2014, മേയ് 25, ഞായറാഴ്‌ച

ആരോ ഒരാൾ (അനുഭവം)

ദൈവത്തെ കണ്ടിടുണ്ടോ നിങ്ങൾ ? ഇത് എന്ത് ചോദ്യം ആണപ്പാ എന്നാണോ മനസ്സിൽ വിചാരിക്കുനത്. എന്നോടു ഇതേ ചോദ്യം ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ ഞാൻ ഉത്തരം പറയും ഞാൻ കണ്ടിട്ടുണ്ട് ദൈവത്തെ . ഞാൻ അറിഞ്ഞിട്ടുണ്ട് ദൈവ സ്പർശത്തെ . നമ്മൾ വിളിക്കുന്ന ഈശ്വരൻ ചിലപ്പോൾ നമ്മളുടെ മുമ്പിൽ പ്രത്യക്ഷ പെട്ടു എന്നു  വരാം . ഒരു പക്ഷെ അത് നമ്മൾ അറിയുന്നത് പിന്നിട്ട് എപ്പോഴോ ആയിരിക്കും .  എന്റെ അനുഭവം സാക്ഷിയാണ് . അതാണ് ഞാൻ ഇവിടെ വിവരിക്കുവാൻ പോകുന്നത്.

ഞാൻ ഒമാനിലെ ഒരു കമ്പനിയിൽ ഐ ടി മേധാവി  ആയി കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയുന്നു.  അതിനിടയിൽ പലപ്പോഴും എനിക്ക് ഇത് പോലെ അവസരങ്ങൾ വന്നിട്ടുണ്ട്  . പക്ഷെ അന്നൊന്നും  ആ സാമിപ്യം ഞാൻ  മനസിലാക്കിയിരുന്നില്ല .  ആദാമിന്റെ മകൻ അബുവിനെ പോലെ ദൈവത്തിന്റെ സാന്ത്വനം നമ്മളിൽ  പരിമളം പടർത്തുന്നു . ഒരു പക്ഷെ നമ്മൾ അറിയാതെ തന്നെ.

ഞങ്ങളുടെ  സെർവർ മെയിൻറ്റനൻസ് ചെയുന്ന കമ്പനി ആണ് g b m  (ഗൾഫ്‌ ബിസിനസ്‌ മെ ഷി ൻസ് ) . ലോക   പ്രശസ്ത മായ ഐ ബി എം കമ്പനിയുടെ ഗൾഫിലെ  ഒരു സിസ്റ്റർ കണ്‍സേറ്ണ്‍   ആണെന്ന് വേണമെങ്കിൽ   g b m നെ വിശേഷിപ്പിക്കാം .  അവരുടെ സർവീസ് എഞ്ചിനീയർ ഞങ്ങളുടെ   U P S പരിധിച്ച ശേഷം . U P S നു കംപ്ലൈന്റ്റ്‌ ഉണ്ട് എന്ന്  പറഞ്ഞു  . 40 K V A  യുടെ  ഒരു U P S ആണ് കമ്പനി ഉപയോഗിക്കുനത് . (ഡയറക്റ്റ് കറന്റ്‌ കൊടുക്കാതെ u p s വഴി സർവറിലേക്ക്   പവർ കൊടുക്കുനതാണ് പൊതുവെ അവലംബിച്ചു വരുന്ന രീതി.  U P S  ഇല്ലാതെ നേരി ട്ട്  വൈദുതി പാസ്‌ ചെയുക ആണെങ്കിൽ ഏതെങ്കിലും രീതിയിൽ വല്ല പവർ ഫ്ള്ച്ചുവേഷൻസ് ഉണ്ടെങ്കിൽ സർവർ അടിച്ചു പോകുവാൻ സാധ്യത ഉണ്ട് എന്നാ കാരണത്താൽ ആണ് പൊതുവെ u p s  (un  interrupted power supply )    ഉപയോഗിക്കുനത് ,  u p s  പ്രവർത്തിക്കുന്നുണ്ട്    പക്ഷെ എത്രയും വേഗം അതിന്റെ പാർട്സ് മാറ്റിയിലെങ്കിൽ ഒരു പക്ഷെ പൂർണമായും അതിന്റെ പ്രവർത്തനം നിലച്ചേക്കും എന്ന് മാത്രമല്ല ups ഇല്ലാതെ സർവർ പ്രവർത്തിക്കുക എള്ളത്   അത്യന്തം അപകട കാരണവും ആണ് . ഞങ്ങളുടെ  പാരന്റ് കമ്പനി ദുബയിൽ  ആണ്. അവർക്കനെങ്കിൽ അല്പം വലിയേട്ടൻ മനോഭാവം  ഉള്ളവരാണ് താനും. നമ്മുടെ ഭാഗത്ത്‌ നിന്നുള്ള ചെറിയ തെറ്റുകൾ പോലും ഊതി വീർപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ട്ടിക്കുവാൻ കേമത്തം കാട്ടുന്നവർ.

