേട്ടന് കൊടുത്ത സല്യൂട്ട് പോലെ വലം കൈ നെറ്റിയൊടു 
ചേർത്ത് പിടിച്ചു സല്യൂട്ട് തന്ന ശേഷം ഇടം കയ്യിൽ പെട്ടിയും വലം തോളിൽ ബാഗും ഏന്തി വിഷ്ണു നടന്നകന്നു . ഒരു പട്ടാള കാരന്റെ ചിട്ടയാർന്ന കാൽ വയ്പുകളോടെ.  








  

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ബ്യു ട്ടിഫുൾ സ്മൈൽ



ഇതൊരു കഥ യാണോ, അതോ നടന്ന സംഭവം ആണോ എന്ന് നിങ്ങൾക് തിരുമാനിക്കാം. ഇത് എന്റെ ജീവിതത്തിൽ മാത്രമല്ല, ഒരു പക്ഷെ നിങ്ങളുടെ ജീവിതത്തിലും നടന്നിടുണ്ടാകാം. ഇനിയും ഒരു പക്ഷെ ഇതാവർത്തിക്ക് പെട്ടേക്കാം. ഓർമ്മകൾ പരതി നോക്കുമ്പോൾ ഞാൻ ഒരു ട്രെയിനിൽ ആണ്. ബാന്ഗ്ലൂരിൽ നിന്നും കേരളത്തിലെകുള്ള ഒരു ട്രെയിൻ യാത്ര. അക്കാലത്തു പഠനവശ്യത്തിനു ഇത് പോലുളള യാത്രകൾ ഒരു പതിവാണ്. മുൻ കൂട്ടി ഉറപ്പിച്ചും, അല്ലാതെയും ഉള്ള ട്രെയിൻ യാത്രകൾ. ചിലപ്പോൾ വിരസവും അല്ലെങ്കിൽ രസകരവും ആയ ട്രെയിൻ യാത്രകൾ. അന്നും പതിവ് പോലെ മുൻ കൂടി ഉറപ്പിച്ചല്ല ഞാൻ യാത്ര തിരുമാനിച്ചത്. റിസർവ് ചെയാത്തത് കൊണ്ട് ഒരു ജനറൽ കംപാർട്ട്മെന്റിൽ കയറി. സാധാരണ ഇങ്ങനെ യുള്ള അവസരങ്ങളിൽ ഞാൻ ടി ടി ഇ കണ്ടു ബർത്ത് ഒപ്പിക്കാ റുണ്ട്. അങ്ങനെ യുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്കിനെകാൾ കൂടുത്തൽ ടി ടി ഇ പലപ്പോഴും ഈടാക്കാറുണ്ട്. ഇല്ല, ഇല്ല എന്ന് ആദ്യം പറയുമെങ്കിലും പലപ്പോഴും രാത്രി ആകുമ്പോഴേക്കും ടി ടി ഇ ഒരു ബർത്ത് തരപെടുത്തി തരും. അന്നും അതുപോലെ തന്നെ ഞാൻ ട്രെയിനിൽ ടി ടി ഇയെ ചുറ്റി പറ്റി നില്ക്കുകയാണ്., ബ്ന്ഗ്ലൂർ സ്റ്റേഷൻ കഴിഞ്ഞിട്ട് മുന്ന് നാലു മണികൂറായി. അതിനിടെട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ വന്നു നിന്നു. സാധാരണ അവിടെ സ്റ്റോപ്പ് പതിവില്ല. ഏകദേശം 20 മിനുട്ടോളം ട്രെയിൻ അവിടെ കിടക്കുകയാണ്. ഒറ്റ വരി പാത ആയതിനാൽ ചിലപ്പോൾ അര മണി കൂറിലധികം നേരം വരെ ട്രെയിൻ അങ്ങനെ പിടിച്ചി ടാറുണ്ട്. സിഗ്നൽ കിട്ടി ട്രെയിൻ പോകാൻ തുടങ്ങുമ്പോഴേക്കും ഒരു അന്ധ ബാലിക ട്രെയിനിലേക്ക് കയറി വന്നു. മുഴിഞ്ഞാ വസ്ത്രം. കുളിച്ചിട്ടുനാളുകൾ ഏറെ ആയി എന്ന് അവൾ അടുത്തു വരുമ്പോഴേ മനസിലാകും. വന്ന പാടെ അരോചക ശബ്ദത്താൽ ഒരു ഹിന്ദി പാടു പാടുവാൻ ആരംഭിച്ചു പാട്ട്പാടി കഴിഞ്ഞു പഴയ തകര പെട്ടി ഇളക്കി കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും സമീപിച്ചു. യാചകരെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്, വൃത്തിയും, വെടിപ്പും ഇല്ലാത്ത വർഗം. ചിലര് പോകറ്റിൽ നിന്നും, പേർസിൽ നിന്നും നാണയ തുട്ടുകൾ പെറുക്കി എടുത്തു ആ തകര പെട്ടിയിൽ എറിഞ്ഞു കൊടുത്തു. അപ്പോഴാണ് അവരിൽ ഒരു വിരുതൻ പൊക്കറ്റിൽ നിന്ന് ഒരു കീറിയ പഴകിയ ഒറ്റ നോട്ട് എടുത്തു അവളുടെ കൈ വള്ളയിൽ വച്ച് കൊടുത്തത്. ആരും എടുക്കാത്ത് ഒറ്റ നോട്ട്. കൈ കൊണ്ടാ നോട്ടിൽ പരതിയ ശേഷം അവൾ അറിയാതെ ഉറക്കെ പറഞ്ഞു "ഏക് റുപ്പ്യ" അവളുടെ മുഘത്ത് അസാധാരണം ഒരു ചിരി വിടർന്നു. ആ മുഴിഞ്ഞ ഒറ്റ നോട്ട് ചുരുട്ടി പിടിച്ചു കൊണ്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങുവാനായി ട്രെയിനിന്റെ വാതിലിൽ, കമ്പിയിൽ പിടിച്ചവൾ നിന്നു. അപ്പോഴും അവളുടെ മുഘത്ത് നിന്ന ആ മന്ദഹാസം മറഞ്ഞിട്ടുണ്ടയിരുന്നില്ല. പിന്നീടുള്ള പല യാത്രകളിലും ആ സ്റ്റേഷൻ എത്തുമ്പോൾ ഞാൻ പുറത്തേക്കു എത്തി നോക്കും. പിന്നൊരിക്കലും മനോഹരമായി ചിരിച്ച ആ ബാലികയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും ആ ചിരിക്കുന്ന മുഖം എന്നിൽ മായാതെ നില്ക്കുന്നു.
 
 .


2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

അതിഥി (കവിത)

നാളെ പുലർകാലേ  എന്നെ തേടി
അറിയാതോരതിഥി  വന്നെത്തുമല്ലോ  
ജയിലിൻറെ നാലു  ചുവരിൽ  നിന്നും
നെടുവീർപ്പിൻ ശബ്ദം ഉയരുന്നുവോ ?

തെല്ലും വിഷാദം എനിക്കില്ലല്ലോ 
അത്രയ്ക് പാതകം ചെയ്തു പോയി
എങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും
നൊമ്പരത്തിൻ മുറി പാടുയരുന്നുവോ ?

ആരുടെ ചേതനയിൽ നിന്നുണർനീ -
ജീവെനെടുക്കുവാൻ പ്രേരണയായി
പേടി തുളുംബുന്നോരെൻ മനസ്സിൽ  
കത്തി തൻ ശീൽകാരം ഒന്നുയർന്നു

പിന്നെ പിടയുന്ന പ്രാണൻ കണ്ടു
എന്തിനെന്നറിയാതെ ആർക്കു   വേണ്ടി
അറിയതെ ചെയ്തൊരുബദ്ധ മായി

പെങ്ങൾ തൻ മാനത്തിനുത്തരമായി
ചൂണ്ടിയ കത്തിയിൽ ചോര ചീന്തി
വിധിയുടെ മനസാക്ഷി കോടതിയിൽ
എന്നെ ഞാൻ  എന്നേക്കും  എഴുതി തള്ളി

പിടയുന്ന ജീവനിൽ നിന്നകന്നു 
തെല്ലൊന്നു്റങ്ങാൻ കഴിഞ്ഞുവെങ്കിൽ
ഇല്ലില്ല ശാന്തി തൻ ചെറു കണിക
തെല്ലുപോലും നിനക്ക്ന്യമല്ലോ

ഈ രാത്രി ഒന്ന് കഴിഞ്ഞുവെങ്കിൽ
പുലരി തൻ സാമിപ്യം അറിഞ്ഞു വെങ്കിൽ
മരണത്തിൻ കലൊച്ച  കേട്ട് നില്കെ
അവസാനം ശാന്തി അറിയുന്നു ഞാൻ








AVENUE REGENT (കഥ)

ഇന്ന് ത്റെ വിവാഹ വിവാഹ വർഷികം ആണ്. ഗ്ലാസിലെ ബ്ലാക്ക്‌ ലേബൽ   വിസ്കി   പതിയെ നുണഞ്ഞു കൊണ്ട് അയാൾ സോഫയിലേക്ക് ചാരി ഇരുന്നു. രഞ്ജിനി ഇല്ലാത്ത പതിനെട്ടു വർഷങ്ങൾ . നീണ്ട പതിനെട്ടു വർഷങ്ങൾ. മറക്കാൻ ശ്രമിച്ചാലും തിരികെ കൊണ്ടെത്തിക്കുന്ന ഓർമകൾ. രണ്ടേ, രണ്ടു വർഷങ്ങൾ മാത്രമാണ് അവൾകൊപ്പം ഒരുമിച്ചു താമസിച്ചത്. പക്ഷെ വിധി. അയാൾ  നെടു വീർപിട്ടു. ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ അയാൾ വീണ്ടും  ബ്ലാക്ക്‌ ലേബൽ  വിസ്കി     ഒഴിച്ചു. ഫ്രിഡ്ജിൽ നിന്ന് സോഡാ എടുത്തു കൊണ്ട് വന്നു ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ പകർത്തി   പത നുരഞ്ഞു പൊന്തി .ചില്ല് ഗ്ലാസ്സിലൂടെ തണുത്ത സോഡാ പൊതിയുന്നത് കാണുവാൻ നല്ല ഭംഗി യാണ്. മദ്യവും  , സോഡയും തമ്മിൽ അലിഞ്ഞു ചേരുന്ന നിമിഷം,  അടർത്തനാവാതെ  തമ്മിൽ ഒന്നായി ചേരുന്ന നിമിഷം. ഒമാനിൽ അയാൾ എത്തിയിട്ട് ഇരുപത്തി മൂന്ന് വർഷങ്ങൾ ആകുന്നു. 1990 സെപ്റ്റംബർ 23 നാണു അയാൾ ആദ്യമായി ഒമാനിൽ കാൽ കുത്തുന്നത് .മെക്കാനിക്കൽ   എഞ്ചിനീയറിംഗ് കഴിഞ്ഞു , ജോലി അന്വേഷിച്ചു നാട്ടിൽ  അലഞ്ഞ  ദിനങ്ങൾ. സുഹൃത്തിന്റെ സഹായത്തൽ വിസിറ്റ് വിസയിലാണ് അയാൾ ഒമാനിൽ ആദ്യം  എത്തു നതു  .പിന്നെ കുറെ  നാളെത്തെ അലച്ചിൽ. അന്നത്തെ   മസ്കറ്റും , ഇന്നത്തെ   മസ്കറ്റും   തമ്മിൽ വലിയ വത്യാസം ഉണ്ട്. സൌദിയോ , കുവൈടോ പോലെ ഒരു സമ്പന്ന രാഷ്ട്ര  മല്ല ഒമാൻ. ജോലി തേടി   അലഞ്ഞ ദിനങ്ങൾ. വിസിറ്റ് വിസയുടെ കാലാവധി തീരാറയപോഴെക്കും പ്രതീക്ഷക്കു  ഇട നല്കി കൊണ്ട്ഒരു  ഫോണ്‍ കാൾ അയാളെ തേടി എത്തി. എപ്പോഴോ ടൈംസ്‌ ഓഫ് ഒമാൻ  പരസ്യത്തിൽ കണ്ട ജോലിക്കയച്ച   അപേക്ഷയുടെ മറുപടി എന്നോണം PDO   യിൽ ട്രെയിനീ ആയ,  അല്ലെങ്ങിൽ ഒരു കരാർ പോലെ ജോലി. നൂറു വട്ടം സമ്മതമായിരുന്നു. ആലോചി ക്കുവാൻ  , മറിച്ച് ചിന്തികുവാൻ വേറെ     കാരണം ഒന്നും ഉണ്ടായിരുന്നില്ലലോ. സ്ഥിര വരുമാനം ആയതോടു കൂടി വീട്ടുകാർ വിവാഹം ആലോചിചു തുടങ്ങി. അയാൾക്കും  എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ യാണ് രഞ്ജിനി ജീവിതത്തിലേക്ക് കടന്നു വന്നത്. ഖുറും ബീച്ചിൽരഞ്ജിനി യോടത്തുള്ള   നടത്തം   അവരുടെ ദിനചര്യ ആയിരുന്നു.  സന്തോഷം നിറഞ്ഞ നാളുകൾ എന്ന് പൂർണമായും  പറയുവാൻ ആവില്ല എങ്കിലും. ആംഗലേയ  സാഹിത്യത്തിൽ  ബിരുദം എടുത്ത രഞ്ജിനി ക്ക് മലയാളത്തേക്കാൾ നാവിൽ സ്ഫുടം  ആയി ഒഴുകുന്നത് ഇംഗ്ലീഷ് ആയിരുന്നു, മലയാള മീഡിയത്തിൽ  പഠിച്ച തനിക്  അതൊരു അരക്ഷിതാവസ്ഥയോ , അപകർഷതാ  ബോധവും ശ്രിഷ്ടിച്ചു. അവളുടെ ചെറിയ പരിഹാസങ്ങൾ പോലും വലിയ മുള്ളുകളായി മനസ്സിൽ തറിച്ചു നിന്നു. അവിടെ നിന്നായിരുന്നു തുടക്കം . മുപ്പതോടടുത്ത ചെറുപ്പക്കാരനും , 25 കഴിഞ്ഞ ചെറുപ്പ ക്കാരിയും  അന്യ നാട്ടിൽ ഒറ്റക് കഴിയുമ്പോൾ ഉണ്ടാകുന്ന ദുരഭിമാനവും , അഹങ്കാരവും ആവോളം ഉണ്ടായിരുന്നു. അതിലും മീതെ താൻ സമ്പാദിക്കുന്നു എന്നുള്ള അഹങ്കാരവും. അവൾ തന്റെ ചിലവിൽ അല്ലെങ്ങിൽ വറുതിയിലോ , കീഴിലോ കഴിയണം എന്നാ അടിമത്ത  ഭാവമുള്ള മനസിന്റെ ഉടമയിൽ നിന്നു എടുത്ത ദുരഭിമാനം . അതുൾ ക്കോള്ളൂവാനോ     അനുസരിക്കുവാ നുള്ള മനോഭാവം രഞ്ജിനി ക്കും  ഉണ്ടായിരുന്നില്ല. ശ്വേതയുടെ അമ്മയയ്പോഴോ, അച്ഛനായ തന്നിലോ അഭിപ്രായ വത്യാസങ്ങൾ  വിലങ്ങു തടി ആയില്ല. രണ്ടു വീടുകരും     പ്ര ശ്ന പരിഹാരത്തിന് ശ്രമിച്ചു എന്ന് മാത്രം. പക്ഷെ അത് പൂർണ പരിഹാരത്തിലേക്ക്  എതികുവനും  രഞ്ജിനിയോ  ,  താനോ ഒട്ടും ശ്രമിച്ചില്ല. പക തീർക്കുവാൻ  എന്ന പോലെ , മദ്യപിച്ചു വീട്ടിൽ എത്തുക , കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കാതിരിക്കുക   എന്നെ മൃഗീയ വികാരങ്ങളിൽ സന്തുഷ്ടനായി.  രഞ്ജിനിയെ നോവിക്കണം എന്ന  ദുഷ്ട  ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഒരവസരത്തിൽ ശ്വേതയും , കൈയിൽ എടുത്ത രഞ്ജിനി പറഞ്ഞു ഒന്ന് എയർപോർട്ടിൽ ഡ്രോപ്പ് ചെയുവാൻ. പായ്ക്ക് ചെയ്ത പെട്ടികളുമായി വീമാനം കയറ്റി വിടുമ്പോൾ അന്ന് ഓർത്തിരുന്നില്ല അതൊരു അടഞ്ഞ അദ്ധ്യായം ആകും എന്ന്. ഇരു കണ്ണികളെയും ബന്ധിപ്പികുവാൻ ശ്വേത ശ്രമിചിരുന്നു. പക്ഷെ പൊട്ടിയ കണ്ണികൾ കൂടി ഇണകുക അത്ര എളുപ്പം അല്ല എന്നറിഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേ യിരുന്നു. കഴിഞ്ഞ ദിവസം ശ്വേതയുടെ ഇമെയിൽ   ഉണ്ടായിരുന്നു. അമ്മാവനും , അമ്മയും കൂടി തനിക്കു വിവാഹം ആലോചിച്ചു തുടങ്ങി എന്നും, 20 വയസു കഴിഞ്ഞിട്ട് മതി എന്നും, തന്റെ പഠിത്തം കഴിഞ്ഞു മതി എന്ന് പറഞ്ഞിട്ടും അവർ ആ ആലോചനയുമായി മുന്നോട്ട് പോകുന്നു എന്നും. അച്ഛൻ ഇടപെട്ടു  അമ്മയെ ഒന്ന് പറഞ്ഞു മനസിലാക്കണം എന്നും അവൾ എഴുതിയിരുന്നു. മറുപടി മെയിൽ  അയച്ചില്ലെങ്ങിലും അയാൾ മനസ്സിൽ ഓർത്തു നിന്റെ കാര്യങ്ങൾ തിരുമാ ക്കുവാൻ  തനിക് എന്ത് അർഹത?.   രഞ്ജിനിക്കല്ലേ അതിന്റെ അവകാശം?  അച്ഛൻ എന്ന  നിലയിൽ തനിക് എന്ത് അവകാശം ആണ് ശേതയുടെ മേൽ ഉള്ളത്. വീണ്ടും ഗ്ലാസ്സിലേക്ക്‌ മദ്യം പകരുമ്പോൾ sms വന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ശ്വേതയുടെ    sms  ആണ്. അച്ഛന് മെയിൽ അയച്ചിട്ട് മറുപടി  കണ്ടില്ല, അച്ഛന് ഒന്ന് ഇങ്ങോട്ടേക്കു   വന്നു കൂടെ. വീണ്ടും ഒരു കവിൾ മദ്യം അകത്താക്കിയ  ശേഷം അയാൾ ആ sms സന്ദേശം ഒരാ വർത്തി കൂടി വായിച്ചു. പിന്നെ അയാൾ ചിന്തിച്ചു, ശ്വേത പറയുനത്തിലും ഇല്ലേ കാര്യങ്ങൾ. ശ്വേത തന്റെയും കൂടെ മകൾ ആണ്. തനിച്ചു ഒരു തിരുമാനം എടുക്കുവാൻ രഞ്ജിനിക്ക്   എന്താണ് അവകാശം. തണുത്തുറഞ്ഞ ദേഷ്യം എന്ന  വികാരം മദ്യം പോലെ അയാളിൽ നുര പൊന്തി .

അയാൾ ബ്ലാക്ക്ബെറി എടുത്തു ലീന ക്ക് മെയി ൽ അയച്ചു. ബുക്ക്‌ മി എ ടിക്കറ്റ്‌ ടു കൊച്ചിൻ ഫോർ ത്രീഡെയ്സ് , മേക്  ഇറ്റ്‌ ടോമോറോ മോർണിംഗ്ഫ്ലൈറ്റ്  ഇറ്റ്സെൽഫ്.