അത് കൊണ്ട് തന്നെ ഒരു മുൻ കരുതൽ  എന്നാ നിലക്ക് ഒരു സ്റ്റാന്റ് ബൈ U P S ഉം, ഒരു ചേഞ്ച്‌ ഓവർ പാനൽ  (u p s , പ്രവർത്തന നിരതം ആണെങ്കിൽ , ചേഞ്ച്‌ ഓവർ പാനൽ വഴി ) സർവർ പ്രവർത്തനം ആകുവാൻ ഉള്ള  കരുതൽ എന്ന നിലക്കാണ് ഞാൻ ചിന്തിച്ചത് . ജെനെറേറ്റർ ഉണ്ടെങ്കിലും വൈദുതി നിലച്ചാൽ മാത്രമേ   ജെനെറെറ്റർ പ്രവർത്തന രഹിതം ആകുകയുള്ളൂ.  ups കേടായി എന്ന് വച്ചാൽ ജെനെറെറ്റർ പ്രവർതിക്കില്ല  എന്ന് സാരം.

അത് കൊണ്ട് തന്നെ മുൻ കൂട്ടി തിരുമാനിച്ച ഒരു വെള്ളിയാഴ്ച ദിനം ഞങൾ ചേഞ്ച്‌ ഓവർ പാനൽ ഇന്സ്ടലേഷനും , പുതിയ  U P S വഴി SAP സെർവർ പ്രവർത്തന രഹിതം ആകുവാൻ ഉള്ള പ്രവർത്തനം ആരംഭിച്ചു.  പക്ഷെ എത്ര ശ്രമിച്ചിട്ടും പാനലിലേക്ക് ഉള്ള പവർ പഴയ U P S ൽ നിന്നും വരുന്നുണ്ടാ യിരുന്നില്ല .   പഴയ ups അപ്പോഴും പ്രവർത്തിക്കുനതു കൊണ്ട് വൈദ്യുതിയുടെ ഉപയോഗം പഴയ ups വഴി തന്നെ യാണ് കൊടുത്തിരുനത് . ഇനി എന്തെങ്കിലും കാരണവശാൽ ഈ ups പ്രവർത്തന രഹിതം ആയാൽ ചേഞ്ച്‌ ഓവർ പാനൽ വഴി കറന്റ് സ്റ്റാന്റ് ബൈ ups ലേക്ക് പാസ്‌ ചെയുകയും അങ്ങനെ SAP  സർവർ പ്രവർത്തിപ്പികുവനും ആയിരുന്നു ഞങ്ങളുടെ തിരുമാനം. പക്ഷെ എത്ര ശ്രമിച്ചിട്ടും പഴയ ups നിന്നും പവർ പാനലിലേക്ക് വരുണ്ടാ യിരുന്നില്ല.  ഞങ്ങളുടെ അത് വരെ ഉള്ള പ്രവർത്തി വൃഥാവിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. gbm  ടെക്നിഷന്റെ അഭിപ്രായ പ്രകാരം കുഴപ്പം പാനലിൽ ആണെന്നും അത് കൊണ്ട് പാനൽ ഒന്നും കൂടി ടെസ്റ്റ്‌ ചെയ്തിട്ടു അടുത്ത ആഴ്ച വീണ്ടും ഒന്നും കൂടി നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഉണ്ടായ സംഭവം മുഴുവനും വിസ്തരിച്ചു ഞാൻ ഇമെയിൽ ചെയ്തു ഹെഡ് ഓഫീസിൽ  അറിയിക്കുകയും ചെയ്തു.