വീണ്ടും അയാൾ  ബ്ലാക്കുബെറിയിൽ  മെയിൽ ടൈപ്പ് ചെയ്തു. ഡ്യൂ ടു എമർജൻസി റീസണ്‍ നീഡ്‌ടു  ഗോടു  ഇന്ത്യ, പ്ളീസ് ഗ്രാൻഡ്‌ മി ലീവ് ഫോർ ത്രീ ഡേയ്സ്.     മെയിൽ അയച്ച 5 മിനുറ്റിനു ശേഷം ബോസ്സിന്റെ മറുപടി വന്നു . approved  എന്ന് പറഞ്ഞു കൊണ്ട് . രാവിലെ തന്നെ ലീനായുടെ മറുപടി വന്നു ടിക്കറ്റ്‌ confirmed ആണെന്ന് പറഞ്ഞിട്ട്. ഫ്ലൈറ്റ് @ 11:45 am . ഓഫീസിൽ പോകുന്ന വഴി മിനി ട്രോളി ബാഗിൽ രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു കരുതി വച്ചിരുന്നു അയാൾ

ആവശ്യമുള്ള ഡോകുമേന്റ്സ് സൈൻ ചെയ്ത ശേഷം ഓഫീസ് ഡ്രൈവർ അയാളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു. 10.30ആയപ്പോഴേക്കും  എയർപോർട്ടിൽ എത്തി.  ലഗേജ് അധികം ഇല്ലാത്തതു കൊണ്ട് എയർപോർട്ട് ചെക്ക്‌ ഇൻ ചെയ്തു  നേരത്തെ ഫ്ലൈറ്റിൽ കയറി. മേഘ പടലങ്ങളെ  തഴുകി കൊണ്ട് വിമാനം ഉയർന്ന് പൊങ്ങി. ദൂര കാഴ്ചകൾ മങ്ങി തുടങ്ങി. മേഘങ്ങൾ   മാത്രം ചുറ്റിനും. അനന്ത സാഗരം പോലെ അനന്തമായ നീലാകാശം. കടൽ തിരകളെ പോലെ തള്ളി വരുന്ന മേഘ കൂട്ടങ്ങൾ   . ചിലപ്പോൾ കടലും ആകാശവും തമ്മിൽ അഭേദ്യ ബന്ധം ഉണ്ടെന്നു തോന്നും.ഉച്ച വെയിൽ തട്ടി കണ്ണ്  ചിമ്മിയപ്പോൾ അയാൾ ജനാല അടച്ചിട്ടു.എയർ ഹോസ്റ്റെസ്   കൊണ്ടുവന്ന വിസ്കി അല്പം രുചിച്ചു . നീണ്ട ഇരുപതു വർഷങ്ങൾ. പുനർ വിവാഹത്തെ കുറിച്ച് ബന്ധുക്കളും, സുഹൃത്തുകളും നിർബന്ധിച്ചപ്പോഴും  അയാൾ വഴുതി മാറുക യായിരുന്നു. അത് തന്നെ ആയിരിക്കുമോ രഞ്ജിനിയുടെയും അനുഭവം. ഇനിഅതൊർത്തിട്ടു  എന്ത് കാര്യം. തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി  ശ്വേത  മാത്രം ആണ്. ഒരിക്കൽ  പോലും താൻ അവളോടു രഞ്ജിനിയുടെ വിവരങ്ങൾ കൂടുതൽ  അന്വേഷിക്കു വാൻ തല്പര്യ പെട്ടിട്ടില്ല. പിന്നിപ്പോൾ , അയാൾ ചിന്തകൾക് വിരാമ്മിട്ടു   മയങ്ങുവാൻ ആരംഭിച്ചു.

ചെറിയ മയക്ക ത്തിനു ശേഷം  ക്യാപ്ടൻടെ   അറിയിപ്പ് കേട്ടപ്പോളാണ്  അയാൾ നിദ്രയിൽ നിന്നും ഉണർന്നത്‌.വിമാനം കൊച്ചി ഇന്റർനാഷണൽ ടെർമിനലിൽ ലാൻഡ്‌ ചെയുവാൻ പോകുന്നു  എന്നും , യാത്ര ചെയ്തതിനു നന്ദിയും , ഇനി തുടർ യാത്രകൾ പ്രതീ ക്ഷിക്കുന്നു   എന്നുള്ള  അറിയിപ്പ് ആയിരുന്നു അത്.  സമയം നോക്കിയപോൾ വാച്ചിൽ  നാല് മണി കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ സമയത്തെക്കാൾ  ഒന്നര മണിക്കൂർ പുറകിലാണ് ഒമാനിലെ  സമയ ദൈർ ഖ്യം   അനുസരിച്ച് അയാൾ വാച്ചിൽ അഞ്ചര  മണി ആക്കി. കേരളത്തിന്റെ മനോഹരമായ പ്രക്രതി ഭംഗിയെ തഴുകി കൊണ്ട് വിമാനം പതിയെ  ലാൻഡ്‌ ചെയ്തു. ലഗേജ് ഇല്ലാത്തതു കൊണ്ട് അയാൾ എളുപ്പം ചെക്കൌട്ട് ചെയ്തു പുറത്തിറങ്ങി. ചെറുതായി  പെയ്യുന്ന ചാറ്റൽ  മഴയിൽ പ്രകൃതി നഞ്ഞിരിക്കുന്നു.  തണുത്ത കാറ്റു അയാളെ സ്വാഗതം ചെയുന്ന പോലെ അയാളെ തലോടി കൊണ്ടിരുന്നു.

സർ, ടാക്സി , മുമ്പിൽ വന്ന ടാക്സി കാരനോട് കൊച്ചിൻ  ടവർ  ഹോട്ടൽ എന്ന് പറഞ്ഞു അയാളുടെ പുറകെ ട്രോളി ബാഗ്‌ വലിച്ചു നടന്നു. ടാക്സി എയർപോർട്ട് കടന്നു പുറത്തേക്കു പോയി. ടാക്സിയിൽ ഇരിക്കുമ്പോൾ അയാൾ ശ്വേതയുടെ പഴയ മെസ്സേജ് പരതി.അമ്മയും, അവളും കൂടി പുതിയ ഫ്ലാറ്റിലെക്കു മാറി  എന്നും , കലൂരിലുള്ള കെന്റ്  പാം ഗ്രൂവിൽ  ആണ് ഇപ്പോൾ താമസിക്കുനതു എന്നും അവൾ ടെക്സ്റ്റ്‌ ചെയ്തിരുന്നു. വിശദമായി അയാൾ മെസ്സേജ് ഒരാവർത്തി കൂടി വായിച്ചു. കലൂർ
സ്റ്റേടിയത്തിനു   അടുത്ത് പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ്   സെക്കന്റ്‌ ഫ്ലോർ , ബി 22, അയാൾ മനസ്സിൽ കുറിച്ചിട്ടു. കൊച്ചിൻടവറിൽ  അയാളെ ഡ്രോപ്പ് ചെയ്ത ശേഷം ടാക്സി കാരൻ പോയി. റൂമിൽ കയറി ഒന്ന് മേൽ   കഴുകിയ ശേഷം അയാൾ റിസ്പഷ്‌നിൽ   വിളിച്ച് പറഞ്ഞു ഒരു ടാക്സി ബുക്ക്‌ ചെയുവാൻ,

അയാൾ  ബാഗ്‌ തുറന്നു ഒരു ജീന്സും, ടി-ഷർട്ടും എടുത്തണിഞ്ഞു. നര കീഴടക്കിയ മുടി ഇഴകൾ അയാൾ ചീപ് കൊണ്ട് ഒതുക്കി വച്ച്. പ്രായം 50 കഴിഞ്ഞെങ്ങിലും പഴയ ചുറുചുറുക്കും, പ്രസരിപ്പും അയാളിൽ ഇപ്പോഴും അവശേഷി ച്ചിരുന്നു. ഫേസ് ക്രീം മുഘത് തേച്ച ശേഷം ഇഷ്ട ബ്രാൻഡ്‌ ആയ പിയറി  കാർഡിൻ പെർഫും  ടി-ഷർട്ടിനോട് ചെർത്ത്ടിച്ചു.    ഇന്റെർകോമിൽ   റിസ്പഷ്‌നിസ്റ്  , മധുരമായി മൊഴിഞ്ഞു   , സർ ടാക്സി റെഡി. ടാക്സിയിൽ കയറി അയാൾ  പറഞ്ഞു കലൂർ , പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ്  ,  stadiym  തിനി  അടുത്ത് ഉള്ളതല്ലേ    . ടാക്സി കാരൻ ചോദിച്ചു? , IMA യുടെ അടുത്താണോ? ചോദ്യം അയാൾ ശരിക്ക് കേട്ടില്ല എങ്കിലും വെറുതെ മൂളി. വാച്ചിൽ സമയം ഏഴു മണി യോടടടുക്കുന്നു. കാളിങ്   ബെൽ അടിച്ചപോൾ വാതിൽ   തുറന്നത് ശ്വേത  യാണ്. ഒരു നിമിഷത്തിനു ശേഷം അവൾ ഓടി വന്നു കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു അച്ഛൻ. മകളുടെ മൂർദ്ധവിൽ ചുംബിച്ച ശേഷവും അവൾ പിടി വിട്ടീല്ല  . അയാളുടെ ചെവിയിൽ അവൾ പറഞ്ഞു അച്ഛൻ വരുമെന്ന് എനിക്കറിയമായിരുന്നു. അടുകളയിൽ നിന്ന് രഞ്ജിനി പുറത്തേക്കു വന്നത് അപ്പോഴാണ്. ശ്വേതയെകൾ സ്ഥബ്ധയായത്   രഞ്ജിനിയാണ്. കൈ പിടിച്ച വലിച്ചു കൊണ്ട് അവൾ പറഞ്ഞു വരൂ അച്ഛാ. യാന്ത്രികതയോടെ   അവളുടെ പുറകെ അയാൾ നടന്നു. മനോഹരമായി അലങ്കരിച്ച സോഫ സെറ്റിൽ അയാൾ ഇരുന്നു. അപ്പോഴും അയാളെ തന്നെ നോക്കി നില്കുകയായിരുന്നു രഞ്ജിനി. എന്താ അമ്മ ഇങ്ങനെ തുറിച്ചു നോക്കുനത്. അച്ഛന് കുറച്ചു ചായ എടുക്കട്ടെ എന്ന് പറഞ്ഞു ഔചിത്യത്തോടെ ശ്വേത അടുക്കളയിലേക്ക് പോയി.  .
ഫ്ലാട്ടിന്  ചുറ്റും കണ്ണോടിചു കൊണ്ട് പറഞ്ഞു  നൈസ് ഫ്ലാറ്റ്. നന്നായിരിക്കുന്നു. ശ്വേത പറഞ്ഞിരുന്നു . ഈ ഫ്ലാറ്റ് എടുത്ത വിവരം. രഞ്ജിനീ മുന്നിൽ വന്നിരുന്നു.  പ്രായം രഞ്ജിനീയിൽ വലിയ മാറ്റം ഒന്നും വരുത്തി യിട്ടില്ല. നാൽപതു കഴിഞ്ഞെങ്ങിലും കുലീനത്വും നിറഞ്ഞു നില്ക്കുന്നു. നരയിഴകൾ വീഴാത്ത മുടി ഇഴകൾ. ലിപ്സ്ടിക് അംശം കലർന്ന ചുവന്ന ചുണ്ടുകൾ. കസവ് ബൊർടെർ   കൂടിയ മനോഹരമായ  ബംഗാൾ കോട്ടൻ സാരി.      താനും രഞ്ജിനീയും തമ്മിൽ ഉള്ള പ്രധാന വത്യാസം അതൊന്നയിരുന്നു. രഞ്ജിനീ വീട്ടിൽ നിൽക്കും പോഴും നല്ല വേഷം ധരിച്ചേ കണ്ടിട്ടുള്ളു. ഒരിക്കൽ പോലും അലസമായ വസ്ത്രധാരണം രഞ്ജിനീയിൽ  പ്രകടമായിരുന്നില്ല അയാൾ ഓർമിച്ചു. .     ഒന്നും  മിണ്ടാതെ ശാന്തമായി തന്നെ നോക്കി ഇരികുകയാണ് രഞ്ജിനി. അത് വരെ കൂടി വച്ച  ദേഷ്യം എല്ലാം ഉരുകി അകന്ന പോലെ.


നമുകൊന്നു പുറത്തേക്കു പോയാലോ  രഞ്ജിനിയോടായി അയാൾ ചോദിച്ചു. എനിക്ക് കുറച്ചു സംസ്സാരിക്കുവാനുണ്ട്. ചായയുമായി വന്ന ശ്വേത പറഞ്ഞു "യു ഗയ്സ്‌ ആർ സ്റ്റിൽ  യങ്ങ് ഫൊർ ഡേയ്റ്റിങ്ങ്"   . അമ്മ പോയി റെഡി ആകൂ. രഞ്ജിനി അകത്തേക്ക് പോയി. കലപില  സംസാരിച്ചുകൊണ്ടിരുന്നു ശ്വേത. അവൾ വളര്ന്നു സുന്ദരികുട്ടി ആയിരിക്കുന്നു. എയർപോർട്ടിൽ രണ്ജിനിയുടെ കയ്യിൽ  പിടിച്ചു കരഞ്ഞ ഒന്നര വയസുകാരി . എത്ര മാറിയിരിക്കുന്നു. ഒന്നും താൻ അറിഞ്ഞില്ല. അറിയുവാൻ ശ്രമിച്ചില്ല. രഞ്ജിനിയുടെ    
ആത്മ വിശ്വാസവും , സൗന്ദര്യവും അവളിൽ  പകർനു  കിട്ടി യിട്ടുണ്ട്. മമ്മ റെഡി ആയോ എന്ന് നോക്കിയിട്ട് വരം . എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.  കൊഞ്ചുമ്പോൾ    അവൾ രഞ്ജിനിയെ മമ്മ എന്ന് വിളികുന്നതായി  തോന്നി. അകത്തു നിന്ന് ശ്വേതയുടെ ശബ്ദം അയാൾകെട്ടൂ . ഇതെന്തു വേഷമാ , ആ നെവി ബ്ലൂ ഷിഫോണ്‍ സാരി ഉടുക്കമ്മെ?  കുറച്ചു കഴിഞ്ഞു രഞ്ജിനി പുറത്തു വന്നു. സുന്ദരമായ നീല സാരി. സാരി തലപ്പിൽ ഭംഗിയായ ചെറു  പൂക്കൾ  ചെർത്ത ഹാൻഡ്‌ മെയിഡ്  എംബ്രൊയിടറി    . ആ സാരിയിൽ അവൾ കൂടുത്തൽ സുന്ദരി ആയി തോന്നി." വിത്ത്‌ യുവർ പെര്മിസ്സഷൻ, കാൻ ഐ ടേക്ക് ഹേർ "  അയാൾ ശ്വേതയടായി ചോദിച്ചു. "ഷീ  ഈസ്‌ ആൾ വേയ്സ്   യുർസ് അച്ഛാ", അവൾ ചെറു ചിരിയോടെ പറഞ്ഞു. തന്റെ മനസ്സറിഞ്ഞത് പോലെ , പിന്നെ അവൾ പറഞ്ഞു എനിക്കുള്ള ഫുഡ്‌ പാർസൽ ചെയ്തു കൊണ്ട് വരൂ. 'യു നോ, മമ്മ ഐ ലൈക്‌ ദി ഫുഡ്‌ ഫ്രം അവെനുഎ രേജെന്റ്റ് . രഞ്ജിനിയേ നോക്കി അവൾ പറഞ്ഞു.

കീ ഹോൽടെരിൽ നിന്ന് കാര് കീ എടുത്ത ശേഷം  രഞ്ജിനി അയാളെ നോക്കി. പിന്നെ അവർ ഇരുവരും ഒരുമിച്ചു ലിഫ്റ്റ്‌ ഇറങ്ങി  പോകുന്നത്  ശ്വേത നോക്കി നിന്നു. പാർക്കിംഗ് ലോട്ടിൽ നീല നിറമുള്ള ഹ്യുണ്ടായ് i20 car  . അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി. കാർ ഓടി തുടങ്ങിയപ്പോൾ അയാൾ രഞ്ജിനിയോടായി പറഞ്ഞു  . രണ്ജിനിക്ക് യാതൊരു മാറ്റവും ഇല്ല. ഇത്തവണ അയാളെ നോക്കി അവൾ പറഞ്ഞു, ബാലുവിനും വലിയ മാറ്റം ഒന്നും ഇല്ല. ബാലചന്ദ്രൻ എന്നാ അയാളുടെ ചുരുക്ക പേര് ബാലാഎന്നാണെങ്കിലും  ബാലു എന്ന് വിളിക്കുനത്‌ രഞ്ജിനി മാത്രമായിരുന്നു. അവൾ മുഘത്  നോക്കി മനോഹരമായി മന്ദഹസിച്ചു. കാർ  അവന്യൂ  രീജെന്റിൽ   എത്തി. അവർ ഇരുവരും അകത്തേക്ക് കയറി.റേസ്ടുരന്റിൽ  മങ്ങിയ   വെളിച്ചം. മേശക്കു അഭിമുഘ മായി   അവർ ഇരുന്നു.  "ചാന്ദ് ജൈസേ മുഖടെ  പേ ബിന്ദിയ സിതാര,  നഹി ഭൂലെഗി മേരി ജാൻ യെ സിതാര ഓ സിതാര  " ,  യേശുദാസിന്റെ മനോഹരമില്ല.മായ ഹിന്ദി ഗാനം നേരിയ  ശബ്ദത്തിൽ മുഴങ്ങി. തിരക്ക് ഒട്ടുമില്ല. ഒന്നും പറയാതെ അവർ കുറച്ചു നേരം അന്യോന്യം നോക്കി ഇരുന്നു. ബയറർ   മുന്നിൽ വന്നപ്പോൾ അയാൾരഞ്ജിന്യേ നോക്കി. ഗോപിമന്ജൂരി യും,ഫ്ര്യെദ്  റൈസ് ഉം  തന്നെ യാണോ, അയാൾ രണ്ജിന്യേ നോക്കി. അതെ എന്ന് അവൾ തല കുലുക്കി. പിന്നെഅവൾ തിരിച്ചു ചോദിച്ചു ചപ്പാത്തിയും വെജ് കുറുമായും അല്ലെ ? അതെ എന്ന് അയാൾ തല കുലുക്കി. പിന്നെ തന്റെ അനുവാദം കത്ത് നില്ക്കാതെ അവൾ ഓർഡർ ചെയ്തു. തിരിഞ്ഞു പോകാൻ തുടങ്ങിയ ബയറർറെ  അയാൾ വിളിച്ചു പറഞ്ഞു , സാവധാനം മതി, തിരക്കില്ല. രഞ്ജിനി മേശ പുറത്തു പതിയെ താള മടിക്കുന്ന പോലെ തോന്നി.  മനോഹരമായി നെയിൽ പോളിഷ് ചെയ്ത വിരലുകൾ . അയാൾ മൃദു വായി ആ വിരലുകളിൽ സ്പര്ശിച്ചു. പിന്നെ പറഞ്ഞു വൈകി യാണെന്ന് എനിക്കറിയാം , എങ്കിലും ഞാൻ എന്റെ തെറ്റുകള്ക്ക് ക്ഷമ ചോദിക്കുന്നു. നിനകെന്നോടു  പൊറുത്തു കൂടെ രഞ്ജിനി,  അയൽ ഇടറിയ ശബ്ദത്തൽ ചോദിച്ചു. അവളുടെ കണ്ണുകളിൽ കാർ മേഘം  ഇരുണ്ടു കൂടി. അവൾ സംസാരിക്കുവാൻ ബുദ്ധി മുട്ടുന്ന പോലെ തോന്നി. പിന്നെ നനുത്ത ശബ്ദത്തൽ  പറഞ്ഞു, ബാലു എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിരുന്നു. അവളെ മുഴുമിപ്പികുവാൻ അനുവദികതെ  അയാൾ പറഞ്ഞു അല്ല രഞ്ജിനി , പൂർണമയും ഞാനാണു   ഉത്തരവാദി. അല്ല എന്നർത്ഥത്തിൽ അവൾ തല കുലുക്കി.നമ്മുടെ ചെറിയ തെറ്റുകളെ നാം വലുതാക്കി. നിന്റെ നന്മകൾ മനസിലാക്കുവാൻ എന്റെ ഇഗോ സമ്മതിച്ചതും ഇല്ല. നിന്നെ മറക്കു വാൻ
മനപൂർവം ശ്രമികുമ്പോൾ ഒക്കെയും നീ മനസ്സിൽ മായാതെ നില്കുകയായിരുന്നു. പുനർ വിവാഹത്തിന് വീട്ടുകാർ നിർബന്ധി ച്ചപോഴും എനിക്ക് രഞ്ജിനിക്ക്  പകരം വേറെ ആളെ സങ്കല്പിക്കുവാൻ ആവുമായിരുന്നില്ല. മറക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും മനസ്സിൽ ഒരു മറ തീർകുവാൻ മനപൂർവ്വം ശ്രമിക്കുക യായിരുന്നു   ഇത് വരെ.വാശിയും   ദുരഭിമാനവും തകർത്തുത് എന്റെ ജീവിതം ആണ് , അല്ല നമ്മുടെ ജീവിതം തന്നെ  ആണ്. അയാളുടെയും കണ്ണുകളും നിറഞ്ഞിരുന്നു. മറുപടി എന്നോണം  രഞ്ജിനി പറഞ്ഞു , ബാലു ഒരു ദിനം എന്നെ  തേടി വരും എന്ന് എനിക്ക്റിയംമായിരുന്നു .കഴു ത്തിൽ   കിടന്ന താലി മലയെ ചൂണ്ടി അവൾ പറഞ്ഞു. ഇത് അഴിച്ചു  മാറ്റുവാൻ മനസ് വദിചില്ല . നമ്മളെ കൂടിമുട്ടിച്ച   അദ്ര്ശ്യ    ശക്തി തന്നെ യാവാം   അതിനു കാരണം. പുറത്തു തന്റേടം പ്രദർശിപ്പികുംപോഴും  പലപ്പോഴും ഞാൻ കരയാറുണ്ടായിരുന്നു . ഒരു ദുർബല  നിമിഷത്തിൽ എടുത്ത തിരുമാനം അത് തെറ്റാണെന്ന് അറിഞ്ഞിട്ടും ബാലുവിനെ ഒന്ന് വിളിക്കുവാൻ എന്റെയും ദുരഭിമാനം സമ്മതിച്ചില്ല. ബാലു പറഞ്ഞ ഇഗോ  തന്നെ ആയിരിക്കും കാരണം . അവൾ അപ്പോഴും വിതുമ്പുന്നത് പോലെ തോന്നി.

രഞ്ജിന്യുടെ കയ്യിൽ  പിടിച്ചിരിക്കുമ്പോൾ പണ്ട് ഖുറം ബീച്ചിലൂടെ  നടക്കുമ്പോൾ തിര യിളകുന്ന പ്രതീതി.ശ്വേതകുള്ള  പാർസൽ മേടിച്ചു രഞ്ജിന്യുടെ  കൂടെ റെസ്റ്റ് രെന്ടിൽ  നിന്നിറങ്ങി. കാറിൽ കയറിയപ്പോൾ അയാൾ പറഞ്ഞു.എന്നെ ഒന്ന് കൊച്ചിൻ ടവറിൽ  ഡ്രോപ്പ് ചെയ്യാംമോ?. അതാണെന്റെ ഹോട്ടൽ.  സ്റ്റീരിങ്ങ് വീലിൽ പിടിച്ചു സംശയത്തോടെ രഞ്ജിനി നോക്കുമ്പോൾ ചിരി യോടെ അയാൾ പറഞ്ഞു. പാം  ഗ്രൂവേ ലേക്ക് വരാനായി എനിക്ക് ചെക്ക്‌ ഔട്ട്‌ ചെയെണ്ടേ. അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിടർന്നു . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഹ്യുണ്ടായി കാർ പായുമ്പോൾ അയാളുടെ കൈ  വിരലുകൾ  അവളുടെ    മുടി ഇഴകൾ തഴുകി കൊണ്ടേ ഇരുന്നു.
 




2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

അമ്മ (കഥ)



സമയം ഉച്ചയോടടുക്കുന്നു .  അവർ മനസ്സിൽ ഓർത്തു. കത്ത് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുറ്റത്തേക്ക്  കണ്ണോടിച്ചുകൊണ്ടുള്ള  ഈ നിൽപ്പ്  തുടങ്ങിയിട്ട്  ഏറെ നേരം ആയിരിക്കുന്നു. പോസ്റ്റ്മാൻ ഗോപാലനെ ഇതുവരെ കണ്ടില്ല.  ഇനി ഇന്നും ഉണ്ടാവില്ലായിരിക്കും, രാമുവിന്റെ  എഴുത്ത് വന്നിട്ട്  മൂന്നാഴ്ചയിൽ ഏറെ ആയിരിക്കുന്നു. ഇത്രയ്ക്കു പഠിക്കുവാൻ ഉണ്ടാവുമോ കുട്ടിക്ക്?.  സൂര്യകിരണങ്ങൾ   ക്ഷണിക്കാതെതന്നെ  പടി കടന്നു വരാന്തയിലേക്ക്‌ പ്രവേശിച്ചു. കൂട്ടിനു വലിയ നിഴൽ മാത്രം. നേര്യതിന്റെ തലപ്പ്‌ എടുത്തു അവർ മുഖം തുടച്ചു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ  കതകു അടച്ചു സാക്ഷയിട്ടു. തിരിഞ്ഞു ജനാലപാളിയിലുടെ ഒരു വട്ടം കൂടി പുറത്തേക്കു നോക്കി. ഇനി ഗോപലാൻ വരില്ലായിരിക്കും

 അവർ തിരിഞ്ഞു  അടുക്കളയിലേക്ക്  നടന്നു. അടുപ്പിനുള്ളിൽ എരിഞ്ഞടങ്ങിയ മടലുകൾ. ചെറുതായി കത്തുന്ന കൊതുംബിന്റെ അഗ്രം ഊതി കെടുത്തിയ ശേഷം ചെമ്പുകലത്തിൽ  നിന്ന് ഒരു കുമ്പിൾ വെള്ളം കോരി അവർ അടുപ്പിലേക്ക് തളിച്ചു . ചെറിയ ശീൽക്കാരത്തോട്‌ ഒന്ന്  ആളി കത്തിയ ശേഷം തീ എരിഞ്ഞടങ്ങി. ഉയർന്ന് പൊങ്ങിയ പുകപടലങ്ങളെ ആവാഹിച്ചു കറുത്ത നിറത്തിൽ പുകഞ്ഞു നിൽക്കുന്നു മച്ചിൻ മുകളിലെ ചിമ്മനി .

അടുക്കള വതിൽ ചാരി അവർ ഇടനാഴിയിലൂടെ നടന്നു.  പോകുന്ന വഴി ജനാലയിലൂടെ പുറത്തേക്കു വീണ്ടും കണ്ണുകൾ പായിച്ചു. കിഴക്കോട്ടു അഭി മുഖമായ പടിപ്പുര വാതിൽ പാതി തുറന്നു കിടക്കുന്നു. മുറ്റത്തെ  ചെത്തിയിൽ ഒരു മഞ്ഞശലഭം പാറി പറക്കുന്നു. മേശ പുറത്തിരിക്കുന്ന കണ്ണടയും , ദേവി സഹസ്രനാമത്തിന്റെ ചെറിയ പുസ്തകവും എടുത്തുകൊണ്ടു  അവർ വായന മുറിയിലേക്ക് പോയി. കണ്ണട  ധരിച്ചിട്ടും അവർക്ക് ഒന്നും വായിക്കുവാൻ  കഴിഞ്ഞില്ല. തെക്കിനിയിൽനിന്നു  നോക്കിയാൽ തൊടിക്ക്    പുറത്തു  രാമുവിന് വേണ്ടി പണി  കഴിപ്പിച്ച  ചെറിയ ക്ലിനിക് കാണാം. അടച്ചു പൂട്ടി  ഇട്ടിരിക്കുന്ന ആ വാർക്ക കെട്ടിടത്തിൽ ഡോക്ടർ   രാമചന്ദ്രൻ MBBS,  എന്ന  പലക  മാത്രം കാഴ്ചക്കാരനായി ഭിത്തിയിൽ നോക്ക് കുത്തിയെ പോലെ തുറിച്ചിരിപ്പുണ്ട്.

ഇപ്പോഴും രാമു പോയി എന്നുള്ളത് അവർക്ക് പൂർണ്ണമായും ഉൾകോള്ളുവാൻ ആകുന്നില്ല. അഞ്ചു വര്ഷത്തോളം പഠിച്ചിട്ടു വീണ്ടും വിദേശത്തേക്ക്. ഒരിക്കൽ  നാട്ടിൽ വന്നപ്പോൾ ചോദിച്ചു  .

' ഇത്രയും പഠിച്ചതല്ലേ രാമു,  ഇനി എന്തിനാ ബിലാതീ പോണേ? '

 ഇവിടെ പഠിച്ചതിൽ കൂടുത്തൽ എന്തറിവാ  നിനക്ക് അവിടെ കിട്ടുക കുട്ടിയെ എന്ന്?.'

 അപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു , '

'അമ്മേ , മനുഷ്യശരീരം ഒരു കടൽ പോലെ നിഗൂഢം  ആണ്. ഒരു ജന്മം മുഴുവനും പോര അത് പഠിച്ചെടുക്കുവാൻ. ആഴത്തിലേക്ക് ഇറങ്ങിയാൽ അറിയാം അത് ഒരു ചുഴി ആണെന്ന്. പിന്നെയും പിന്നെയും നമ്മെ വലിച്ചണക്കുന്ന,  മുത്തും , പവിഴവും ഇല്ലാതെ വിസ്മയിപ്പിക്കുന്ന വലിയ ചുഴി. അവൻ എന്തൊക്കെയോ പറഞ്ഞു അവർക്ക് ഒന്നും മനസിലായില്ല.

പക്ഷെ ഒന്ന് മാത്രം അവർ പറഞ്ഞു. ഇവിടെ പഠിച്ച അറിവ് കൊണ്ടല്ലേ വലിയമാമ  ഈകണ്ടവരുടെ ഒക്കെ ദീനം   നീക്കിയത്.എന്തിനും ഏതിനും    വലിയമാമക്ക് മരുന്നുണ്ടായിരുന്നു.  തൊടിയിലെ പച്ചിലകളും, വേരും ,  കായും, പൂവും എന്തും എതും വലിയമാമക്ക്  ഔഷധി ആയിരുന്നല്ലോ .

 പ്രകൃതിയിലെ ഒരു കൂട്ടവും വേണ്ടാത്തത് ആയി ഇല്ലത്രെ.  തൊടിയിലെ  ചെറുതന തണ്ടു ചുണ്ടി പറഞ്ഞത് ഓർമയുണ്ട് .  അറിഞ്ഞാൽ ഇതെല്ലം ഔഷധം ആണ് പോലും. കടിച്ച പാമ്പിനെ തിരികെ വിളിപ്പിച്ചു  വിഷം ഇറക്കിയ ആളല്ലേ. 'ആ  വലിയമാമ്മയേക്കാൾ എന്ത് പഠിപ്പാ കുട്ടി നിനക്ക് ശീമെലെ കിട്ടുക.?''

അവിടെ    പോയാൽ രാമു വല്ല മദാമ്മയേം കൂടി വരുമോ എന്നുള്ള ഭയം അവർക്ക് ഉള്ളാലെ ഉള്ളതായി തോന്നി.  സായിപ്പന്മാർക്കും,  മദാമ്മകളും  പുറമേ കാണുന്ന വെളുപ്പ്‌ മാത്രമേയുള്ളൂ. ചാമതിക്ക പോലും ചെയ്യാത്ത വർഗ്ഗമാ.  തെക്കേലെ ഉണ്ണി എടത്തി  പേർഷ്യയിൽ  പോയി വന്നപ്പോൾ  വിവരം പറഞ്ഞതാ.

അമ്മമ്മയുടെ  അറയിലെ ഗ്രന്ഥ പുരയിൽ എത്രെ എന്ന് വച്ചാ ഗ്രന്ഥങ്ങള് ?. അത് നോക്കിയാൽ തീരാത്ത സംശയം ഉണ്ടാവു ഉണ്ണിയെ? ആ പാരമ്പര്യം കാക്കാൻ നീയെ  ഉള്ളൂ .  അവർ  ഓർമിപ്പിച്ചു .

അപ്പോൾ അവൻ  പറഞ്ഞ മറുപടി ഓർമയുണ്ട് . "എന്ത് പാരമ്പര്യം. വരുന്ന ആളുകളുടെ  മുഴുവനും വിഷം ഇറക്കി   പറമ്പില്  നട്ടുച്ചയ്ക്ക്  നീലച്ചു കിടന്നില്ലേ.  ആയുസ്സ്   എത്താതെ സർപ്പശാപം ഏറ്റു    വാങ്ങി പോകേണ്ടി വന്നില്ലേ വലിയമാമക്ക്.  ഞാനും  അങ്ങനെ തന്നെ തീരണം എന്നാണോ? "

വലിയമാമ ക്ക്  മരണത്തെ അറിയാൻ ഉള്ള  കഴിവ് ഉണ്ടായിരുന്നു. ഓരോരുത്തരുടെയും വിഷം ഇറക്കുമ്പോഴും വലിയമാമ പറയും ആ മഹാ വൈദ്യൻറെ അടുക്കലേക്ക് നടന്നു അടുക്കാവുന്ന ദൂരത്തിൽ എത്തിയിരിക്കുന്നു ഞാനും. പക്ഷെ  വലിയമാമ  അത് തന്റെ നിയോഗം ആയി കണ്ടു. രോഗികളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുവനും,  അവരുടെ സങ്കടം  കാണുവാനുമുള്ള  വലിയ മനസും  വലിയമാമക്ക് ഉണ്ടായിരുന്നു. വൈദ്യവൃത്തി ധനാഗമനത്തിനുള്ള മാർഗം ആയി അമ്മമ്മ  കണ്ടിരുന്നില്ല. വിഷം തീണ്ടിയവരുടെ സങ്കടം അല്ല ആ വിഷം തന്നെ യാണ് അദ്ദേഹം മനസിലേക്ക്  അവാഹിച്ചത്. അല്ലെങ്കിൽ ഇത്രപെട്ടെന്ന് ദുർമരണത്തിന് അടിപ്പെടുമായിരുന്നില്ലല്ലോ!!!

 രാമുവിന്  ഏതിനും മറുപടിയുണ്ടായിരുന്നല്ലോ .

 'അമ്മേ  ഇത് പഴയ കാലം ഒന്നും അല്ല. വെറും MBBS കൊണ്ട് ഒരു  കാര്യോം  ഇല്ല. അമ്മാമ്മയെ പോലെ പച്ചില പറിച്ചു ഉപജീവനം കഴിക്കുവാൻ  അല്ലല്ലോ  ഞാൻ കഷ്ടപ്പെട്ട് ഡോക്ടർ  ആയത് ."'


'നിറുത്തൂ രാമു 'അവർ ആജ്ഞാപിച്ചു

' നിനക്ക് പോകണം എന്ന് ഉണ്ടെങ്കിൽ  പൊയ്‌ക്കോളൂ '

വലിയമ്മാമ്മയെ അധിക്ഷപിച്ച്  സംസാരിക്കുന്നതു  അവർക്ക് സഹിക്കുവാൻ കഴിയില്ലായിരുന്നല്ലോ . പിന്നെ ഒരു മാസത്തോളം രാമുവിന് തിരക്കായിരുന്നു . ശീമയിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നല്ലോ അവൻ. അവനു വേണ്ടി പണി കഴിപ്പിച്ച കെട്ടിടത്തിൽ ഒരു ദിവസം പോലും രാമു രോഗികളെ ചികൽസിക്കുവാൻ ശ്രമിച്ചില്ല. പോകുവാൻ അനുവദിച്ചുവെങ്കിലും  അവർക്ക്  ഒരു നിർബന്ധമേ  ഉണ്ടായിരുന്നുള്ളു. വല്ല മദാമ്മയേയും  കൂട്ടി  ഈ പടി കടക്കരുത്  .

വിവാഹം ഭഗവതിയുടെ നടയിൽ  വച്ചുതന്നെ വേണം .മാലിനി നിന്നെ    കാത്തിരിക്കുകയാണെന്ന്  ഓർമ  എപ്പോഴും വേണം. മാലിനിയുടെ കാര്യം ഓർത്തപോഴാണ് ഇന്നലെയും ഏട്ടൻ വന്നിരുന്നു. അവരുടെ കാര്യം പറഞ്ഞു ഉറപ്പിച്ചതാണല്ലോ . അവൻ ഒന്ന് വന്നോട്ടെ. പിന്നെ മാലിനി  തനിക്കും അന്യ ഒന്നുമല്ലല്ലോ.  ഈ തറവാട്ടിൽ തന്നെ വളർന്ന പെണ്ണല്ലേ .അവൾക്കീ വീട്ടിൽ സ്വന്തം വീടിനെക്കാൾ സ്വാതന്ത്ര്യം ഉണ്ടല്ലോ. അമ്മായി എന്ന് പറഞ്ഞു എപ്പോഴും കൂടെ നടക്കും. തൊടിയിലും, പാടത്തും , 
അടുക്കളയിലും . പെണ്ണിന്റെ ഭാവം ഇപ്പോഴേ ഈ വീടിന്റെ അവകാശി ആയി കഴിഞ്ഞു എന്നാണ്. ഓർക്കുമ്പോൾ അവരറിയാതെ അവരുടെ ചുണ്ടിൽ ചിരി പടർന്നു.

ആദ്യമൊക്കെ രാമുവിന്റെ കത്തുകൾ മുറയ്ക്ക്  വന്നിരുന്നു. ഈയിടെ ആയി  ഏറെ കാലതാമസം  വരുന്നുണ്ട്.  ഒരുപാട് പഠിക്കുവാൻ ഉണ്ടായിരിക്കും കുട്ടിക്ക്. അവർ ഒന്ന് നിശ്വസിച്ചു. പിന്നെ അവൻ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

 "മനുഷ്യ ശരിരം ഒരു കടൽ പോലെ നിഗൂഢം  ആണ്. ഒരു ജന്മം മുഴുവനും പോര അത് പഠിച്ചെടുക്കുവാൻ".

അവൻ പറഞ്ഞ വാക്കുകൾ  സത്യമായിരുന്നു .  അങ്ങകലെ വിക്ടോറിയയുടെ ശരീരത്തിൽ ആഴ്ന്നു ഇറങ്ങി പഠനം നടത്തുകയായിരുന്നു അപ്പോൾ അവൻ.
.