ഹെഡ് ഓഫീസിൽ നിന്നും ഇനി   ഇത് പോലെ ഒരു വീഴ്ച ഉണ്ടാകരുത് എന്നും പറഞ്ഞു തിരികെ ഒരു ഇമെയിലും എനിക്ക് ലഭിച്ചു.

അതുകൊണ്ട് തന്നെ അടുത്ത തവണ , അതായത് വീണ്ടും ഒരാഴ്ച കഴിഞ്ഞു "shutdown activity "  വീണ്ടും  തിരുമാനിച്ചു. ചേഞ്ച്‌ ഓവറ "panel " പൂർണമായും സാങ്കേതികമായി ടെസ്റ്റ്‌ ചെയ്തു ഉറപ്പിൻ മേൽ തന്നെ യാണ് ഇൻസ്റ്റലേഷൻ ആരംഭിച്ചത് .  പക്ഷെ പഴയ പോലെ തന്നെ പാനലിലേക്ക് വോൾടേജ്  പാസ് ചെയുന്നില്ല. മണികൂറുകൾ  ഇഴഅഞ്ഞു നീങ്ങി. തിരിച്ചു വീണ്ടും പഴയ പടി  പോവുക എന്ന് പറഞ്ഞാലൽ  ഞങ്ങളുടെ  പ്രയത്നം മുഴുവനും പരാജയം ആകും. എല്ലാത്തിനും ഞാൻ ഉത്തരം നല്കേണ്ടി വരും.  ഇനി ഒരു "shutdown "   വീണ്ടും ആവർതിക്കുവാൻ ഹെഡ്  ഓഫീസ് സമ്മതിക്കും എന്ന് തോന്നുനില്ല. ഇനി ഇത് കൂടി പരാജയം ആയാൽ എനിക്ക് തല  ചുറ്റുന്ന പോലെ തോന്നി.  ഇത്തവണത്തെ പ്രക്രിയ  നടന്നിലെങ്കിൽ എനിക്ക് രാജി വച്ച് പോകുകയോ അല്ലെങ്കിൽ കമ്പനി എന്നെ പുറത്താക്കുകയോ ചെയതു എന്ന് വന്നേക്കാം. സമയം  ഏറെ അതി ക്രമിചിരിക്കുന്നു. GBM റ്റെക്നിഷൻ വരാം എന്ന് ഏറ്റിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അയാൾ വന്നിട്ട് എന്തെങ്കിലും സംഭവിക്കുമോ ?   പാനലിലേക്ക് 430   amps വോൾടേജു പാസ്‌ ചെയുന്നതിന് പകരം 230 V മാത്രമേ കറന്റ്‌ പാസ്‌ ചെയുന്നുള്ളൂ .

മനസുരുകി ഞാൻ ഭഗവാനെ വിളിച്ചു. സിസ്റ്റം അപ്പ്‌ ആയില്ല എന്നുണ്ടെങ്കിൽ?
പറഞ്ഞു അറിയിക്കുവാൻ വയ്യാത്ത വിമ്മിഷ്ടം   . എന്റെ ഹൃദയമിടിപ്പ്‌ കൂടി .
എന്ത്  ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.

 രാത്രി പതിനൊന്നു മണി കഴിഞ്ഞതോടെ സെക്യൂരിറ്റി മെയിൻ ഗേറ്റ് അടച്ചു. ഞാൻ GBM എൻജിനീറെ വിളിച്ചു പറഞ്ഞു , ഗേറ്റ് അടച്ചു അതുകൊണ്ട് പുറകിലത്തെ വാതിലിലൂടെ വരുവാൻ.  അപ്പോഴാണ് ഞങ്ങളുടെ ഓഫീസിൽ  സേല്സിൽ  ജോലി ചെയുന്ന  സാജൻ വരുനത്‌. അവൻ അവന്റെ മൊബൈൽ ഓഫീസ്ൽ മറന്നു വച്ചു . അത് എടുക്കാം എന്ന് കരുതി വരുന്നതാണ് . കൂടെ അവന്റെ ഒരു റൂം മേറ്റും കൂടെ യുണ്ട്. ഞാൻ പരി ഭ്രാന്തനായി പിറകിൽ നില്കുന്ന കണ്ടപ്പോൾ സാജൻ അരികില വന്നു എന്നോടു കാര്യങ്ങൾ തിരക്കി.  ഞാൻ അവനോടു ഉള്ള കാര്യം മുഴുവനും പറഞ്ഞു. അപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹ്രത്തു എന്നോടു പറഞ്ഞു അവൻ ആ      ups കാണുന്നത്തിൽ വല്ല വിരോധം ഉണ്ടോ എന്ന്? സാധാരണ ഗതിയിൽ സർവർ റൂം ആരെയും കാണിക്കുവാൻ പാടില്ല . പ്രതേകിച്ചു "un authorized " ആയ ആൾക്കാരെ. "നോ " എന്ന് ഞാൻ പറഞ്ഞില്ല.  ഒരു പക്ഷെ ഒരു കച്ചി തുരുമ്പിന്റെ പിടി വള്ളി വേണമായിരുന്നു.

അങ്ങനെ ഞാൻ അവരെ ആ ups കാണിച്ചു. കുറച്ചു നേരം വിജയൻ അതാണ് സാജന്റെ സുഹൃത്തിന്റെ പേര്. അവിടെ   ups ചുറ്റി പറ്റി നിന്നു . പിന്നെ പിറകു വശത്തേക്ക് പോയി.   പിറകു വശം നല്ല ഇരുട്ടാണ്. മൊബൈൽ ടോർച്  ഓണ്‍ ആക്കി വിജയൻ പിറകിൽ എന്തൊക്കയോ നോക്കുന്ന കണ്ടു. പിന്നെ പറഞ്ഞു ഈ ups സിംഗിൾ "fase " ആയിട്ടാണ് കണക്ട് ചെയ്തിരികുനത്.  ആ പാനലിനു 430 Amps VOLTAGE വേണം എന്നുണ്ടെങ്കിൽ ഇത് ത്രീ fase ആയി കണക്ട് ചെയ്യണം. വിജയൻ പറഞ്ഞ പ്രകാരം ഇലക്റ്റ്രിഷൻ അപ്രകാരം ചെയ്തു.  പറഞ്ഞ പോലെ തന്നെ പാനൽ വർക്ക്‌ ചെയുകയും ചെയ്തു.

മാസത്തിൽ ഒരിക്കൽ വന്നു മൈന്റെന്സേ ചെക്ക്‌ ചെയൂന്ന GBM എഞ്ചിനീയർ കണ്ടു പിടിക്കാത്ത കാര്യം ആണ് അർത്ഥ രാത്രി , വിജയൻ  നിമിഷ  നേരം കൊണ്ട് ഉത്തരം കണ്ടെത്തിയത് . അതും കഴിഞ്ഞു അദ്ദേഹം പോവുകയും ചെയ്തു.

സാജന് ആ നേരത്ത് മൊബൈൽ ഫോണ്‍ എടുക്കുവാൻ വേണ്ടി ഓഫിസിലേക്ക് വരാൻ തോന്നുകയും ,  കൂടിനു ആ സുഹൃത്തിനെ കൂടെ കൊണ്ട് വരികയും എല്ലാം ഒരു നിയോഗം പോലെ.   "ആരോ ഒരാൾ" , എന്റെ പ്രാർത്ഥന കേട്ടിട്ട്  ഈശ്വരൻ അയച്ച പോലെ.  അല്ല ഈശ്വരൻ തന്നെ ആ വേഷത്തിൽ വന്നതാണ്‌ എന്ന് വിശ്വസിക്കുവാൻ ആണ് ഞാൻ ഇഷ്ടപെടുനത്.



.

 













.നരേന്ദ്ര മോഡി


അറിയാത്തവർ അറിയട്ടെ..........
ചരിത്രം തിരുത്തി കുറിച്ച ഭാരത്തിന്റെ വീരപുത്രനെ കുറിച്ച് ....
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര് ചെയ്യുക അറിയാത്തവർ അറിയട്ടെ... .