ഒരു കലാതിലകത്തിന്റെ പിറവി {കവിത}




ഒരു    കലാ തിലകത്തിന്റെ   പിറവി




എന്റെ മോൾ ആട്ടം പഠിക്കവേണം
എന്റെ മോൾ പാട്ടും പഠിച്ചിടേണം
ആട്ടവും പാട്ടും മാത്രം പോരാ
നൃത്തത്തിൽ  ചിത്രം രചിച്ചിടേണം

എന്റെ മോൾ ആട്ടം പഠിച്ചിടേണം
മോഹിനിയാട്ടം തന്നെ വേണം
കുച്ചിപ്പുടിയും അറിഞ്ഞിടേണം
വേറെന്തു കുന്ത്രാണ്ടമാണെന്നാലും
എല്ലാം അവൾക്കു വഴങ്ങിടേണം

എന്റെ മോൾ പാട്ടും  പഠിച്ചിടേണം
ശാസ്ത്രീയ സംഗീതം തന്നെ വേണം
വായ്‌ പാട്ടിൽ ചെമ്പേക്ക് മുമ്പേ യായി
അമ്പേ അങ്ങ് വിലസിടേണം

എന്റെ മോൾ വീണ  പഠിച്ചിടേണം
എന്റെ മോൾ വയലിൻ പഠിച്ചിടേണം
വേറെന്തു കുന്ത്രാണ്ടമാണെന്നാലും
എല്ലാം അവൾക്കു വഴങ്ങിടേണം

ഇത്രയും മാത്രം  പഠിചാൽ പോര
കലാ തിലകമായി   തന്നവൾ  മാറിടെനം
തെക്കേലെ മാലുന്റെ ഗർവടക്കാൻ
കലാ തിലകമായി തന്നവൾ  മാറിടേണം

തിലകമായി മാറിയാൽ മാത്രം  പോര
മിനി സ്ക്രീനിലും അവളുടെ പടം വരണം
മിനി സ്‌ക്രീനിൽ നിറഞ്ഞാൽ മാത്രം പോര
തെനിന്ദ്യ മുഴുവനും വാഴ്ത്തിടേണം

പേപ്പറിൽ   നിത്വും വാർത്ത‍ വേണം
പോസ്ടറിൽ നിത്വും  പടം വരണം
വേണ്നെങ്ങിൽ അമ്പലം തീർകുവാനും
ആരാധകർക്കു  തോന്നിടേണം

എന്റെ ഈ ആഗ്രഹം തീർതിടേണം
ഗുരുവയ്യൂർ വാഴുന്ന ഉണ്ണി കണ്ണാ
നിസ്സാര മായുള്ള എൻ വിചാരം
അത്യാഗ്രഹമായി തള്ളിടല്ലേ

കളഭാഭിഷേകം നേർന്നു  കൊള്ളാം
തുലാഭാരവും നേർന്നു  കൊള്ളാം
നിസ്സാര മായുള്ള എൻ വിചാരം
അത്യാഗ്രഹമായി തള്ളിടല്ലേ

**** ഇത് ഞാൻ 1990 ൽ എഴുതിയ കവിതയാണ്. മക്കളെ കല തിലകമാക്കുവാൻ  ശ്രമിക്കുന്ന അമ്മമാർകു വേണ്ടി സമർപ്പിക്കുന്നു ****


2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

പ്രണയിനി {കവിത}



അരികിൽ ഏറെ  അകലത്തിലിരുന്നു
കരൾ കത്താതേ  എന്നെ നോക്കവേ
സിരകളിൽ ഒക്കെയും തുള്ളി പനികുന്നൊരു
അഗ്നിയായി നിന്നെ മോഹിച്ചിരുന്നു ഞാൻ

അത്മദാഹത്തിൻ ശാന്തി നേടാനായി
എറെ ദൂരം താണ്ടി തേടി വന്നു ഞാൻ
യാത്ര ചോദിച്ചു ഞാൻ പോകുനതിൻ മുമ്പ്
ഹൃതിലെൻ ഭാഗമായി മാറി കഴിഞ്ഞു നീ

പിന്നെയും എറെ നാൾ കാത്തിരിപൂ ഞാൻ
ഓർമ തൻ ചെറു ഭാണ്ടവും പേറി
വിരസത തോന്നും വേളയിൽ എപ്പോഴോ
ഭാണ്ടത്തിൻ ചെപ്പു മെല്ലെ തുറക്കവേ

ഭൂതകാലത്തിലെ ഓർമ്മകൾ പേറുന്ന
ഭൂതമായി വനെന്നെ കോരി തരിപ്പിക്കെ
തുള്ളി കളിക്കുന്ന ചിത്തത്തിൽ  എപ്പോഴും
ഓമലെ നിന്നുടെ മുഗ്ധ മന്ദസ്മിതം

എന്ത് നല്കുവാൻ നിനക്കിനി
ഹ്രിത്തിൽ ഞാൻ സൂക്ഷിച്ച സ്നേഹത്തിൻ കണികകൾ
മൊത്തമായി എടുത്തോളൂ ഓമലെ
മിച്ചമായി ഒന്നും ബാക്കി വയ്കാതെ



ജീവിതം {കവിത}


ജീവിതം എന്തെന്ന് ഞാൻ അറിയുന്നു
തട്ടി തെറിക്കുന്ന നീർ കുമിള പോലെ
പൊട്ടി തെറിക്കുന്നേൻ മോഹന സ്വപ്‌നങ്ങൾ

നൂല് പോലുള്ള ചരടിൽ പിടിച്ചു ഞാൻ
ആകാശ കോട്ടയിൽ എറാൻ  ശ്രമിക്കവെ
പാതി ദൂരത്തിൻ മുമ്പേ ഞാൻ വീഴുന്നു
വീണ്ടു മൊരാവർത്തനത്തിനു ഒരുങ്ങുന്നു
ആവർത്തനം തന്നെ അല്ലെയോ ജീവിതം

അമ്മ തൻ സ്വപനത്തിൽ എത്താൻ ശ്രമിക്കവേ
വീഴുന്നു പിന്നെയും വീണ്ടും അവശനായി
നടക്കാത്ത ആഗ്രഹ  പട്ടിക യുണ്ടെൻ മനസ്സിൽ
അതിൽ ഒന്ന് കൂടി ചെർക്കുന്നു ഞാൻ പിന്നെയും

അമ്മ തൻ ആശകൾ എല്ലാം കരിയവേ
ഇല്ല എനികില്ല ആശയില്ല

നീളുന്ന പാളങ്ങൾ പോലങ്ങു നീങ്ങുന്ന
ജീവിത സായാഹ്ന വക്കിലെത്തി

അവസാന വിജയം ഞാൻ നേടട്ടേ എങ്കിലും
മരണമേ അരികിലേക്ക് ഓടി എത്തു


ശ്രാദ്ധം (കഥ)

അയാൾ തിരക്കിട്ട് മേശയിലേക്ക്‌  ചാഞ്ഞുരുന്നു എഴുതുകയാണ്. നാളെയെങ്കിലും ഈ കഥ വാരികയ്ക്ക് അയച്ചു കൊടുക്കണം. വേണു രണ്ടു വട്ടം ഇതേ കുറിച്ച് ഓർപിചെങ്ങിലും  സാധാരണയുള്ള അലസത അയാളെ ബാധിച്ചിരുന്നു. പഴയത് പോലെ ഒന്നും ഇപ്പോൾ അയാള്ക്ക് എഴുതുവാൻ ആവുന്നില്ല. സർഗാത്മകത നഷ്ടപെട് തുടങ്ങിയോ? ചിലപ്പോൾ അയാൾ ചിന്തികാറുണ്ട്. എഴുത്തിനു ഭംഗം വരാതിരിക്കുവനായി ശാലിനി ഈയിടെ തെക്കേ മുറിയിലാണ് കിടക്കാറുള്ളത്‌... . ഉറങ്ങുനതിനു  മുമ്പായി ഫ്ലാസ്കിൽ കട്ടൻ  കാപ്പി  വച്ചിട്ടാണ്വ  അവൾ പോകാറുള്ളത്. എഴുതുമ്പോൾ ഇടക്കിടെ അയാൾക് കട്ടൻ  കാപ്പി കുടിക്കണം. ഇത് പണ്ടേ യുള്ള ശീലം ആണ്. സാധാരണ എഴുതുവാൻ ഇരുന്നാൽ വാചകങ്ങൾ മനസ്സിൽ നിന്ന് അനർഗളം പ്രവഹിക്കും. അത്  വിരലുകളി ലൂടെ പരിവർത്തനം ചെയെണ്ടേ പ്രക്രിയയെ ഉള്ളു. അയാൾ ക്ലോക്കിൽ  നോക്കി . സമയം ഒന്നരയോടടക്കുന്നു.  അകെ ഒരു ശ്വാസം മുട്ടൽ. വല്ലാത്ത ഉഷ്ണം . അയാൾ ചെന്ന് വടക്കേ ജനാല തുറന്നിട്ട്‌. തണുത്തകാറ്റു ഉള്ളിലേക്ക് പ്രവേശിക്കട്ടെ ഗ്ലാസസിലിരുന്ന കാപ്പി ഒരിറുക്ക്‌ കുടിച്ച ശേഷം അയാൾ പുറത്തേക്കു നോക്കി. പിന്നെ വീണ്ടും തിരിഞ്ഞു എഴുതുവാൻ ആരംഭിചൂ. പുറത്തു പട്ടി കുരയ്കുന്ന ശബ്ദം . അയാൾ എഴുത്ത് നിറുത്തി  ശ്രദ്ധിച്ചു.  കുരയല്ല ഒരിയിടുകയാണ്. മനുഷ്യ നേത്രങ്ങൾക് വിദൂരമായ കാഴ്ചകൾ മൃഗങ്ങള്ക്ക് കാണാം പറ്റുമത്രെ. പണ്ടെവിടെയോ വായിച്ചതു അയാൾ ഓർത്തു

വിഷ്ണു എന്ന് ആരോ പതിയെ വിളിച്ച പ്രതീതി. തോന്നലാകാം . എഴുത്തിലേക്ക്‌ തിരയവേ വീണ്ടും അതെ വിളി. ഇത് തോന്നൽ.  അല്ല , ആരോ വിളിച്ചതാണ്. അല്ല വിളിക്കുന്ന പോലെ. അയാൾ മേശ  പുറത്തിരുന്ന  ടോർച്ചെടുത്ത്‌ ജനാലയിലൂടെ നേർക്ക് പിടിച്ചു .    തൊടിയിലെ   വാഴ  തോട്ടത്തിൽ  ഇളകി യാടുന്ന വാഴ   ഇലകൾ.  ആരുമില്ല അപ്പോൾ ഈ കേട്ട ശബ്ദം. വിഷ്ണു പതിയെ ജനലയിലൂടെ ദൂരേക് നോക്കി.  മൂടൽ മഞ്ഞിൽ ദൂര കാഴ്ചയിൽ ഒന്നും വ്യക്തം അല്ല.  പക്ഷെ അയാൾകാ ഗന്ധം അനുഭവപെട്ടു.  കരയംബുവും, എലെക്കയും  , ചുണ്ണാമ്പും , പൊരി അടയ്കയും , തെക്കെൻ പുകയിലയും ചേർത്ത് മുറുക്കുനതിന്റെ   ഗന്ധം . ശങ്കര മാമയുടെ    ഗന്ധം . അതെ ശങ്കര മാമ അടുത്തു വരുമ്പോൾ ഈ ഗന്ധം ആണ്. വിഷ്ണു വീണ്ടും അതെ ശബ്ദം. ഇത്തവണ അയാൾ ഞെട്ടി. പരിഭ്രമവും , ഭയവും അയാളിൽ സംക്രമിച്ചു. അതെ ശങ്കര മാമയുടെ ശബ്ദം തന്നെ.  ശങ്കര മാമ,  അമ്മയുടെ മൂത്ത സഹോദരൻ.  രണ്ടു വർഷം മുമ്പ് പാമ്പ് കടിയേറ്റു മരിച്ച  ശങ്കര മാമ. പുറത്തു പട്ടിയുടെ ഓരിയിടൽ മുഴങ്ങി കേട്ടൂ. അമ്മാമയുടെ ശബ്ദം അയാൾ വ്യക്തമായി കേട്ടൂ. ഞാൻ നിന്റെ അടുത്തു തന്നെ യുണ്ട് . തൊടാവുന്ന അകലത്തിൽ. നിനക്ക് കാണുവാൻ ആവില്ല എന്ന് മാത്രം.നിശബ്ദതെയെ   ഭന്ജിച്ചുകൊണ്ട്  അമ്മാവൻ തുടർന്ന്. ഇന്ന് എന്റെ  ശ്രാദ്ധ ദിനം ആണ്. ആരും അതോർതില്ല. അപ്പുറത്ത് അമ്മിണി നന്നായി ഉറങ്ങുന്നു. ജയയും , ഭർത്താവും അങ്ങ്മദ്രാസ്സിൽ, അവൾ പോലും വന്നില്ല.
മൌനം മുറിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു ഗോപന്റെ ജോലി തിരക്ക് അമ്മാമ്മക് അറിയാമല്ലോ. അവള്ക്ക് വരണം എന്നുണ്ടാകും പക്ഷെ തിരക്കുകൾ, പിന്നെ ഇപ്പോൾ പഴയ കാലം ഒന്നും അല്ലല്ലോ  വിഷ്ണു അമ്മാമ്മയെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു. ഒരു ചെറു ചിരി ശബ്ദം പോലെ തോന്നി അവനു. പിന്നെ അമ്മമംയുടെ ശബ്ദം കേട്ട് അലെല്ലും നീ  എപ്പോഴും ജയകു വേണ്ടി വാദിക്കും ആയിരുന്നല്ലോ എന്നും . കുഞ്ഞു നാൾ മുതൽ അവളുടെ തെറ്റുകൾ ക്കുള്ള  ശിക്ഷകൾ സ്വയംഏടൂ  വാങ്ങി യിരുന്നല്ലോ
  ഭാരതി കരഞ്ഞു പറഞ്ഞിട്ടും നിന്റെ കാര്യം ഞാൻ കേട്ടില്ല. കൂടെ പിറപ്പയിട്ടും ഞാൻ അവളെ ആട്ടി പായിച്ചു. ഒരു പാട് തെറ്റുകളിലൂറെയാണ്  ഞാൻ നടന്നത് എന്ന് തോന്നുന്നു.  അമ്മാമയുടെ ഇതുപോലെ ഒരു ശബ്ദം താൻ കേട്ടിട്ടില്ല. പ്രതാപിയായ ശങ്കര പണികേർ , ആ മുഘത് നോക്കുവാൻ എല്ലാവരും ഭയപെട്ടിരുന്നു. തങ്ങൾ കുട്ടികൾ ഒരിക്കലും  അമ്മാമയുടെ  മുൻപിൽ ചെന്ന് പെട്ടിരുന്നില്ല. അമ്മിണി അമ്മായി പോലും അദ്ദേഹത്തെ ഭയപെട്ടിരുന്നു. ആ മനുഷനാണ് ഇപ്പോൾ കുട്ടികളെ പോലെ സങ്കടം പങ്കു വയ്കുനത്. അമ്മാവനെ തിരുത്തുവാൻ ആർക്കും അധികാരം ഉണ്ടായിരുന്നില്ല. അമ്മാമക്ക് എന്ത് തോന്നുന്നോ അത് അദ്ദേഹം ചെയ്തു. വരും വരയകകളെ കുറിച്ച് ചിന്തിക്കാതെ. അല്ലെങ്ങിൽ പര ദേവതയുടെ നടക്കു മുമ്പിൽ അങ്ങനെ ഒരു സാഹസത്തിനു ആരെങ്കിലും ഉദ്ദ്യാമ പെടുംമായിരുന്നോ. ദേവിയുടെ നടക്കു മുൻപിൽ ആശ്രമം കെട്ടി മനുഷ്യ ദൈവങ്ങളെ കുടിയിരുത്തി. ആരൊക്കെ എതിർത്തിട്ടും പിൻ വാങ്ങിയില്ല അതും വിളിച്ചാൽ വിളി പുറത്തിരിക്കുന്ന  അമ്മ യുള്ളപോൾ.  ഒരു കൈ കൊണ്ട് നിഗ്രഹികുകയും , മറു കൈ കൊണ്ട് അനുഗ്രഹിക്കയും ചെയുന്ന ദേവി യുള്ളപോൾ. കുട്ടി കാലത്ത് ആ  ദേവി  വിഗ്രഹം കാണുമ്പോൾ ഭയം തോന്നുമായിരുന്നു . ഒരു കയിൽ ദാരികന്റെ തലയും ആയി അട്ടഹാസം മുഴക്കുന്ന , ചുണ്ടിൽ  രക്ത കറയുള്ള ഭര ദേവത. പിന്നെ എപ്പോഴേ ഭയം ഭക്തിക്കു വഴി മാറി. തറവാട് കാക്കുന്ന ദേവിയിൽ വിശ്വാസം ഉടൽ എടുത്തു , അമ്മ പറഞ്ഞു തന്ന മന്ത്രങ്ങൾ , അതെല്ലാം തുണച്ചു. തറവാടിലെ അംഗങ്ങള്ക്  ഉന്നതിയെ ഉണ്ടായിട്ടുള്ളൂ.  അവിടെ നിന്നാണ് അമ്മാമയുടെ പതനം അരംഭി  ക്കുനത്.  സന്ധ്യക്ക്‌ കുളിക്കുവാൻ പോയ അമ്മമ്മ തിരിച്ചു വന്നില്ല. ഇപ്പോഴും ആ മരണകാരണം വ്യക്തം അല്ല. കുള കടവിൽ കിടക്കുകയിരുന്നു വലിയ മാമ. പാമ്പ് കടിച്ചു എന്നും, അല്ല അപസ്മാരം ആണെന്നും ഒക്കെ പറയന്നു.  പക്ഷെ അമ്മ വിസ്വസിക്കുനത് അമ്മമ്മടെ മരണം ദേവി കൊടുത്താ   ശിക്ഷയനെന്നാണ്. താനും പിന്നെ വീടുകരും അത് തന്നെ വിശ്വസിക്കുന്നു. പ്രശ്നത്തിലും കണ്ടത് അത് തന്നെ യാണല്ലോ.

എന്തിനാ അമ്മമ്മേ ദേവിയുടെ മുൻപിൽ അങ്ങനെ ഒരു പാതകം ചെയ്തത്. വിഷ്ണു ശബ്ദം ഉയർത്തി ചോദിച്ചു. അമ്മയുടെ സ്ഥലവും കൂടി സ്വന്തം പേരില് അക്കിയിട്ടും ചോദിക്കുവാൻ വയ്യാതിരുന്ന ചെക്കനാണ്  . ഇപ്പോൾ   ഈ അവസരത്തിൽ എങ്കിലും ചൊദിക്കതിരുന്നൽ  അവൻ മനസ്സിൽ വിചാരിച്ചു. അമ്മമ്മ ചെയ്തത് ശരി ആയിരുന്നു എന്ന് തോന്നുണ്ടോ?  അവസാനം എന്ത് നേടി. ഇതൊക്കെ ആർക് വേണ്ടി? അനുഭവിക്കുവാൻ ഒറ്റ മോൾ അല്ലെ യുള്ളൂ. അവൾകു പോലും സ്വസ്ഥത ഉണ്ടോ ഇപ്പോൾ. ഈ ദിവസം അവള്ക്ക് പോലും വരുവാൻ കഴിഞ്ഞോ. എന്തിനു അമ്മായി പോലും ഓർത്തോ. പ്രതാപിയായ ശങ്കര പണികേർ എന്ത് നേടി? ഒരു നിമിഷത്തെ മൌനം മുറിച്ചുകൊണ്ട് അമ്മമ്മ പറഞ്ഞു. ഞാൻ മംഗലത്ത് ശങ്കര പണികേർ. ഉഗ്ര പ്രതാപിയായ കുട്ടി കൃഷ്ണ പനികെരുടെ മരുമകൻ.  അമ്മാമ്മയെ കണ്ടു വളർന്ന എനിക്ക് ഇങ്ങനെ ജീവിക്കുവനെ അറിയുംയിര്ന്നുള്ളൂൂ. ഇനിയും ഒരു പക്ഷെ ഒരു ജന്മം കിട്ടിയാൽ ? അമ്മമ്മ മുഴുമിപ്പിചില്ലാ. അത് പൂരിപിക്കുവാൻ അവനും കഴിഞ്ഞില്ല. എന്തായിരികും അമ്മമ്മ ഉദ്ദേശിച്ചത്? ഇത് പോലെ തന്നെ ജീവിക്കും എന്നോ അതോ ?


രാത്രിയുടെ മുന്നം യാമം അവസാനിക്കാറായി.  എനിക്ക് തിരിച്ചു പോകേണ്ട സമയം ആകുന്നു.  ഗതി കെട്ടാതെ അലയുന്ന എനിക്ക് തിരുച്ചു പോകുവാൻ വയ്യ .പക്ഷെ ആർക്കും വേണ്ടാതെ ഇവിടെ അലഞ്ഞിട്ടു എന്ത് കാര്യം . അങ്ങനെ ശങ്കരൻ ശീലിച്ചിട്ടില്ല.  പിന്നെ എന്തിനു ഇവിടെ  തങ്ങുന്നു എന്നുള്ളതു  മറു ചോദ്യം. ഒരുരുള ചോറ് പോലും ആരും എനിക്ക് ഇവിടെ കരുതി വയ്കുന്നിലല്ലോ. എനിക്ക്വേണ്ടി നീ  ബലി ഇടണം  ഏതെങ്കിലും ഒരു അമാവാസി ദിനത്തിൽ നിങ്ങൾ,  നീയും , ജയയും കൂടി തിരു നാവയിൽ  പോയി ബലി യിടണം. പരെതതമാകളായ ഞങ്ങൾ ചന്ദ്ര മണ്ഡലത്തിൽ വസിക്കുന്നു. ചന്ദ്രന്റെ മറു പകുതിയിൽ ഉള്ളവർക്ക് അമാവാസി ദിനം വെളുത്ത വാവു ആണ്. അന്ന് നല്കുന്ന ബലി പിണ്ഡം ഞങ്ങള്ക്ക് മൃഷ്ടാന്ന ഭക്ഷണംആകുന്നു.  അത് കൊണ്ട് ഞാൻ തൃപ്തി പെട്ട് കൊള്ളം. അമ്മാമയുടെ ശബ്ദത്തിൽ വീണ്ടും അതെ ശക്തി. പക്ഷെ അപേക്ഷയുടെ അല്ല , മംഗലത്തെ കാരണവരുടെ ഉറച്ച ശബ്ദം തന്നെ. അപേക്ഷിച്ച് ശീലിച്ചിട്ടില്ലല്ലോ?


ഞാൻ പറഞ്ഞല്ലോ വിഷ്ണു എനിക്ക് പോകുവാൻ സമയം  ആയി  എന്ന്. വെറ്റില  മുറുക്കിന്റെ ഗന്ധം അകന്നു അകന്നു പോകുന്നത് പോലെ. കൂട്ടിൽ കെട്ടിയിരിക്കുന്ന പട്ടികൾ അപ്പോഴും ഒരി  യിടുനുണ്ടായിരുന്നു.
\

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

പൊരുത്തം




അയാൾ ലാപ്ടോപിൽ ഓഫീസി മെയിൽ നോക്കി കൊണ്ടിരിക്കുമ്പോൾ അമ്മു പുറകിൽ നിന്ന് വിളിച്ചു ചോദിച്ച. അമ്മുവിൻറെ പാവകുട്ടി  എന്തെയെ ഡാഡി?