ഇതൊരു ചരിത്ര മുഹൂർത്തമാണ് .നരേന്ദ്ര മോഡി എന്ന വ്യക്തി പ്രഭാവം വിജയഗാഥ തീർത്തചരിത്ര മുഹൂർത്തം .ലോകം ഭാരതത്തിലേക്ക് ഉറ്റ് നോക്കുന്ന മഹനീയ മുഹൂർത്തം . ഭാരതീയ ജനതാ പാർട്ടി ഇന്ത്യക്ക് സംഭാവന ചെയ്ത ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി.ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ജനിച്ചു . വഡ്‌നറിൽത്തന്നെസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ഗുജറാത്ത് സർ‌വ്വകലാശാലയിൽനിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തുടർന്ന് വിദ്യാഭ്യസത്തിനു ശേഷം ആർ.എസ്.എസ്സിൽ ആകൃഷ്ടനായി പ്രചാരക് ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം അധികം വൈകാതെ ഭാരതീയ ജനതാ പാർട്ടിയിൽ എത്തുകയും 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായി പ്രവർത്തന മണ്ഡലം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു . നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദിയുടെ കീഴിൽ പിന്നീട് ഗുജറാത്ത് കൈവരിച്ചത് സുവർണ്ണ നേട്ടങ്ങൾ .ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയതിൽ മോദി സുപ്രധാന പങ്കു വഹിച്ചു. ഗ്യാനശക്തി പരിപാടിയിലൂടെ വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ കുറിക്കാൻ മോദി യുടെ കീഴിൽഗുജറാത്തിന് സാധിച്ചു . ഭാനേ ഗുജറാത്ത്, ജീതേ ഗുജറാത്ത് - അറിവാണ് ശക്തി എന്ന മുദ്രാവാക്യം നാലുപാടും എത്തിക്കാനും മോദിക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി സാക്ഷരതാ നിരക്ക് കൂടി. മന്ത്രിമാർ ,പഞ്ചായത്ത്, പാര്ലമെന്റ് സെക്രട്ടറിമാർ , മറ്റുദ്യോഗസ്ഥർ എന്നിവരെ ഈ പദ്ധതിയിൽ മുഖ്യമന്ത്രി നരേന്ദ്രമോഡി നേരിട്ട് തന്നെനയിച്ചു. സ്കൂളുകളില് കുട്ടികളുടെ എണ്ണം വര്ദ്ധിക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. കുട്ടികളിലെ പോഷകാഹാരക്കുറവ്പരിഹരിക്കാനായി ബാല് ബോഗ്, ഉച്ചഭക്ഷണം, സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവ വഴി വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയർത്താനും മോഡി സർക്കാരിനു കഴിഞ്ഞു. പിന്നീട് ഇന്ത്യ തുടരെ കണ്ടത് ഗുജറാത്തിലെ പുരോഗതിയുടെ നാളുകൾ . ഇന്ത്യയിലെ തന്നെ ഏറ്റവും വികസനം കൈവരിച്ച സംസ്‌ഥാനമായി മാറിയ ഗുജറാത്ത്‌. ഒരു നിമിഷം പവര്കട്ടില്ലാത്ത സംസ്‌ഥാനം:ഏറ്റവും കൂടുതല് സൗരോര്ജം ഉല്പാദിപ്പിക്കുന്ന സംസ്‌ഥാനം എന്നീ ഖ്യാതികൾ സ്വന്തമാക്കി . അധികം വൈകാതെ 18000 സൗരോര്ജ ഗ്രാമങ്ങളുള്ള സംസ്‌ഥാനം ആയി ഗുജറാത്ത് വളർന്നു .2013 വര്ഷാന്ത്യത്തോടെ ആയിരം മെഗാവാട്ട്‌ സൗരോര്ജം ഉല്പാദിപ്പിച്ചുകൊണ്ട്‌ അത്‌ അന്യ സംസ്‌ഥാനങ്ങള്ക്കു വില്ക്കുന്ന പ്രക്രിയക്കും ഗുജറാത്ത്‌ ശ്രമങ്ങൾ ആരംഭിച്ചു . ഇന്ന് വ്യാവസായിക മൂലധന നിക്ഷേപവും വിദേശ നിക്ഷേപവും ഏറ്റവും കൂടുതലുള്ള സംസ്‌ഥാനം എന്ന നിലയിലേക്ക് ഗുജറാത്ത് എത്തിയെങ്കിൽ അതിന്റെഎല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നത് നരേന്ദ്ര മോദി എന്ന നൈപുണ്യമുള്ള രാഷ്ട്ര തന്ത്രജ്ഞനു മാത്രം. ഗുജറാത്തില് വികസനത്തിന്റെ മുടി ചൂടാമന്നനായി നരേന്ദ്ര മോദി മാറിയത് അദ്ദേഹത്തെ പിന്നീടു ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നപഥത്തിലേക്ക് എത്തിച്ചു . തുടർന്ന് മോഡിയുടെ ചിറകിലേറി യു പി എ സർക്കാരിന്റെ 10 വർഷത്തെ അഴിമതി ഭരണത്തെ ജനതക്ക് മുന്നിൽ എടുത്തു കാട്ടി പതിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെനേരിട്ട ഭാരതീയ ജനതാ പാർട്ടി ഇന്ന് കൈവരിച്ച ചരിത്ര വിജയം നരേന്ദ്രമോദി എന്ന വ്യക്തി പ്രഭാവമുള്ള നേതാവിന്റെ നേട്ടങ്ങളിൽ തന്നെ ഏറ്റവും വിലപ്പെട്ടതായി മാറുന്നു