ജോലിയിൽ മുഴുകിയതിനാൽ അയാൾ അമ്മുവിൻറെ   വിളി കേട്ടില്ല.  അനിത ഏപ്പോഴും പറയുന്ന കാര്യം ആണ് വിജയിനു ടിവി കാണുമ്പോഴും കമ്പ്യൂട്ടർ നോക്കുമ്പോഴും ചെവി കേൾകില്ലത്രേ. തന്റെ അതെ ശ്രദ്ധ കുറവ് അമ്മുവിനും കിട്ടുമോ എന്തോ  എന്നാ പേടിയും അനിതയ്ക്ക് ഉണ്ടായിരിക്കാം. കൂടെ കൂടെ അവൾ അത് പറയാറുണ്ടല്ലോ. അമ്മു വിളിച്ചിട്ടും അയാൾ ഉത്തരം പറഞ്ഞില്ല.   അമ്മു വിളിച്ചത് അയാൾ കേട്ടില്ല. ചിലപ്പോൾ വിജയ്‌ അങ്ങനെ ആണ് ഒരുതരം 'അബ്സേന്റ്റ് മൈൻഡ്ട'. അമ്മു വീണ്ടും ചോദിച്ച , മമ്മി എവിടെ പോയി ഡാഡി? ലാപ്ടോപിൽ നിന്ന് കണ്ണ് എടുക്കാതെ അയാൾ മറുപടി പറഞ്ഞു മമ്മി ഷോപ്പിങ്ങിനു പോയിരിക്കുന്നു. "ഡാഡി  അമ്മുന്റെ പാവ", അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു. ലാപ്ടോപിൽ നോക്കി തന്നെ അയാൾ    ഉറക്കെ വിളിച്ചു   'മാധവി അമ്മെ'  , മോള്ടെ പാവ ഒന്ന് എടുത്തു കൊടുക്കൂ? അമ്മു അപ്പോഴും ചിണുങ്ങി കൊണ്ടിരിക്കുകയാണ്. മാധവി  അമ്മ വന്നു അവളെ എടുത്തു പിന്നെ അയാൾ കേൾക്കെ പറഞ്ഞു കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും കുറച്ചൊക്കെ ശ്രദ്ധാ ആവാം.  ഇത്തവണ ലാപ്ടോപിൽ നിന്ന് തല  തിരിച്ചു  അവൻ പതിയെ  പറഞ്ഞു . ജനിച്ച കുഞ്ഞിനെ നോക്കുവാൻ അമ്മയ്ക്ക് സമയം ഉണ്ടോ?  പുച്ഛമോ, ദൈന്യതായോ , പരിഹാസമോ  എതാണ്  ആ മുഖത്ത്   പ്രതിഭലിച്ചത്  എന്നറിയാതെ മാധവി അമ്മ അമ്മുവിനെ എടുത്തുകൊണ്ടു അകത്തെ മുറിയിലേക്ക് പോയി. കുഞ്ഞിന്റെ പാവ അമ്മൂമ്മ എടുത്തു തരാം കേട്ടോ . അച്ഛനോടും , അമ്മയോടും നമുക്ക് മിണ്ടണ്ട .  അകത്തു ജാനകി അമ്മയുടെയും , അമ്മുവിന്റെയും സംസാരം അയാൾ കേട്ടു.അല്ലെങ്കിലും ജാനകി അമ്മയാണ് അമ്മുവിന് എല്ലാം നോകുന്നത് .

വിജയ്‌ ലാപ്ടോപിൽ നിന്ന് കണ്ണ് എടുത്തു അക്ഷമയോടെ ക്ലോക്കിലേക്ക് നോക്കി. സമയം സന്ധ്യയോടടുക്കുന്നു. അയാൾ പുറത്തേക്കു നോക്കി. ഗേറ്റ് അടഞ്ഞു തന്നെ കിടക്കുന്നു. അയാൾ അസ്വസ്ഥതയോടെ ലാപ്ടോപ് മടക്കി വച്ച് വീണ്ടും  ജനാലയിലൂടെ പുറത്തേക്കു നോക്കി  നിന്നു . അനിത എന്നും ഇങ്ങനെ  ആയിരുന്നു അല്ലോ. എന്തിനും ഏതിനും  അനിതയ്ക്ക്  അവളുടെതായ ന്യായങ്ങൾ ഉണ്ട്. അവൾക്ക്    മുൻപിൽ  അയാൾ പലപ്പോഴും നിസ്സഹായനായി നിന്ന് പോകാറുണ്ട്. 

ഒരു മാസത്തെ അവധിക്കു അമേരികയിൽ നിന്ന് നാട്ടിലേക്കു വന്നതായിരുന്നു വിജയ്‌. . ഇത്തവണത്തെ വരവിൽ മാധവ മേനോനും , സാവിത്രി അമ്മകും മകന്റെ വിവാഹം നടത്തണം എന്ന് തീവ്രമായി ആഗ്രഹം ഉണ്ടായിരുന്നു. ജാതക   ചേർച്ചയുള്ള  പെണ്‍കുട്ടികളുടെ ഫോട്ടോസ് അവർ  വിജയിനു അയച്ചു കൊടുതെങ്കിലും എന്തോ വിജയിനു  അവരെ  ആരെയും മനസ്സിൽ പിടിച്ചില്ല . അമേരിക്ക്യിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയുന്ന വിജയുടെ സങ്കല്പത്തിൽ  ഉള്ളവർ ആയിരുന്നില്ല അവർ ആരും. വിവാഹത്തിന് അവൻ   മാനസികമായി തയ്യാർഎടുത്തിരുന്നില്ല  എന്നതായിരുന്നു വാസ്തവം.യുവത്വം  ആഘോഷിക്കുന്ന  തിരക്കിൽ  അവൻ വിവാഹത്തെ കുറിച്ച് "BOTHERED" ആയിരുന്നില്ല.  ശാലീന സുന്ദരിയെക്കൾ SMARTNESSILUM , അപ്പിയർന്സിലും   ആണ് അവൻ  ഊന്നൽ കൊടുത്തിരുന്നത്. മകന്റെ ഈ സ്വഭാവം നന്നായി   അറിയാവുന്ന മാധവ മെനോൻ ഇത്തവണ പിടിച്ച പിടിയാലെ വിവാഹം നടത്തണം എന്ന് ഉറപ്പികുകയും ചെയ്തിരുന്നു.അത് മാത്രം അല്ല,  അവന്റെ  സ്വഭാവം അനുസരിച്ച് ഇനി പോയൽ തിരിച്ചു വരണം എന്നുണ്ടെങ്ങിൽ രണ്ടോ , മൂന്നോ വർഷങ്ങൾ കഴിഞ്ഞേക്കും.   അപ്പോഴേക്കും പ്രായം മുപ്പതു  കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ യാണ് കേശവൻ നായർ കൊണ്ട് വന്ന ആലോചന അനുസരിച്ചു പെരുമ്പാവൂരിൽ പോയി പെണ്‍കുട്ടിയെ കാണുവാൻ തിരുമാനിച്ചത്. നാരായണ കുറുപ്പിന്റെ മകളെ  സാവിത്രി അമ്മകും ബോധിചു  സാവിത്രി അമ്മയുടെ ഒരു ബന്ധുവിനു,  വനജ ചേച്ചിക്ക്   നന്നായി അറിയുന്ന കുടുംബം ആണ് കുറുപ്പിന്റെത്.  നല്ല കുടുംബം, നല്ല കുട്ടി എന്ന് വനജ ചേച്ചി  സാവിത്രി ചേച്ചിയെ അറിയിച്ചിരുന്നു . വലിയ ബന്ധു ബലവും , തറവാടിത്തവും ഉള്ള കൂട്ടരന്നും ഒക്കെ വനജ കുറച്ചു പൊക്കി പറഞ്ഞിരുന്നു.

പറഞ്ഞു കെട്ടീട്ട്   നല്ല ബന്ധം ആണെന്ന് തോന്നുന്നു സാവിത്രി അമ്മ , മാധവ മേനോനോടായി പറഞ്ഞു..  ഇന്ഫോസിസിൽ  ആണ് കുട്ടി  ജോലി ചെയുന്നത്. പെരുമ്പാവൂർ അയ്യപ്പ ക്ഷേത്രത്തിന്റെ അടുത്തആണത്രേ അവരുടെ വീട്. നാളെ പറ്റുമെങ്കിൽ  അവനുമായി ഒന്ന് പോയി നോക്കാം. ഇപ്പോഴാണെങ്കിൽ  ഗിരിജയും ഇവിടെ ഉണ്ടല്ലോ. മകൻ വന്നത് പ്രമാണിച്ച് മൂത്ത മകൾ ഗിരിജ  മദ്രാസിൽ നിന്നും വീട്ടിൽ എത്തിയിരുന്നു. പെണ്‍ വീട്ടുകാരോട്ഫോണ്‍  ചെയ്തുറപ്പിച്ച ശേഷം ആണ് മേനോൻ വിജയിനോട് കാര്യം അവതരിപിച്ചതു. അവൻ എതിര് പറയാതിരുന്നതിനാൽ മേനോൻ സന്തുഷ്ടനയിരുന്നു. ഇത് നടക്കും എന്ന് മനസ് പറയുന്നു, ഭാര്യയെ നോക്കി മേനോൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ മേനോനും, വിജയും, സാവിത്രി അമ്മയും, ഗിരിജയും കൂടി കുറുപ്പിന്റെ വീടിലേക്ക്‌ പുറപെട്ടു. പോകുന്ന വഴി മേനോൻ സാവിത്രി അമ്മയോട് പറഞ്ഞു അമ്പല പരിസരത്ത് ആരോടു ചോദിച്ചാലും കുറുപ്പിന്റെ വീട് പറഞ്ഞു തരും എന്നാണ് കേശവൻ നായർ  പറഞ്ഞിരിക്കുന്നത്. രാഹു കാലം കഴിഞ്ഞു ഇറങ്ങിയതിനാൽ അവർ എത്തിയപ്പോഴെകും ക്ഷേത്രം ഉച്ചപൂജ കഴിഞ്ഞു  നട അടച്ചിരുന്നു. ക്ഷേത്ര പരിസരത്തു ആരെയും കാണാത്തതിനാൽ മേനോൻ പറഞ്ഞതനുസരിച്ച് വിജയ്‌ പരിസരത്തുള്ള ഒരു
 വീടിലേക്ക്‌ കയറി ചെന്ന് കുറുപ്പിന്റെ വീട് അന്വേഷിക്കുവാൻ. കാല്ലിംഗ്  ബെല്ൽ അടിച്ചപ്പോൾ വാതിൽ തുറന്നു വന്നത് ചുരിദാർ ധരിച്ച  ഒരു  പെണ്‍കുട്ടി ആയിരുന്നു. വാതിലിൽ മറഞ്ഞു നിന്ന് കൊണ്ട് അവൾ അയാളെ ചോദ്യ ഭാവത്തിൽ  നോക്കി.   പിന്നെ അവൻ മുരടനക്കി ചോദിച്ചു  കുട്ടി ഈ നാരായണ കുറുപിന്റെ വീട് എവിടയാണ്? ഉത്തരം പറയാതെ അവൾ മറു ചോദ്യം ഉന്നയിച്ചു , കുട്ടിയോ? എതു കുട്ടി?   വിജയ്‌ ഒന്ന് പരുങ്ങി. പിന്നെ പറഞ്ഞു പേര് അറിയാത്തതു കൊണ്ട് വിളിച്ചത കുട്ടി എന്ന്? വീണ്ടും അവൻ  അവൻ  ചോദിച്ചു നാരായന കുറുപ്പിന്റെ വീട്? എന്തിനാ  അവൾ മറു ചോദ്യം ചോദിച്ചു ? വിജയിനു ദേഷ്യം വന്നു. അത് തന്നോടു പറയേണ്ട ആവശ്യം ഇല്ല. മുഖത് അടിച്ചപോലെ അവളും മറുപടി പറഞ്ഞു  എന്നാൽ വീട് പറഞ്ഞു തരുവാൻ എനിക്കും മനസില്ല. അവളെ നോക്കിയിട്ട് വിജയ്‌ പറഞ്ഞു , ഞാൻ വിജയ്‌ , നാരായണകുറുപിന്റെ മകളെ കാണുവാൻ പോകുന്നതാണ്? അവനെ അവൾ  അടിമുടി നോക്കി. തനിക്കു വീട് പറഞ്ഞു തരാൻ പറ്റുമെങ്ങിൽ പറഞ്ഞു തരൂ. അവനെ ഒന്ന് ഉഴിഞ്ഞു നോക്കിയാ ശേഷം ആ കാണുന്ന വീടാണ്. മുന്നാമത്തെ നീല നിറമുള്ള ഗേറ്റ് അവൾ കൈ ചൂണ്ടി കാണിച്ചു. പിന്നെ അവൾ കതകടച്ചു. ആഘൊഷപൂർവമുള്ള പെണ്ണുകാണൽ ചടങ്ങ് കുറുപ്പിന്റെ വീട്ടിൽ നടന്നെങ്ങിലും വിജയുടെ മനസ്സിൽ സരിതയുടെ രൂപം നിറഞ്ഞു നിന്നില്ല. തിരിച്ചു വീട്ടിൽ എത്തിയപ്പോഴും അവന്റെ മനസ്സിൽ ധിക്കാരി യായ ആ പെണ്‍കുട്ടിയുടെ രൂപം ആയിരുന്നു. രാത്രി ഏറെ കഴിഞ്ഞിട്ടും അവനു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുംപോഴും  അവന്റെ മനസ്സിൽ പേരറിയാത്ത ആ പെണ്‍കുട്ടി ആയിരുന്നു.

പിറ്റേ ദിവസം വിജയ്‌ കാർ എടുത്തു നേരെ പെരുംബവൂരിലേക്ക് പോയി.  ഗേറ്റ് തുറന്നു ചെന്നപ്പോൾ ചെടി നനച്ചു അവൾ മുമ്പിൽ  നില്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവൾ ചോദിച്ചു എന്താ ഇവിടെ? പിന്നെ വീണ്ടും ചോദിച്ചു ഇന്നലെ പെണ്ണ് കണ്ടിട്ട് എന്തായി. അതിനു  ഉത്തരം  പറയാതെ അത് അറിയുന്നത്. അവൾ തിരിച്ചു ചോദിച്ചു എന്തിനാ എന്റെ പേര് അറിയുന്നത്. ഇതെന്താപ്പ,  ഇങ്ങോട്ട് മാത്രം ചോദ്യം ചോദിക്കുനത്. താൻ ശ്രീ കണ്ട്ടാൻ നായർ ഷോ ക്ക്  പടികുകയാണോ. അവൻ തമാശ പറയാൻ ശ്രമിചെങ്ങിലും അവളുടെ മുമ്പില   അത് ഏറ്റില്ല. അവൾ ചിരിച്ചതും ഇല്ല. പിന്നെ എന്തും വരട്ടെ എന്ന് കരുതി വിജയ്‌ അവളോടായി പറഞ്ഞു. എനിക്ക് ചേരുന്ന കുട്ടിയാണ് സരിത  എന്ന് തോന്നുന്നില്ല. പക്ഷെ തന്നെ എനികിഷ്ടമായി. അത് പറയുവാനാ ഇവിടെ വന്നത്. അവൻ ഒരു ഞെട്ടൽ പ്രതീക്ഷിച്ചു. പക്ഷെ  സാധാരണ ഭാവത്തിൽ അവൾ പറഞ്ഞു . അതിനു എനിക്ക് തന്നെ ഇഷ്ടപെടെണ്ടേ . അകത്തു നിന്ന് അനിതെ നീ പാല് മേടിച്ചോ എന്നാ സ്ത്രീ ശബ്ദം കേട്ടു . അവൾ പോർച്ചിൽ ഇരിക്കുന്ന സ്കൂട്ടി എടുത്തു മുമ്പോട്ടു വന്ന ഗേറ്റ് തുറന്നു അവൾ പുറത്തേക്കു പോയി. അവൾ പോയത് നോക്കി നിൽക്കെ  അവൻ മന്ത്രിച്ചു "അനിത"

 അടുത്തുള്ള പെട്ടി കടയിൽ നിന്നും പാല് മേടിച്ചു അവൾ തിരിച്ചു വരുമ്പോഴും  ഗേറ്റ്നു മുൻപിൽ   അവൻ ഉണ്ടായിരുന്നു.   അവനെ കണ്ടിട്ടും   കാണാത്ത  ഭാവത്തൽ  ഗേറ്റ് തുറന്നു അകത്തേക്ക് പോകുവാൻ ശ്രമിച്ചു. അവളെ കൈ കൊണ്ട് തടഞ്ഞ ശേഷം വിജയ്‌ പറഞ്ഞു എനിക്ക് തന്നോടു അല്പം സംസാരിക്കണം. അവൾ അവനെ രൂക്ഷമായി നോക്കി  പിന്നെ പറഞ്ഞു  എനിക്ക്  സംസാരിക്കുവാൻ ഒന്നും ഇല്ല.  പക്ഷെ അങ്ങനെ വിട്ടു കൊടുക്കുവാൻ വിജയ്‌   തയാർ ആയിരുന്നില്ല. അവന്റെ മനസ്സിൽ അവൾ ഇടം പിടിച്ചു കഴിഞ്ഞിരുന്നു.  താനെന്താ കമ്മ്യൂണിസ്റ്റ്‌ ആണോ എന്തിനും എപ്പോഴും  ഇങ്ങനെ  അങ്ങ് കേറി അങ്ങ് ഒടക്കാൻ?.  ആണെങ്ങിൽ , അവൾ മുഴുമിപിക്കൂനതിനു മുമ്പേ  അകത്തു നിന്ന്  ഷർട്ട്‌ ഇടാത്ത ഒരു മധ്യ  വയസ്കൻ പുറത്തേക്കു വന്നിട്ട് ചോദിച്ചു ആരാ മോളെ അത്. അച്ഛാ ഇത് , അനിത പറഞ്ഞു  നിറുതീ .  വിജയിനു ഒരു പിടി  വള്ളി മാത്രം  മതി ആയിരുന്നു. ധൈര്യംപൂർവം അവൻ മുമ്പിലേക്ക് ചെന്ന്. പിന്നെ പറഞ്ഞു അങ്കിൾ ഞാൻ വിജയ്‌ മേനോൻ , അമേരിക്കയിൽ ഒരു ഐടി  കമ്പന്യിൽ ജോലി ചെയുന്നു. എനിക്ക് അനിതയെ ഇഷ്ടം ആണ്. അനിതയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു.അവൻ ഒറ്റ ശ്വാസത്താൽ  പറഞ്ഞു നിറുത്തി ചൂളി നില്ക്കുന്ന്ന അനിതയെ കൂസലിലാതെ അവൻ നോക്കി.  രാമകൃഷ്ണ പണിക്കർ  അവനെ അടിമുടി  നോക്കിയിട്ട് പറഞ്ഞു അകത്തേക്ക് വരൂ. വിജയ ഭാവത്താൽ അനിതയെ നോക്കിയിട്ട് അവൻ അകത്തേക്ക് ചെന്ന് സോഫയിൽ ഇരുന്നു.  അകത്തു പോയ പണിക്കർ കുശുകുശുക്കുനത് കേൾക്കാമായിരുന്നു . അനിതയെ അവിടെ എങ്ങും കണ്ടില്ല. പിന്നെ ഷർട്ട്‌ ധരിച്ചു കൊണ്ട് പണിക്കരും, പണിക്കരുറെ കൂടെ  ഭാര്യും  പുറത്തേക്കു വന്നു.
 പണിക്കർ അയാളുടെ എതിരായിട്ടു ഇരുന്നു. വാതിലിൽ ചാര് നില്കുകയായിരുന്നു ഗോമതി കുഞ്ഞമ്മ. തന്റെ വീട്ടു  കാര്യം വിജയ്‌ അവതരിപിച്ചു. കോളേജ് പ്രോഫെസ്സോഴ്സ്    ആയ മാതാ പിതാക്കളും, ധന സ്ഥിതിയിൽ ഒട്ടും കുറവ് ഇല്ലാത്ത അവസ്ഥയും എല്ലാം  എളുപ്പത്തിൽ  വിജയ്‌ അവരോടു വിവരിച്ചു.   ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്ക്കുക ആയിരുന്നു പണിക്കരും, ഭാര്യയും.

എല്ലാം കേട്ട് കഴിഞ്ഞു പണിക്കർ പറഞ്ഞു നാളെ വിജയ്‌ അച്ഛനെയും , അമ്മയെയും കൂടി വരൂ. ജാതക ചേർച്ചയുന്ടെങ്ങിൽ  നമുക്ക് നോക്കാം. തല കുലുക്കി എഴുനെറ്റ വിജയ്‌ തിരിഞ്ഞു നിന്ന് ചോദിച്ചു അനിതയുടെ ജാതകം ഒന്ന് തരുമോ. ചേർച്ചയുണ്ടോ എന്ന് നോക്കാമല്ലോ. ഗോമതി കുഞ്ഞമ്മ അകത്തു പോയി ജാതക  പകർപ് എടുത്തു വിജയിന് കൊടുത്തു. ഇറങ്ങാൻ ഒരുങ്ങിയ വിജയിനെ നിര്ബന്ധപൂർവം ചായ കൊടുത്തിട്ടേ അവർ യാത്ര യക്കിയുള്ളു. ചായ കുടികുമ്പോൾ അവന്റെ   കണ്ണുകൾ  അനിതയെ തിരയുകയായിരുന്നു. പക്ഷെ അവൾ അവിടെങ്ങും  ഉണ്ടായിരുന്നില്ല. അവൻ തിരിഞ്ഞു ഗേറ്റ് അടച്ചു പോകുമ്പോൾ മുകളിലത്തെ മുറിയില ജനാലയിൽ  നിന്ന് തന്നെ നോക്കുന്ന അനിതയെ വിജയ്‌ കണ്ടു.അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ ചുണ്ടുകളിൽ ഒരു ചിരി മൊട്ടിട്ടു നില്പുണ്ടായിരുന്നു. അവളെ കൈ വീശി കാണിച്ചിട്ട് ചെറു ചിരിയോടെ വിജയ്‌ കാർ തിരിച്ചു. പോകുമ്പോൾ അവന്റെ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ അല തള്ളി.   അപ്പോഴാണ് പണിക്കരുടെ ആ വാചകം അവന്റെ മനസ്സിൽ  തറച്ചത്  "ജാതക ചേർച്ച യുണ്ടെങ്കിൽ "

കാർ ഓടിച്ചു പോകുമ്പോൾ മുൻപിലായി പെട്ടെന്ന് അവൻ ആ ബോർഡ്‌ കണ്ടു.  രമാ  ജ്യോതിഷാലയം. ബോർഡ്‌ കടന്നു കാർ മുന്ന്നോടു നീങ്ങിയെങ്കിലും അവൻ പെട്ടെന്ന്  ബ്രേക്ക്‌ ഇട്ടു വണ്ടി നിറുത്തി. പുറകിൽ  വണ്ടിയില്ലഞ്ഞത് ഭാഗ്യം അയാൾ പെട്ടെന്ന് ഓർത്തു. സൈഡിൽ ഒഴിഞ്ഞ കോണിൽ  വണ്ടി   നിറുത്തിയിട്ട്  ഡാഷ് ബോർഡിൽ ഇരുന്ന അയാളുടെ ജാതകവും , അനിതയുടെ ജാതകവും എടുത്തു പുറകൊട്ടെക്കു  അയാൾ നടന്നു.

 കംബുട്ടറിന്  മുമ്പിൽ കുനിഞ്ഞു ഇരിക്കുന്ന  കണ്ണട വച്ച  ചെറുപ്പക്കാരനോടായി അയാൾ പറഞ്ഞു ഒരു ജാതകം നോക്കുവനുണ്ട്. ഭാഗ്യം അയാൾ  മനസ്സിൽ ഓർത്തു  ഇന്നലെ തന്റെ ജാതകം  കാറിൽ നിന്നും എടുത്തു മാറ്റാഞ്ഞിരുന്നത് . ജാതകം ചേർച്ച നോക്കുനതിനിടെ ആ ചെറുപ്പകാരൻ വിജയിനെ ഉഴിഞ്ഞു ഒന്ന് നോക്കി. വിജയുടെ മനസ്സിൽ വല്ലാത്ത  ആധി  തളം   കെട്ടി. കുറച്ചു കഴിഞ്ഞു ആ ചെറുപ്പകാരൻ പറഞ്ഞു ഇത്  വർജ്യം ആണ്. ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല. വിജയ്‌ ദയനീയതായോടെ  അയാളോടായി പറഞ്ഞു ഒന്ന് കൂടി ഒന്ന് നോക്കാമോ?  ചെറുപ്പകാരൻ  എടുത്തടിച്ച  പോലെ പറഞ്ഞു .  എത്ര കൂടിയാലും ഇവ തമ്മിൽ ചേരില്ല. ചെർക്കുവാൻ  പാടില്ല. . വല്ലാത മാനസിക അവസ്ഥയിൽ ആയിരുന്നു അവൻ. മുഖത്ത്‌ പൊടിഞ്ഞ
വിയർപ്പുകണങ്ങൾ   ഒപ്പിയ  ശേഷം    പേഴ്സ് തുറന്നു ആയിരത്തിന്റെ നാല് നോട്ടുകൾ അവൻ ആ ചെറുപ്പക്കാരന്റെ നേരെ നീട്ടി. പിന്നെ പറഞ്ഞു ഈ ജാതകത്തിന്  പറ്റിയ മറു ജാതകം വേണം. പേര് വിജയ്‌.. നാൾ മൂലം . ജനന തിയതിയും, സമയവും  അയാൾ പറഞ്ഞു കൊടുത്തു.  ചെയ്യാൻ പാടില്ലാത്തതാണ് എങ്കിലും എന്ന് പറഞ്ഞു ആ ചെറുപ്പകാരൻ ആ നോട്ടുകൾ എടുത്തു പോക്കെടിലേക്ക് ഇട്ടു. പിന്നെ ഇരുപതു മിനുറ്റിനു ശേഷം അയാൾ ഒരു പ്രിന്റ് ഔട്ട്‌  എടുത്തു വിജയിനു നേരെ നീട്ടി. ഇത് ഉത്തമം ആണ്. കൊണ്ടുപോ യ്കൊള്ളു.  പൊകുനതിനു   മുമ്പായി അയാൾ പറഞ്ഞു ഇതിന്ടെ പേരില് എന്തെങ്ങിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല. ഇതിന്റെ പേരിൽ ആരും ചേട്ടനെ തിരക്കി വരില്ല. അയാളുടെ കൈ കുലുക്കി താങ്ക്സ് പറഞ്ഞു വിജയ്‌ സന്തോഷത്തോടെ അവിടെ നിന്ന് ഇറങ്ങി. വിജയ്‌ കാർ തിരിച്ചു നേരെ പണിക്കാരുടെ  വീടിലെക്കാണ്  പോയത്. ജാതക കുറിപ്പ് പണിക്കാരെ  ഏല്പിച്ച ശേഷം പറഞ്ഞു  കാറിൽ എന്റെ ജാതകം ഉണ്ടായിരുന്നു. നിങ്ങൾ നോക്കിയിട്ട് പറഞ്ഞാൽ മതി. നാളെ ഞാൻ അച്ഛനെയും അമ്മയെയും കൂടി വരം. രണ്ടു ജാതകവും പണിക്കർക്കു നല്കിയ ശേഷം  വിജയ്‌ തിരിച്ചു പോയി. പിറ്റേ ദിവസം മേനോനും, ഭാര്യയും, അവന്റെ ചേച്ചിയെയും കൂടി പണികരുടെ വീടിലേക്ക്‌ പോയി. തലേന്ന് തന്നെ പണിക്കർ അനിതയുടെയും , വിജയുടെയും   അവരുടെ ജാതകം ഒത്തു നോക്കിച്ചിരുന്നു.

ജാതകം  ചേർച്ചയുള്ളതിനാലും,  വിജയിനു ലീവ് അധികം ഇല്ലതിനാലും  20 ദിവസത്തിനുള്ളിൽ അവരുടെ വിവാഹം നടന്നു. മുന്ന് മാസത്തിനു ശേഷം വിജയ്‌ അനിതെയും അമേരിക്ക്യിലേക്ക് കൊണ്ടുപോയി. സ്നേഹവും, പരിഭവവും കലർന്നതായിരുന്നു അവരുടെ ജീവിതം.  തന്റെ കുഞ്ഞു അമേരിക്കൻ സിറ്റിസെൻ  ആകണം എന്ന് ആഗ്രഹം വിജയിനുണ്ടായിരുന്നു. അതുകൊണ്ട്  ഗർഭിണിയായ  അനിതയെ വിജയ്‌ നാട്ടിലേക്കു വിട്ടില്ല. പ്രസവവും കഴിഞ്ഞു അമ്മുവിന് ഏകദേശം ഒന്നര  വർഷം   മാത്രം പ്രായം അയപോൾ ആണ് അവർ നാട്ടിലേക്കു പോയത്. ഒരു മാസത്തെ ലീവ് കഴിഞ്ഞു അവൻ തിരിച്ചു പോവുകയും ചെയ്തു . പക്ഷെ അനിതയെ നാട്ടിൽ നിറുത്തീ . അനിതയുടെയും , വിജയുടെ വീടുകരും അനിതയെയും കുഞ്ഞിനേയും പെട്ടെന്ന് പോകുവാൻ അനുവദിച്ചില്ല. ഒരുപാട് വഴിപാടുകൾ  അവർക്ക് ബാക്കി യുണ്ടായിരുന്നു.  വിവാഹം തൊട്ടു കുഞ്ഞു ജനിച്ചതിനു വരെ അനിതയുടെ അമ്മ വഴിപാടുകൾ നേർന്നിരുന്നു .  അതുകൊണ്ട് അനിതയെ നാട്ടിൽ നിറുത്തിയിട്ടു വിജയ്‌ തിരിച്ചു പോയി.

 പിന്നെ വിജയ്‌ അറിയുന്നത് അനിതയുടെ മരണ വാർത്തയാണ്. കുഞ്ഞിനു പാല് മേടികുവാൻ സ്കൂട്ടിൽ പോയ അനിതയെ എതിരെ നിന്ന വന്ന ടിപ്പർ ലോറി  ഇടിക്കുകയായിരുന്നു.  അനിതയുടെ മരണം നടന്നിട്ട് ഇപ്പോൾ  ഒന്നര  വർഷം  ആവുന്നു. അയാൾ ഓർമകളിൽ നിന്നും ഉണർന്നു. അപ്പോഴും അകത്തു നിന്ന് അമ്മുവിൻറെ  കൊഞ്ചി  കൊഞ്ചി യുള്ള  ചോദ്യം കേൾകുന്നുണ്ടായിരുന്നു .

മമ്മി എപ്പോഴാ വരുവാ ,   അമ്മൂമ്മേ?
  
  

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

പുതിയ പ്രഭാതം



വാതിൽ മെല്ലെ തുറന്നയാൾ അകത്തെ മുറിയിലേക്ക് കയറി.അവൾ ഇപ്പോഴും അതേ  ഇരുപ്പാണ് . കട്ടിലിൽ ഇരുകാൽ മുട്ടുകൾകിടയിൽ തല വച്ചിട് ചുമരിനോട് ചേർന്ന്. എത്ര നേരമായി കാണും ഇങ്ങനെ ഇരിക്കുവാൻ തുടങ്ങിയിട്ട്.  വൈശാഖൻ   ആ മുറിയിലേക്ക് കടന്നിട്ട് പതിനഞ്ചു മിനിറ്റിൽ അധികമായി. അപ്പോഴും അവൾ ഇതേ ഇരിപ്പ് തുടരുകയാണ്. അയാൾ മുറിയിലേക്ക്  വന്നത്  പോലും അവൾ അറിഞ്ഞിട്ടില്ല എന്ന് തന്നെ തോന്നി.

ഇന്ന്  അവരുടെ ആദ്യ രാത്രി ആണ്. അമ്മായി ആണെന്ന് തോന്നുന്നു അവർക്കു കഴിയുന്ന രീതിയിൽ അയാളുടെ മുറി അവർ അലങ്കരിച്ചിട്ടുണ്ട്.
മുല്ല പൂക്കൾ കട്ടിലിൽ വാരി വിതറിയിടുണ്ട്. പനിനീരിന്റെ സൗരഭ്യം മുറിയിൽ ഇളംകാറ്റായി  തഴുകി നിൽക്കുന്നു .മേശപുറത്തു മൊന്തയിൽ പാലും ,കുറച്ചു കറുത്ത മുന്തിരിയും,  പാളയൻ കുടം പഴവും വലിയ പിഞ്ഞാണത്തിലും എടുത്തു വച്ചിടുണ്ട്. അവളെ വിളിക്കൂവാനായി  അയാൾ മുന്നോട്ട്  ആഞ്ഞു. പിന്നെ കരുതി വേണ്ട. തൽകാലം ഒന്നും മിണ്ടേണ്ട. അവൾ അങ്ങനെ ഇരിക്കെട്ടെ.  കൈകൊണ്ട് മുഖം  മറച്ചവൾ  കരയുകയായിരികുമോ?

അങ്ങനെയെങ്കിൽ എന്ത് പറഞ്ഞു അവളെ അശ്വസിപ്പിക്കും ?  കറങ്ങുന്ന പങ്കയുടെ കാറ്റിനും മനസിന്റെ ഉഷ്ണത്തെ തണുപ്പിക്കുവാൻ കഴിയില്ലല്ലോ ?.
വിയർപ്പുമണികൾ ഒപ്പിയ അയാളുടെ വെള്ള ഷർട് അയാൾ ഊരി ഭിത്തിയിലെ കൊളുത്തിൽ തൂക്കിയിട്ടു.  പിന്നെ മേശവരിപ്പിൽ നിന്നും  സിസ്സേർസ്  പാക്കറ്റ് തുറന്ന്  ഒരെണ്ണം ചുണ്ടോടു ചേർത്ത് തീപെട്ടി ഉരച്ചു.  പുറത്തെ ജനാലയിൽ കൂടെ ഇരുട്ട് തുറിച്ചു നോക്കുന്നു. ആകാശത്ത് ഒന്നോ രണ്ടോ നക്ഷ്ത്രങ്ങൾ മാത്രം. അയാൾ സിഗരറ്റിന്റെ  പുക പുറത്തേക്കു ഊതി വിട്ടു. പുകപടലങ്ങൾ  ചെറു വലയങ്ങളായി അന്തരീക്ഷത്തിൽ ഊളയിട്ടു.

കോളേജിൽ വിശ്വത്തിന്റെ ഏറ്റവും അടുത്ത  ചങ്ങാതി ആയിരുന്നല്ലോ വൈശാഖൻ. അയാളെ സിഗരറ്റ് വലിക്കുവാൻ   പഠിപ്പിച്ചതു വിശ്വം ആയിരുന്നു. ആദ്യം ഒക്കെ വിശ്വം പുക  ഊതി വിടുമ്പോൾ തെല്ല്അത്ഭുതത്തോടെ ആ പുക പടലങ്ങൾ നോക്കി നില്കും. ചുണ്ടിൽ നിന്ന് പുക  ചുരുളുകൾ ചേർത്ത് വൃത്തങ്ങൾ സൃഷ്ടിക്കുവാൻ മിടുക്കനയിരുന്നു വിശ്വം. പുക ഉള്ളിലേക്ക് എടുത്തിട്ട് ചെറു വൃത്താകൃതിയിൽ ചുണ്ട് തുറന്നു പുക പടലങ്ങൾ അന്തരീക്ഷത്തിൽ  ലയിക്കുന്നത് നോക്കി  ഒരു കുട്ടിയെ  പോലെ അവനെ നോക്കി നില്കുമ്പോൾ  അവന്റെ ചുണ്ടിൽ  മായാത്ത ഒരു പുഞ്ചിരി വിടരുമായിരുന്നു.

വിശ്വത്തിനെ കുറിച്ച് ഓർക്കുമ്പോൾ  എന്നും ഒരു വീര നായകന്റെ പരിവേഷമായിരുന്നു  മനസിൽ. അയാളുടെ ആരാധനയോടുള്ള ആ   നോട്ടം കാണുമ്പൊൾ അവൻ ഒരു ജേതാവിനെ പോലെ ചിരിക്കും.  ആദ്യമായി  സിഗരറ്റ് വലിക്കുന്നത്  കോളേജിലെ അരമതിലിൽ ഇരുന്നുകൊണ്ടാണ്.അവന്റെ ചുണ്ടിലെ  എരിയുന്ന വിൽസ്  സിഗരട്ട് അയാളുടെ  ചുണ്ടിലേക്ക്‌  അവൻ വച്ച് തരികയായിരുന്നു. പുക പടലങ്ങൾ വായിൽ കുമിഞ്ഞപോൾ  നെഞ്ച് കുത്തി ചുമച്ചു. അപ്പോഴും അവൻ കുലുങ്ങി ചിരിച്ചു. അയാളുടെ  കുത്തി കുത്തിയുള്ള ചുമ കണ്ടപ്പോൾ  വിശ്വം പറഞ്ഞു പുക സാവധാനം ഉള്ളിലേക്ക് എടുക്കണം , ചെറിയ ശ്വാസത്താൽ.  പിന്നെ അല്പം കഴിഞ്ഞു ചുണ്ടുകൾ ചെറുതായി തുറന്ന്  അകത്തെ പുക പുറത്തേക്കു പോകുവാൻ അനുവദിക്കണം. അതൊരു സിദ്ധി യാണ് പരിശീലനം കൊണ്ട്    സായത്തമാക്കേണ്ട സിദ്ധി .  കുറച്ചല്ല ശരിക്കും കഷ്ടപെട്ടാണ് സിഗരറ്റ് വലി പഠിച്ചെടുത്തത്‌. വലി പഠിക്കുവാനുള്ള  കാരണം പുക ചുരുളുകൾ പുറത്തേക്കു നീട്ടി വിട്ട്  പെണ് കുട്ടികളുടെ മുമ്പിൽ ആളാകാൻ  വേണ്ടി ആയിരുന്നു.  ഹേമയും, ജയന്തിയും, വിമലയും   പുക ചുരുളുകൾ  മുഖത്തു  സ്പർശികുമ്പോൾ  കൈകൾ കൊണ്ട പുക തട്ടി മാറ്റുന്നത് കണ്ടു രസിക്കണം . എന്തോ വലിയ കാര്യം ചെയുന്നു എന്നുള്ള തോന്നൽ.  അത്രമേൽ  തീവ്രമായി  ആഗ്രഹം ഉണ്ടായിരുന്നു.  അങ്ങനെ താനും വിശ്വത്തിനെ പോലെ കേമൻ ആണെന്ന് അവരുടെ മുന്നിൽ
തെളിയിക്കണം. സിനിമകളിൽ വേണു നാഗവവള്ളിയും , രവി മേനോനും  പുക വലിക്കുന്നപോലെ കണ്ണാടിയുടെ മുമ്പിൽ  പലകുറി അഭ്യസിച്ചിട്ടുണ്ട് .

ഒരിക്കൽ ജയന്തിയുടെ മുമ്പിൽ വച്ച് വിശ്വം പറഞ്ഞ വാക്കുകൾ  ഓർമയുണ്ട്.  താൻ പറയാതെ തന്നെ തന്റെ മനസ് വായിച്ചെടുക്കുവാൻ വിശ്വത്തിനു കഴിയുമായിരുന്നു.  അല്ലെങ്കിൽ ജയന്തിയോടായി അങ്ങനെ വിശ്വം പറയുകയില്ലായിരുന്നല്ലോ .

"എടി ഇവന്റെ  ഏറ്റവും വലിയ  ആഗ്രഹം എന്താണെന്നു  അറിയാമോ. പെണ്‍കുട്ടികളുടെ മുമ്പിലൂടെ ഗമയിൽ പുക ഊതി നടക്കണം. അങ്ങനെ ചെയ്താലേ ഒരു വിലയുണ്ടാവൂ:  അങ്ങനെ ആണോ ജയന്തി? "

അവൻ വളരെ നിഷ്കളങ്കനായി ചോദിച്ചു.
'ജയന്തി തന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു 'കൂടുകാരന്റെ കൂടെ കൂടി വെറുതെ ചീത്തയാകേണ്ട.'