2014, മേയ് 12, തിങ്കളാഴ്‌ച

ഒരു തെറ്റിന്റെ കഥ (കഥ)



കഴിഞ്ഞ ആഴ്ച മുഴുവനും ബിസിനസ്  ടൂറിൽ ആയിരുന്നു. 'ബാംഗ്ലൂർ  റ്റു  ചെന്നൈ, ചെന്നൈ റ്റു മുംബൈ ,' പിന്നെ തിരിച്ചു
ബാംഗ്ലൂരിരിലേക്ക്  . യാത്രകൾ ഇപ്പോൾ   അയാൾക്ക്‌  ശീലമാണ് . പിന്നെ ജോലിയുടെ ഭാഗമായി   ഈ യാത്രകൾ   ഒഴിവാക്കുവാൻ ആവില്ലല്ലോ?
.
ആദ്യമൊക്കെ  വിമലക്ക് വലിയ പരാതി ആയിരുന്നു. അയാളെ കാണുവാൻ കിട്ടുന്നില്ല എന്ന് പറഞ്ഞു അവൾ വെറുതെ വാശി പിടിക്കുമായിരുന്നു.ഇപ്പോൾ അവൾ പരാതി പറയാറില്ല. തനിയെ കാര്യങ്ങൾ ചെയ്യുവാൻ അവളും പഠിച്ചു കഴിഞ്ഞു. പതിവുപോലെ തന്നെ ട്രെയിൻ പുറപ്പെടുവാൻ താമസിച്ചു.  'വിവേക്‌ എക്സ്പ്രസ്സ്‌ '  നാല് മണിക്കൂർ വൈകി ആണ്   മുംബയിൽ നിന്നും പുറപ്പെടത് .

വൈകുന്നേരം  06 :25 പുറപ്പെടേണ്ട ട്രെയിൻ  യാത്ര തിരിച്ചത്   09 :45  പിറ്റേന്ന് വൈകുനേരം 06:45 നു  എത്തേണ്ട  ട്രെയിൻ അതുകൊണ്ട് തന്നെ മജെസ്റിക് സ്റ്റെഷനിൽ എത്തിയപ്പോഴെക്കും  രാത്രി എട്ടര  കഴിഞ്ഞിരുന്നു . പുറത്തു മഴ ചാറുന്നുണ്ടായിരുന്നു .  കുട എടുക്കാത്തത് കൊണ്ട്  അയാൾ നല്ലവണ്ണം  നനഞ്ഞു  എന്ന് തന്നെ പറയാം.  ഓട്ടോ പിടിച്ചു ജയ നഗറിലേക്ക് പോയി. അയാൾ വരുമെന്നറിവുള്ളതു കൊണ്ട് വിമല ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു.

എത്ര താമസിച്ചു വീട്ടിൽ എത്തിയാലും അയാൾക്ക് അല്പം ചോറ് ഉണ്ണണം   . കൂടുതൽ കറികൾ  ഒന്നും വേണം എന്നില്ല. നല്ല കട്ട തൈരും, ഏതെങ്കിലും  മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ അയാൾ തൃപ്തനാണ് . ആസ്വദിച്ചയാൾ   ഊണ് കഴിക്കുന്നതും നോക്കി വിമല അടുത്തിരുന്നു.  സാമ്പാറിൽ മുക്കി , പിന്നെ ഉരുള ആക്കി കുഴച്ച് , തോരനിൽ ഒന്ന് മുട്ടിച്ചു  പിന്നെ അതിൽ  കടു മാങ്ങാക്കറി തൊട്ടു കൂട്ടി ,  എല്ലാം കൂടി ഒന്ന് കൂടി കുഴച്ച് വായുടെ അരികിൽ എത്തിയ ശേഷം ഒറ്റ ഏറാണ് . പല ആവർത്തി അവൾ പറഞ്ഞിട്ടുണ്ട് ഇങ്ങനെ കഴിക്കരുത് എന്ന് . ടേബിൾ  മാനേഴ്സ് നോക്കിയാൽ രുചി ആയി ഭക്ഷണം കഴിക്കുവാൻ പറ്റില്ല എന്ന പക്ഷക്കാരനാണ് അയാൾ.