' അപ്പോൾ ഞാൻ  ചീത്തയാണെന്നാണൊ ജയന്തിപറഞ്ഞു വരുന്നത്!! '

വിശ്വം തിരിച്ചു ചോദിച്ചു. അത് ഒരു പരിഭവത്തിൻ  ആരംഭം ആയിരുന്നു. അങ്ങനെ അങ്ങനെ എത്ര കൊച്ചു പിണക്കങ്ങൾക്കു  വൈശാഖൻ  സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവന്റെ എല്ലാ തെമ്മടിതരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ അവനെ സ്നേഹിച്ചത്.  തെമ്മാടിയാണെങ്കിലും  വിശ്വത്തിനും ജയന്തിയെ ജീവൻ  ആയിരുന്നു. വിശ്വത്തിനെ സ്നേഹം കിട്ടുവാൻ പെണ്‍കുട്ടികൾ ഏറെ കൊതിച്ചിരുന്നു. യുവ കൊമളൻ , ധനികൻ, വലിയ കുടുംബത്തിലെ ഏക സന്തതി. ഇത്രയും പോരെ പെണ്‍കുട്ടികൾക്ക് അവരുടെ മനസു കൊടുക്കുവാൻ. അവരുടെ സംഗമത്തിന്  ആയാളും  പല കുറി സാക്ഷ്യം വഹിച്ചു . അശോകമര ചുവട്ടിൽ, കാന്റീനിൽ, ലൈബ്രറിയിൽ, ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളിൽ എല്ലാം താൻ അവർക്കു കൂട്ടിരുന്നു. വിശ്വത്തിനെ കൂടെ എന്നും ഒരു ഇത്തിൾകണ്ണി ആയിരുന്നല്ലോ താൻ.  പക്ഷെ ഒരിക്കലും അവനു തന്നോടു പരിഭവം ഉണ്ടായിരുന്നില്ല.സ്വന്തം കൂടപിറപ്പിനെ എന്നപോലെ അവൻ തന്നെ സ്നേഹിച്ചു . ജയന്തിക്ക് പരിഭവം ഉണ്ടായിരുന്നോ? അറിയില്ല . ഉണ്ടായിരുന്നിരിക്കാം.

വിശ്വത്തിന്റെ അമ്മയ്ക്ക് ആ വിവാഹത്തിന് ഒട്ടുമേ താൽപര്യം ഉണ്ടായിരുന്നില്ല. സാമ്പത്തിക അന്തരം തന്നെ ആയിരുന്നു പ്രധാന കാരണം. മാത്രവുമല്ല അവർക്ക് അപ്പു ഓപ്പയുടെ മകൾ   വരദയുമായി  വിശ്വത്തിന്റെ വിവാഹം നടത്തുവാൻ  ഏറെ ആഗ്രഹിച്ചിരുന്നതുമാണ് .  ഈ വിവാഹം മുടക്കുവാൻ അവർ തന്നോട് കല്പിച്ചതുമാണ്‌ . പക്ഷെ അവർ ഒന്നു ചേരണം എന്നുതന്നെയാണല്ലോ താനും ന്നിനച്ചിരുന്നത്.

കോളേജിലെ റൊമാന്റിക്‌ ഹീറോ ആയ വിശ്വം അമ്മയുടെ മുമ്പിൽ  വെറും പൂച്ച ആയിരുന്നു. വിശ്വം മാത്രമല്ല നാരായണി അമ്മയോട് എതിർത്ത് നിൽകുവാൻ ആർക്കും  അത്രെക്കൊന്നും ധൈര്യം ഉണ്ടായിരുന്നില്ല. അച്ഛൻ നേരത്തെ മരിച്ചപ്പോഴും തളരാതെ വിശ്വത്തിനെ ഈ നിലയിൽ
എത്തിക്കുവാൻ സാധിച്ചത് അവരുടെ തന്റേടം ഒന്ന് മാത്രമായിരുന്നു. ആരുടെ മുമ്പിലും തോൽകാത്ത ആ അമ്മയ്ക്ക് മകന്റെ  മുന്നിൽ ആദ്യമായി  തോൽക്കേണ്ടി വന്നു. അവന്റെ വിഷമം കണ്ടു  മാത്രം  അവർ വിവാഹത്തിന്  സമ്മതം മൂളി. മകന്റെ  വാടിയ മുഖം മാത്രം കാണുവാൻ ആ അമ്മയ്ക്ക്  അവുതില്ലയിരുന്നു. അവന്റെ കലങ്ങിയ കണ്ണുകൾ അവരെ ഭയ പെടുത്തി. അങ്ങനെ മനസില്ലാ മനസ്സോടെ അവർ ആ വിവാഹത്തിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞ ശേഷവും അവരുടെ ദുരഭിമാനം ഒരിക്കലും ജയന്തിയെ ഒരു മരുമകളായി അംഗീകരികുവാൻ അനുവദിച്ചില്ല.

വിവാഹ ദിനത്തിനെ പിറ്റേ ദിവസം  തൊഴുത്തിലെ പശു പ്രസവിച്ചത് ചാപിള്ള ആയതോടു കൂടി അവരുടെ അന്ധവിശ്വാസവും വർദ്ധിച്ചു. ജയന്തി തനിക്കു ചേർന്ന മരുമകൾ അല്ല എന്നും തന്റെ കുടുംബത്തിന്റെ സമാധാനം അവൾ  കെടുത്തും  എന്നും അവർ മനസ്സിൽ കുറിച്ചിട്ടു. ഈ ബന്ധം വാഴില്ല എന്ന്  കൃഷ്ണകണിയാൻ  പറഞ്ഞിട്ടുള്ളതാ . എന്തോ  കൂടോത്രം മൂലമാണ് മകന്റെ മനസ്  അവളിൽ പതിച്ചത് എന്നും അവർ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഒരു മരുമകളായി ജയന്തിയെ ഉൾക്കൊള്ളുവാൻ  നാരായണിഅമ്മയ്ക്കു കഴിഞ്ഞിരുന്നില്ല.

 അവർക്ക് ഒരിക്കലും ജയന്തിയെ സ്നേഹിക്കുവാൻ കഴിഞ്ഞില്ല. അവളുടെ പ്രവൃത്തികളിൽ  എല്ലാം ഒരു വകതിരിവ് ഇല്ലായ്മ അവർ കണ്ടെത്തി .
വിശ്വത്തിന്റെ കൂടെ പുറത്തു പോകുവാൻ പോലും ജയന്തിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ഏകാന്തതയുമായി
പൊരുത്തപെട്ടു അവൾ കഴിഞ്ഞു കൂടി. ഓരോരോ  കാരണങ്ങൾ പറഞ്ഞു വിശ്വത്തിനെ കിടപ്പ് മുറിയിൽ നിന്ന് പോലും  ജയന്തിയെ അകറ്റി നിറുത്തി. അവർക്ക്  രാത്രിയിൽ കുട്ടുകിടക്കേണ്ട ജോലി ജയന്തിയുടേതായി . കാല് വേദന വരുമ്പോൾ തിരുമുവാനും,  നടുവേദനക്കു പുറം തിരുമുവാനും  മറ്റും അവർ  ഓരോ കാരണം കണ്ടെത്തി. അമ്മയോട് എതിർത്ത് പറയുവാൻ ശീലിക്കാത്ത വിശ്വം തന്നോടു മാത്രം അവന്റെ മനസ് തുറന്നു. ഒരു മാറ്റം അനിവാര്യമായ അവൻ ഡൽഹിയിൽ ഏതോ കമ്പനിയിൽ  എങ്ങേനെയോ ജോലി തരപെടുത്തി എടുത്തു. അവന്റെ ലക്‌ഷ്യം ജയന്തിയോട്‌ ഒത്തുള്ള ജീവിതം  തന്നെ യിരുന്നു.

ജോലി കിട്ടി വലിയ സന്തോഷത്തോടെ നാട്ടിൽ തിരിച്ചുവന്ന വിശ്വത്തിനു  നിരാശ മാത്രമായിരുന്നു ഫലം.ജയന്തിയെ വിശ്വത്തിന്റെ കൂടെ അയക്കുവാൻ നാരായണി അമ്മയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല.

 'എനിക്ക് വയസ്സായി. ഈ വീടും പറമ്പും ഒക്കെ ഒറ്റയ്ക്ക് നോക്കി നടത്തുവാൻ എനിക്കാവില്ല.'   അവൾ പോയാൽ  ആരു നോക്കും ഇതെല്ലാം .
ജയന്തിയെ അവന്റെ കൂടെ പോകുവാൻ അവർ അനുവദിച്ചില്ല. നിരാശനായി അവൻ യാത്ര തിരിച്ചു. വിശ്വത്തിന്റെ കത്തുകൾ മാത്രം ആയിരുന്നു ജയന്തിക്ക് ആകെ ആശ്രയം . വല്ലപ്പോഴും ഒരികൽ അവന്റെ കത്തുകൾ വൈശാഖനും കിട്ടിയിരുന്നു.

ഇതിനിടക്ക്  അയാൾക്കും ഒരു ജോലി തരപെട്ടു. പിന്നെ മാസങ്ങളോളം വിശ്വത്തിന്റെ എഴുത്തുകൾ അയാൾക്ക്‌  വന്നതേയില്ല. അങ്ങനെ രണ്ടു വർഷം കടന്നു പോയി. വിശ്വം നാട്ടിൽ വന്നു  എന്നറിഞ്ഞു അയാൾ അവനെ കാണുവാൻ  ചെന്നിരുന്നു. വിശ്വത്തിന്റെ പഴയ രൂപത്തിൽ നിന്ന്  വ്യത്യസ്തമായി കണ്ടാൽ തിരിച്ചറിയുവാൻ അകാത്ത വിധം അവൻ മാറിയിരുന്നു. ചുവന്നു തുടുത്ത ആ ശരീരം ഒരു അസ്ഥികൂടം പോലെ തോന്നിച്ചു. കവിൾ ഒട്ടി , വടിക്കാത്ത   താടിയുമായി. പുക ചുരുളകൾ അവന്റെ ശ്വാസ കോശം കീഴ്പെടുത്തികഴിഞ്ഞിരുന്നു.

വിഷമത്തോടെ വൈശാഖൻ  ആ സത്യം അറിഞ്ഞു അവനു രക്താർബുദം ആണെന്ന്. അവന്റെ ആ അവസ്ഥയ്ക്കും പഴി  കേൾകേണ്ടി  വന്നത് ജയന്തി ആയിരൂന്നു. അയാളെ കണ്ടതും നാരായണി അമ്മ പറഞ്ഞു ഈ
മൂധേവി    എന്ന് ഇവിടെ  കാൽ എടുത്തു  കുത്തിയോ അന്ന് തുടങ്ങി തറവാടിന്റെ  ഏനക്കേട് .  ദൂരെ മാറി ഇരിക്കുന്ന ജയന്തിയുടെ തേങ്ങൽ അയാളെ തളർത്തി. പിന്നെ അധികം നാൾ വിശ്വം ഉണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും വിശ്വത്തിന്റെ വീട്ടിൽ ഒരിക്കൽ കൂടി പോയി
അവിടെ ചെന്നപോൾ ആണ് ജയന്തിയുടെ ദുരവസ്ഥ ശരിക്കും മനസിലാക്കുവാൻ  കഴിഞ്ഞത്. എന്തിനും ഏതിനും ശകാരിക്കുന്ന    അമ്മ, ഇനി  ഒരിക്കലും അവൾക്കീ  വീട്ടിൽ സമാധാനം ലഭിക്കില്ലേ?  ഈ അവസ്ഥ തുടർന്നാൽ അവൾ  ചെന്നെത്തുക വല്ല ഭ്രാന്ത്‌ ആശുപത്രിയിലും    ആകുമോ എന്ന് അയാൾ ഭയന്നിരുന്നു. ജയന്തിയുടെ   വിഷാദപൂർണമായ  മുഖം കാണുമ്പോൾ അയാൾക്ക് വല്ലായ്മ അനുഭവപെട്ടു. ഒരിക്കൽ ഒരു വാനമ്പാടിയെ പോലെ പാറി നടന്നവൾ ഇന്ന് വൈധവ്യത്തിൻ ക്രൂര തടവറയിൽ. എന്തെല്ലാം സ്വപ്നങ്ങൾ അവൾ കണ്ടിട്ടുണ്ടാകും.  ഈ തടവറയിൽ നിന്നും ജയന്തിയെ എങ്ങനെ രക്ഷിക്കുവാൻ ആകും.

നാരായണി അമ്മയോട് ധൈര്യമായി ചോദിച്ചു

"ഇനി  ജയന്തിയുടെ  കാര്യത്തിൽ എന്താ തീരുമാനം."

 'എന്ത്   തീരുമാനം. അവന്റെ ചാരം കണ്ടപ്പോൾ അവൾക്കു തൃപ്തി ആയില്ലേ "

പുറത്തു വന്ന അമർഷം പ്രകടിപ്പിക്കാതെ ജയന്തിയെ നോക്കി പറഞ്ഞു . "വരുന്നോ ജയന്തി എന്റെ കൂടെ." ' കരഞ്ഞു കലങ്ങിയ  കണ്ണുകളോടെ ദൂരെ എവിടയോ നോക്കി ഇരിക്കുകയിരുന്നു ജയന്തി. തന്റെ ചോദ്യം കേട്ടില്ല എന്ന് തോന്നിയത് കൊണ്ട്  വീണ്ടും  ചോദ്യം ആവർത്തിച്ചത്‌ നാരായണി അമ്മയോടായിരുന്നു.

"ജയന്തിയെ ഞാൻ കൊണ്ട് പൊയ് കൊള്ളട്ടെ. "

"എങ്ങോട്ട് ? " ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അവർ ചോദിച്ചു.

"എന്റെ വീടിലേക്ക്‌. എന്റെ ഭാര്യയായി അവൾക്കു അവിടെ കഴിയാം."

അപ്പോഴും ജയന്തിക്ക് വലിയ ഭാവവത്യാസം ഇല്ലായിരുന്നു. പക്ഷെ തന്നെ അത്ഭുത പെടുത്തിയ മറുപടി ആയിരുന്നു നാരായണി അമ്മയുടേത്.

"'കൊണ്ട് പോയിക്കോ ഈ നശൂലത്തിനെ '"

പിന്നെ ഒന്നും നോക്കുവാൻ ഇല്ലായിരുന്നു തിരിഞ്ഞു ജയന്തിയോടായി പറഞ്ഞു .

"ജയന്തിഎന്താ എടുക്കുവാൻ ഉള്ളത് എന്ന് വച്ചാൽ എടുക്കുക , നമുക്ക് പോകാം."

കത്തി തീർന്ന സിഗരറ്റു കുറ്റി പുറത്തേക്കു എറിഞ്ഞു തിരിഞ്ഞു കട്ടിലിലേക്ക് നോക്കി. അവൾ ഉറങ്ങി കഴിഞ്ഞിരിക്കുന്നു .  ലൈറ്റ് അണച്ച്
ശല്യപെടുത്താതെ അവളുടെ അരികിലായി  വന്നു കിടന്നു.  പിന്നെ മനസ്സിൽ ഓർത്തു പാവം മനസമാധാനത്തോടെ ഒന്ന് ഉറങ്ങികൊള്ളട്ടെ.


പിറ്റേന്ന് രാവിലെ അവൾ ഉണർന്നപ്പോൾ തളർന്നുറങ്ങുന്ന ഭർത്താവിനെ കണ്ട്  അവൾക്ക് സഹതാപം തോന്നി. കുളി കഴിഞ്ഞു താഴേക്ക് ചെല്ലുമ്പോൾ അമ്മ താഴെ  കാത്തിരിപ്പുണ്ടായിരുന്നു . അവളുടെ മുടിയിൽ തലോടിയിട്ടു   സ്നേഹപൂർവ്വം അവർ പറഞ്ഞു

"'ഇനി മോൾ വേണം അവനെ നോക്കാൻ. ഒരു വക തിരിവില്ലാത്ത ചെറുക്കനാ.' "

അവൾ പുഞ്ചിരിച്ചു. ഈറൻമൂടിയിഴകളിൽ സുര്യ കിരണങ്ങൾ പതിക്കുമ്പോൾ ഉള്ള പ്രകാശത്തെക്കാൾ  അവളുടെ മുഖം പ്രസരിതമായിരുന്നു അപ്പോൾ.

 
 

പുതിയ പ്രഭാതം



വാതിൽ മെല്ലെ തുറന്നയാൾ അകത്തെ മുറിയിലേക്ക് കയറി.അവൾ ഇപ്പോഴും അതേ  ഇരുപ്പാണ് . കട്ടിലിൽ ഇരുകാൽ മുട്ടുകൾകിടയിൽ തല വച്ചിട് ചുമരിനോട് ചേർന്ന്. എത്ര നേരമായി കാണും ഇങ്ങനെ ഇരിക്കുവാൻ തുടങ്ങിയിട്ട്.  വൈശാഖൻ   ആ മുറിയിലേക്ക് കടന്നിട്ട് പതിനഞ്ചു മിനിറ്റിൽ അധികമായി. അപ്പോഴും അവൾ ഇതേ ഇരിപ്പ് തുടരുകയാണ്. അയാൾ മുറിയിലേക്ക്  വന്നത്  പോലും അവൾ അറിഞ്ഞിട്ടില്ല എന്ന് തന്നെ തോന്നി.

ഇന്ന്  അവരുടെ ആദ്യ രാത്രി ആണ്. അമ്മായി ആണെന്ന് തോന്നുന്നു അവർക്കു കഴിയുന്ന രീതിയിൽ അയാളുടെ മുറി അവർ അലങ്കരിച്ചിട്ടുണ്ട്.
മുല്ല പൂക്കൾ കട്ടിലിൽ വാരി വിതറിയിടുണ്ട്. പനിനീരിന്റെ സൗരഭ്യം മുറിയിൽ ഇളംകാറ്റായി  തഴുകി നിൽക്കുന്നു .മേശപുറത്തു മൊന്തയിൽ പാലും ,കുറച്ചു കറുത്ത മുന്തിരിയും,  പാളയൻ കുടം പഴവും വലിയ പിഞ്ഞാണത്തിലും എടുത്തു വച്ചിടുണ്ട്. അവളെ വിളിക്കൂവാനായി  അയാൾ മുന്നോട്ട്  ആഞ്ഞു. പിന്നെ കരുതി വേണ്ട. തൽകാലം ഒന്നും മിണ്ടേണ്ട. അവൾ അങ്ങനെ ഇരിക്കെട്ടെ.  കൈകൊണ്ട് മുഖം  മറച്ചവൾ  കരയുകയായിരികുമോ?

അങ്ങനെയെങ്കിൽ എന്ത് പറഞ്ഞു അവളെ അശ്വസിപ്പിക്കും ?  കറങ്ങുന്ന പങ്കയുടെ കാറ്റിനും മനസിന്റെ ഉഷ്ണത്തെ തണുപ്പിക്കുവാൻ കഴിയില്ലല്ലോ ?.
വിയർപ്പുമണികൾ ഒപ്പിയ അയാളുടെ വെള്ള ഷർട് അയാൾ ഊരി ഭിത്തിയിലെ കൊളുത്തിൽ തൂക്കിയിട്ടു.  പിന്നെ മേശവരിപ്പിൽ നിന്നും  സിസ്സേർസ്  പാക്കറ്റ് തുറന്ന്  ഒരെണ്ണം ചുണ്ടോടു ചേർത്ത് തീപെട്ടി ഉരച്ചു.  പുറത്തെ ജനാലയിൽ കൂടെ ഇരുട്ട് തുറിച്ചു നോക്കുന്നു. ആകാശത്ത് ഒന്നോ രണ്ടോ നക്ഷ്ത്രങ്ങൾ മാത്രം. അയാൾ സിഗരറ്റിന്റെ  പുക പുറത്തേക്കു ഊതി വിട്ടു. പുകപടലങ്ങൾ  ചെറു വലയങ്ങളായി അന്തരീക്ഷത്തിൽ ഊളയിട്ടു.

കോളേജിൽ വിശ്വത്തിന്റെ ഏറ്റവും അടുത്ത  ചങ്ങാതി ആയിരുന്നല്ലോ വൈശാഖൻ. അയാളെ സിഗരറ്റ് വലിക്കുവാൻ   പഠിപ്പിച്ചതു വിശ്വം ആയിരുന്നു. ആദ്യം ഒക്കെ വിശ്വം പുക  ഊതി വിടുമ്പോൾ തെല്ല്അത്ഭുതത്തോടെ ആ പുക പടലങ്ങൾ നോക്കി നില്കും. ചുണ്ടിൽ നിന്ന് പുക  ചുരുളുകൾ ചേർത്ത് വൃത്തങ്ങൾ സൃഷ്ടിക്കുവാൻ മിടുക്കനയിരുന്നു വിശ്വം. പുക ഉള്ളിലേക്ക് എടുത്തിട്ട് ചെറു വൃത്താകൃതിയിൽ ചുണ്ട് തുറന്നു പുക പടലങ്ങൾ അന്തരീക്ഷത്തിൽ  ലയിക്കുന്നത് നോക്കി  ഒരു കുട്ടിയെ  പോലെ അവനെ നോക്കി നില്കുമ്പോൾ  അവന്റെ ചുണ്ടിൽ  മായാത്ത ഒരു പുഞ്ചിരി വിടരുമായിരുന്നു.