അതിനിടയിൽ ആണ് വിമല ഒരു കാര്യം പറഞ്ഞത്.

"ഇന്നലെ ഇവിടെ കല്യാണം വിളിക്കുവാൻ ഒരു ഒരു കൂട്ടര് വന്നിരുന്നു ."

 ഉരുള വിഴുങ്ങിയിട്ട് , അല്പം വെള്ളം കൂടി കുടിച്ചിട്ട് അയാൾ ചോദിച്ചു . "ആരുടെ കല്ല്യാണം? "

"അവരുടെ കല്ല്യാണം തന്നെ. "

"ആരുടെ!?"  അയാൾ പൊട്ടനെ പോലെ വീണ്ടും  ചോദിച്ചു .

" ആ പെൺകുട്ടിയുടെയും , ചെറുക്കന്റെയും കല്ല്യാണം തന്നെ "

അയാൾക്ക് ഒന്നും മനസിലായില്ല.

"പെണ്ണും ,  ചെറുക്കനും കൂടി ഒരുമിച്ചാണോ കല്ല്യാണം ക്ഷണിക്കുവാൻ വന്നത്? "

വിമല  അതെ എന്ന അർത്ഥത്തിൽ തല കുലുക്കി. പിന്നെ  പരിഭവ സ്വരത്തിൽ പറഞ്ഞു.

"നിങ്ങളെ നന്നായി അറിയും എന്നാണ് അവൾ പറഞ്ഞത്.  വിജയ്‌ ഭയ്യ , വിജയ്‌ ഭയ്യ എന്ന് രണ്ടു മുന്ന് തവണ അവൾ പറഞ്ഞു . LIC  ഓഫീസിൽ നിന്നും  അവൾക്ക്  നിങ്ങളുടെ അഡ്രസ്‌ കിട്ടി എന്നു  പറഞ്ഞു. ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവർ ആണെന്നും , പരസ്പരം അറിഞ്ഞപ്പോൾ  ഇഷ്ടപ്പെട്ടു എന്നും ഒക്കെ അവൾ വിവരിച്ചു. എന്നെ ആദ്യം കാണുകയാണെന്ന്   തോന്നുന്നപോലെ അല്ല  കുട്ടി സംസാരിച്ചത് .ഒരുപാട് പരിചയം ഉള്ള പോലെ:"

വിമലക്ക്  കല്യാണം ക്ഷണിക്കുവാൻ വന്നവരെ അത്ര പിടിച്ചില്ല എന്ന് അവളുടെ   മുഖഭാവം വ്യക്തമാക്കി.  വിമല അതിനിടെ കഴിഞ്ഞ ദിവസം ഗോപാൽ ചന്ദിന്റെ ഫ്ലാറ്റിൽ കള്ളൻ കയറിയ സംഭവം വിവരിക്കുവാൻ ആരംഭിച്ചു.


ലൈറ്റ് അണച്ച് കിടക്കും മുമ്പാണ് അയാൾ ആ കല്ല്യാണക്കുറി കണ്ടത്. മനോഹരമായി പ്രിന്റ്‌ ചെയ്ത വെഡ്ഡിഗ് കാർഡ്‌  അയാൾ അത് തുറന്നു നോക്കി.

 "request  the pleasure of  your  company to celebrate the marriage of  Vaishali and  Jayanth " .

കാർഡ്‌ നോക്കി ഇരിക്കുന്ന അയാളെ നോക്കി വിമല ചോദിച്ചു

"എന്താ ഉറങ്ങുന്നില്ലേ? "

അയാൾ ഒന്നും മിണ്ടിയില്ല. ലൈറ്റ് അണച്ച് അവൾ കിടന്നു.
കുറച്ചു  കഴിഞ് അവൾ തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും കണ്ണ് തുറന്നു ഉറങ്ങാതെ  അതേപടി  കിടപ്പാണ് . പെട്ടെന്ന് അവൾ ചോദിച്ചു.