വിശ്വത്തിനെ കുറിച്ച് ഓർക്കുമ്പോൾ  എന്നും ഒരു വീര നായകന്റെ പരിവേഷമായിരുന്നു  മനസിൽ. അയാളുടെ ആരാധനയോടുള്ള ആ   നോട്ടം കാണുമ്പൊൾ അവൻ ഒരു ജേതാവിനെ പോലെ ചിരിക്കും.  ആദ്യമായി  സിഗരറ്റ് വലിക്കുന്നത്  കോളേജിലെ അരമതിലിൽ ഇരുന്നുകൊണ്ടാണ്.അവന്റെ ചുണ്ടിലെ  എരിയുന്ന വിൽസ്  സിഗരട്ട് അയാളുടെ  ചുണ്ടിലേക്ക്‌  അവൻ വച്ച് തരികയായിരുന്നു. പുക പടലങ്ങൾ വായിൽ കുമിഞ്ഞപോൾ  നെഞ്ച് കുത്തി ചുമച്ചു. അപ്പോഴും അവൻ കുലുങ്ങി ചിരിച്ചു. അയാളുടെ  കുത്തി കുത്തിയുള്ള ചുമ കണ്ടപ്പോൾ  വിശ്വം പറഞ്ഞു പുക സാവധാനം ഉള്ളിലേക്ക് എടുക്കണം , ചെറിയ ശ്വാസത്താൽ.  പിന്നെ അല്പം കഴിഞ്ഞു ചുണ്ടുകൾ ചെറുതായി തുറന്ന്  അകത്തെ പുക പുറത്തേക്കു പോകുവാൻ അനുവദിക്കണം. അതൊരു സിദ്ധി യാണ് പരിശീലനം കൊണ്ട്    സായത്തമാക്കേണ്ട സിദ്ധി .  കുറച്ചല്ല ശരിക്കും കഷ്ടപെട്ടാണ് സിഗരറ്റ് വലി പഠിച്ചെടുത്തത്‌. വലി പഠിക്കുവാനുള്ള  കാരണം പുക ചുരുളുകൾ പുറത്തേക്കു നീട്ടി വിട്ട്  പെണ് കുട്ടികളുടെ മുമ്പിൽ ആളാകാൻ  വേണ്ടി ആയിരുന്നു.  ഹേമയും, ജയന്തിയും, വിമലയും   പുക ചുരുളുകൾ  മുഖത്തു  സ്പർശികുമ്പോൾ  കൈകൾ കൊണ്ട പുക തട്ടി മാറ്റുന്നത് കണ്ടു രസിക്കണം . എന്തോ വലിയ കാര്യം ചെയുന്നു എന്നുള്ള തോന്നൽ.  അത്രമേൽ  തീവ്രമായി  ആഗ്രഹം ഉണ്ടായിരുന്നു.  അങ്ങനെ താനും വിശ്വത്തിനെ പോലെ കേമൻ ആണെന്ന് അവരുടെ മുന്നിൽ
തെളിയിക്കണം. സിനിമകളിൽ വേണു നാഗവവള്ളിയും , രവി മേനോനും  പുക വലിക്കുന്നപോലെ കണ്ണാടിയുടെ മുമ്പിൽ  പലകുറി അഭ്യസിച്ചിട്ടുണ്ട് .

ഒരിക്കൽ ജയന്തിയുടെ മുമ്പിൽ വച്ച് വിശ്വം പറഞ്ഞ വാക്കുകൾ  ഓർമയുണ്ട്.  താൻ പറയാതെ തന്നെ തന്റെ മനസ് വായിച്ചെടുക്കുവാൻ വിശ്വത്തിനു കഴിയുമായിരുന്നു.  അല്ലെങ്കിൽ ജയന്തിയോടായി അങ്ങനെ വിശ്വം പറയുകയില്ലായിരുന്നല്ലോ .

"എടി ഇവന്റെ  ഏറ്റവും വലിയ  ആഗ്രഹം എന്താണെന്നു  അറിയാമോ. പെണ്‍കുട്ടികളുടെ മുമ്പിലൂടെ ഗമയിൽ പുക ഊതി നടക്കണം. അങ്ങനെ ചെയ്താലേ ഒരു വിലയുണ്ടാവൂ:  അങ്ങനെ ആണോ ജയന്തി? "

അവൻ വളരെ നിഷ്കളങ്കനായി ചോദിച്ചു.
'ജയന്തി തന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു 'കൂടുകാരന്റെ കൂടെ കൂടി വെറുതെ ചീത്തയാകേണ്ട.'

' അപ്പോൾ ഞാൻ  ചീത്തയാണെന്നാണൊ ജയന്തിപറഞ്ഞു വരുന്നത്!! '

വിശ്വം തിരിച്ചു ചോദിച്ചു. അത് ഒരു പരിഭവത്തിൻ  ആരംഭം ആയിരുന്നു. അങ്ങനെ അങ്ങനെ എത്ര കൊച്ചു പിണക്കങ്ങൾക്കു  വൈശാഖൻ  സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവന്റെ എല്ലാ തെമ്മടിതരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ അവനെ സ്നേഹിച്ചത്.  തെമ്മാടിയാണെങ്കിലും  വിശ്വത്തിനും ജയന്തിയെ ജീവൻ  ആയിരുന്നു. വിശ്വത്തിനെ സ്നേഹം കിട്ടുവാൻ പെണ്‍കുട്ടികൾ ഏറെ കൊതിച്ചിരുന്നു. യുവ കൊമളൻ , ധനികൻ, വലിയ കുടുംബത്തിലെ ഏക സന്തതി. ഇത്രയും പോരെ പെണ്‍കുട്ടികൾക്ക് അവരുടെ മനസു കൊടുക്കുവാൻ. അവരുടെ സംഗമത്തിന്  ആയാളും  പല കുറി സാക്ഷ്യം വഹിച്ചു . അശോകമര ചുവട്ടിൽ, കാന്റീനിൽ, ലൈബ്രറിയിൽ, ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളിൽ എല്ലാം താൻ അവർക്കു കൂട്ടിരുന്നു. വിശ്വത്തിനെ കൂടെ എന്നും ഒരു ഇത്തിൾകണ്ണി ആയിരുന്നല്ലോ താൻ.  പക്ഷെ ഒരിക്കലും അവനു തന്നോടു പരിഭവം ഉണ്ടായിരുന്നില്ല.സ്വന്തം കൂടപിറപ്പിനെ എന്നപോലെ അവൻ തന്നെ സ്നേഹിച്ചു . ജയന്തിക്ക് പരിഭവം ഉണ്ടായിരുന്നോ? അറിയില്ല . ഉണ്ടായിരുന്നിരിക്കാം.

വിശ്വത്തിന്റെ അമ്മയ്ക്ക് ആ വിവാഹത്തിന് ഒട്ടുമേ താൽപര്യം ഉണ്ടായിരുന്നില്ല. സാമ്പത്തിക അന്തരം തന്നെ ആയിരുന്നു പ്രധാന കാരണം. മാത്രവുമല്ല അവർക്ക് അപ്പു ഓപ്പയുടെ മകൾ   വരദയുമായി  വിശ്വത്തിന്റെ വിവാഹം നടത്തുവാൻ  ഏറെ ആഗ്രഹിച്ചിരുന്നതുമാണ് .  ഈ വിവാഹം മുടക്കുവാൻ അവർ തന്നോട് കല്പിച്ചതുമാണ്‌ . പക്ഷെ അവർ ഒന്നു ചേരണം എന്നുതന്നെയാണല്ലോ താനും ന്നിനച്ചിരുന്നത്.

കോളേജിലെ റൊമാന്റിക്‌ ഹീറോ ആയ വിശ്വം അമ്മയുടെ മുമ്പിൽ  വെറും പൂച്ച ആയിരുന്നു. വിശ്വം മാത്രമല്ല നാരായണി അമ്മയോട് എതിർത്ത് നിൽകുവാൻ ആർക്കും  അത്രെക്കൊന്നും ധൈര്യം ഉണ്ടായിരുന്നില്ല. അച്ഛൻ നേരത്തെ മരിച്ചപ്പോഴും തളരാതെ വിശ്വത്തിനെ ഈ നിലയിൽ
എത്തിക്കുവാൻ സാധിച്ചത് അവരുടെ തന്റേടം ഒന്ന് മാത്രമായിരുന്നു. ആരുടെ മുമ്പിലും തോൽകാത്ത ആ അമ്മയ്ക്ക് മകന്റെ  മുന്നിൽ ആദ്യമായി  തോൽക്കേണ്ടി വന്നു. അവന്റെ വിഷമം കണ്ടു  മാത്രം  അവർ വിവാഹത്തിന്  സമ്മതം മൂളി. മകന്റെ  വാടിയ മുഖം മാത്രം കാണുവാൻ ആ അമ്മയ്ക്ക്  അവുതില്ലയിരുന്നു. അവന്റെ കലങ്ങിയ കണ്ണുകൾ അവരെ ഭയ പെടുത്തി. അങ്ങനെ മനസില്ലാ മനസ്സോടെ അവർ ആ വിവാഹത്തിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞ ശേഷവും അവരുടെ ദുരഭിമാനം ഒരിക്കലും ജയന്തിയെ ഒരു മരുമകളായി അംഗീകരികുവാൻ അനുവദിച്ചില്ല.

വിവാഹ ദിനത്തിനെ പിറ്റേ ദിവസം  തൊഴുത്തിലെ പശു പ്രസവിച്ചത് ചാപിള്ള ആയതോടു കൂടി അവരുടെ അന്ധവിശ്വാസവും വർദ്ധിച്ചു. ജയന്തി തനിക്കു ചേർന്ന മരുമകൾ അല്ല എന്നും തന്റെ കുടുംബത്തിന്റെ സമാധാനം അവൾ  കെടുത്തും  എന്നും അവർ മനസ്സിൽ കുറിച്ചിട്ടു. ഈ ബന്ധം വാഴില്ല എന്ന്  കൃഷ്ണകണിയാൻ  പറഞ്ഞിട്ടുള്ളതാ . എന്തോ  കൂടോത്രം മൂലമാണ് മകന്റെ മനസ്  അവളിൽ പതിച്ചത് എന്നും അവർ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഒരു മരുമകളായി ജയന്തിയെ ഉൾക്കൊള്ളുവാൻ  നാരായണിഅമ്മയ്ക്കു കഴിഞ്ഞിരുന്നില്ല.

 അവർക്ക് ഒരിക്കലും ജയന്തിയെ സ്നേഹിക്കുവാൻ കഴിഞ്ഞില്ല. അവളുടെ പ്രവൃത്തികളിൽ  എല്ലാം ഒരു വകതിരിവ് ഇല്ലായ്മ അവർ കണ്ടെത്തി .
വിശ്വത്തിന്റെ കൂടെ പുറത്തു പോകുവാൻ പോലും ജയന്തിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ഏകാന്തതയുമായി
പൊരുത്തപെട്ടു അവൾ കഴിഞ്ഞു കൂടി. ഓരോരോ  കാരണങ്ങൾ പറഞ്ഞു വിശ്വത്തിനെ കിടപ്പ് മുറിയിൽ നിന്ന് പോലും  ജയന്തിയെ അകറ്റി നിറുത്തി. അവർക്ക്  രാത്രിയിൽ കുട്ടുകിടക്കേണ്ട ജോലി ജയന്തിയുടേതായി . കാല് വേദന വരുമ്പോൾ തിരുമുവാനും,  നടുവേദനക്കു പുറം തിരുമുവാനും  മറ്റും അവർ  ഓരോ കാരണം കണ്ടെത്തി. അമ്മയോട് എതിർത്ത് പറയുവാൻ ശീലിക്കാത്ത വിശ്വം തന്നോടു മാത്രം അവന്റെ മനസ് തുറന്നു. ഒരു മാറ്റം അനിവാര്യമായ അവൻ ഡൽഹിയിൽ ഏതോ കമ്പനിയിൽ  എങ്ങേനെയോ ജോലി തരപെടുത്തി എടുത്തു. അവന്റെ ലക്‌ഷ്യം ജയന്തിയോട്‌ ഒത്തുള്ള ജീവിതം  തന്നെ യിരുന്നു.

ജോലി കിട്ടി വലിയ സന്തോഷത്തോടെ നാട്ടിൽ തിരിച്ചുവന്ന വിശ്വത്തിനു  നിരാശ മാത്രമായിരുന്നു ഫലം.ജയന്തിയെ വിശ്വത്തിന്റെ കൂടെ അയക്കുവാൻ നാരായണി അമ്മയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല.

 'എനിക്ക് വയസ്സായി. ഈ വീടും പറമ്പും ഒക്കെ ഒറ്റയ്ക്ക് നോക്കി നടത്തുവാൻ എനിക്കാവില്ല.'   അവൾ പോയാൽ  ആരു നോക്കും ഇതെല്ലാം .
ജയന്തിയെ അവന്റെ കൂടെ പോകുവാൻ അവർ അനുവദിച്ചില്ല. നിരാശനായി അവൻ യാത്ര തിരിച്ചു. വിശ്വത്തിന്റെ കത്തുകൾ മാത്രം ആയിരുന്നു ജയന്തിക്ക് ആകെ ആശ്രയം . വല്ലപ്പോഴും ഒരികൽ അവന്റെ കത്തുകൾ വൈശാഖനും കിട്ടിയിരുന്നു.

ഇതിനിടക്ക്  അയാൾക്കും ഒരു ജോലി തരപെട്ടു. പിന്നെ മാസങ്ങളോളം വിശ്വത്തിന്റെ എഴുത്തുകൾ അയാൾക്ക്‌  വന്നതേയില്ല. അങ്ങനെ രണ്ടു വർഷം കടന്നു പോയി. വിശ്വം നാട്ടിൽ വന്നു  എന്നറിഞ്ഞു അയാൾ അവനെ കാണുവാൻ  ചെന്നിരുന്നു. വിശ്വത്തിന്റെ പഴയ രൂപത്തിൽ നിന്ന്  വ്യത്യസ്തമായി കണ്ടാൽ തിരിച്ചറിയുവാൻ അകാത്ത വിധം അവൻ മാറിയിരുന്നു. ചുവന്നു തുടുത്ത ആ ശരീരം ഒരു അസ്ഥികൂടം പോലെ തോന്നിച്ചു. കവിൾ ഒട്ടി , വടിക്കാത്ത   താടിയുമായി. പുക ചുരുളകൾ അവന്റെ ശ്വാസ കോശം കീഴ്പെടുത്തികഴിഞ്ഞിരുന്നു.

വിഷമത്തോടെ വൈശാഖൻ  ആ സത്യം അറിഞ്ഞു അവനു രക്താർബുദം ആണെന്ന്. അവന്റെ ആ അവസ്ഥയ്ക്കും പഴി  കേൾകേണ്ടി  വന്നത് ജയന്തി ആയിരൂന്നു. അയാളെ കണ്ടതും നാരായണി അമ്മ പറഞ്ഞു ഈ
മൂധേവി    എന്ന് ഇവിടെ  കാൽ എടുത്തു  കുത്തിയോ അന്ന് തുടങ്ങി തറവാടിന്റെ  ഏനക്കേട് .  ദൂരെ മാറി ഇരിക്കുന്ന ജയന്തിയുടെ തേങ്ങൽ അയാളെ തളർത്തി. പിന്നെ അധികം നാൾ വിശ്വം ഉണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും വിശ്വത്തിന്റെ വീട്ടിൽ ഒരിക്കൽ കൂടി പോയി
അവിടെ ചെന്നപോൾ ആണ് ജയന്തിയുടെ ദുരവസ്ഥ ശരിക്കും മനസിലാക്കുവാൻ  കഴിഞ്ഞത്. എന്തിനും ഏതിനും ശകാരിക്കുന്ന    അമ്മ, ഇനി  ഒരിക്കലും അവൾക്കീ  വീട്ടിൽ സമാധാനം ലഭിക്കില്ലേ?  ഈ അവസ്ഥ തുടർന്നാൽ അവൾ  ചെന്നെത്തുക വല്ല ഭ്രാന്ത്‌ ആശുപത്രിയിലും    ആകുമോ എന്ന് അയാൾ ഭയന്നിരുന്നു. ജയന്തിയുടെ   വിഷാദപൂർണമായ  മുഖം കാണുമ്പോൾ അയാൾക്ക് വല്ലായ്മ അനുഭവപെട്ടു. ഒരിക്കൽ ഒരു വാനമ്പാടിയെ പോലെ പാറി നടന്നവൾ ഇന്ന് വൈധവ്യത്തിൻ ക്രൂര തടവറയിൽ. എന്തെല്ലാം സ്വപ്നങ്ങൾ അവൾ കണ്ടിട്ടുണ്ടാകും.  ഈ തടവറയിൽ നിന്നും ജയന്തിയെ എങ്ങനെ രക്ഷിക്കുവാൻ ആകും.

നാരായണി അമ്മയോട് ധൈര്യമായി ചോദിച്ചു

"ഇനി  ജയന്തിയുടെ  കാര്യത്തിൽ എന്താ തീരുമാനം."

 'എന്ത്   തീരുമാനം. അവന്റെ ചാരം കണ്ടപ്പോൾ അവൾക്കു തൃപ്തി ആയില്ലേ "

പുറത്തു വന്ന അമർഷം പ്രകടിപ്പിക്കാതെ ജയന്തിയെ നോക്കി പറഞ്ഞു . "വരുന്നോ ജയന്തി എന്റെ കൂടെ." ' കരഞ്ഞു കലങ്ങിയ  കണ്ണുകളോടെ ദൂരെ എവിടയോ നോക്കി ഇരിക്കുകയിരുന്നു ജയന്തി. തന്റെ ചോദ്യം കേട്ടില്ല എന്ന് തോന്നിയത് കൊണ്ട്  വീണ്ടും  ചോദ്യം ആവർത്തിച്ചത്‌ നാരായണി അമ്മയോടായിരുന്നു.

"ജയന്തിയെ ഞാൻ കൊണ്ട് പൊയ് കൊള്ളട്ടെ. "

"എങ്ങോട്ട് ? " ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അവർ ചോദിച്ചു.

"എന്റെ വീടിലേക്ക്‌. എന്റെ ഭാര്യയായി അവൾക്കു അവിടെ കഴിയാം."

അപ്പോഴും ജയന്തിക്ക് വലിയ ഭാവവത്യാസം ഇല്ലായിരുന്നു. പക്ഷെ തന്നെ അത്ഭുത പെടുത്തിയ മറുപടി ആയിരുന്നു നാരായണി അമ്മയുടേത്.

"'കൊണ്ട് പോയിക്കോ ഈ നശൂലത്തിനെ '"

പിന്നെ ഒന്നും നോക്കുവാൻ ഇല്ലായിരുന്നു തിരിഞ്ഞു ജയന്തിയോടായി പറഞ്ഞു .

"ജയന്തിഎന്താ എടുക്കുവാൻ ഉള്ളത് എന്ന് വച്ചാൽ എടുക്കുക , നമുക്ക് പോകാം."

കത്തി തീർന്ന സിഗരറ്റു കുറ്റി പുറത്തേക്കു എറിഞ്ഞു തിരിഞ്ഞു കട്ടിലിലേക്ക് നോക്കി. അവൾ ഉറങ്ങി കഴിഞ്ഞിരിക്കുന്നു .  ലൈറ്റ് അണച്ച്
ശല്യപെടുത്താതെ അവളുടെ അരികിലായി  വന്നു കിടന്നു.  പിന്നെ മനസ്സിൽ ഓർത്തു പാവം മനസമാധാനത്തോടെ ഒന്ന് ഉറങ്ങികൊള്ളട്ടെ.


പിറ്റേന്ന് രാവിലെ അവൾ ഉണർന്നപ്പോൾ തളർന്നുറങ്ങുന്ന ഭർത്താവിനെ കണ്ട്  അവൾക്ക് സഹതാപം തോന്നി. കുളി കഴിഞ്ഞു താഴേക്ക് ചെല്ലുമ്പോൾ അമ്മ താഴെ  കാത്തിരിപ്പുണ്ടായിരുന്നു . അവളുടെ മുടിയിൽ തലോടിയിട്ടു   സ്നേഹപൂർവ്വം അവർ പറഞ്ഞു

"'ഇനി മോൾ വേണം അവനെ നോക്കാൻ. ഒരു വക തിരിവില്ലാത്ത ചെറുക്കനാ.' "

അവൾ പുഞ്ചിരിച്ചു. ഈറൻമൂടിയിഴകളിൽ സുര്യ കിരണങ്ങൾ പതിക്കുമ്പോൾ ഉള്ള പ്രകാശത്തെക്കാൾ  അവളുടെ മുഖം പ്രസരിതമായിരുന്നു അപ്പോൾ.