"എന്താ ആലോചിക്കുന്നത്."

അതിനു അയാൾ മറുപടി പറഞ്ഞില്ല. ഉത്തരം കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും മറു ചോദ്യം എറിഞ്ഞു.

"ആരാണ് ഈ  വൈശാലി? "

ഒരിക്കൽ പോലും താൻ അവളോടു ഈ പേര് പറഞ്ഞിട്ടില്ല. അയാൾ ഒന്നും മിണ്ടിയില്ല. അയാളുടെ മൌനം അവളെ ചൊടിപ്പിച്ചു. ഇടം  കൈയ്യാൽ  തല
കിഴുക്കികൊണ്ടു  വീണ്ടും വിമല ചോദിച്ചു

"ആരാണിവൾ ?  എങ്ങനെയാണ് വിജയിനു അവളെ പരിചയം?  അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ ഫോണ്‍ ചെയ്തു വിജയിനോട്   എല്ലാം ചോദിക്കണം എന്ന് കരുതിയതാണ് ."

സ്ത്രീ സഹജമായ   സംശയം അവളിൽ മൊട്ടിട്ടു കഴിഞ്ഞിരിക്കുന്നു.

ഇനി ഒന്നും ഒളിക്കുന്നതിൽ അർത്ഥമില്ല എന്നയാൾക്കറിയാം . കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാൾ  പറയുവാൻ ആരംഭിച്ചു .

"അത് ഒരു തെറ്റിന്റെ കഥയാണ് . ഞാൻ മറക്കുവാൻ ആഗ്രഹിച്ച, അല്ല മറന്ന ഒരു വലിയ തെറ്റിന്റെ കഥ. "

അവൾ അയാളെ തുറിച്ചു നോക്കി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു വിജയ്‌ എന്തിനു എന്നോടു മറച്ചു വച്ചു  എന്ന ഭാവം . അവൾ  ഗൗരവ പൂർവ്വം ചോദിച്ചു .

"ആരാണീ വൈശാലി, അവളെ എങ്ങനെയാണ് പരിചയം.   അത് പറയു ."

 ഇനി ഇതിനു ഉത്തരം കിട്ടാതെ അവൾ ഉറങ്ങില്ല എന്ന് അവനറിയാം.

അവളെ നോക്കാതെ അവൻ പറയുവാൻ ആരംഭിച്ചു.

അന്ന് ഞാൻ LIC യിൽ  ഇൻഷുറൻസ്  എജന്റ് ആയി  മംഗലാപുരത്ത്   ജോയിൻ ചെയ്തിട്ട്  ഒരു വർഷം കഴിഞ്ഞിരുന്നു. ടാർജറ്റ് ഒപ്പിക്കുവാൻ വേണ്ടി എനിക്ക് പല ക്ലൈൻറ്സിനെയും കാണേണ്ടി വരുമായിരുന്നു. നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആണ് ഞാൻ ഗോവയിലേക്ക് യാത്ര തിരിച്ചത്. വളവും , തിരിവും , ചുരവും , കയറ്റവും ഇറക്കവും ഉള്ള യാത്ര. വഴിക്ക് വച്ച് എന്റെ ബസ്‌ ബ്രേക്ക്‌ ഡൌണ്‍ ആയി.   പിറ്റേന്ന് രാവിലെ തന്നെ എനിക്ക് രാജാറാമിനെ  കാണേണ്ട ആവശ്യകത  ഉണ്ടായിരുന്നു.

അന്ന് കാണുവാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ഈ യാത്ര തന്നെ  വിഫലം ആകും. ടാർജറ്റ് ഒപ്പിക്കുവാൻ പാടു പെടുന്ന എന്റെ മുമ്പിൽ ഒരു കച്ചി തുരുമ്പ് പോലെ ആണ്  രാജാറാം പ്രത്യക്ഷപ്പെട്ടത് . ഒത്താൽ നല്ല തുക പോളിസി എടുപ്പിക്കാം. എന്ത് ചെയ്യണം എന്ന് അറിയാതെ  പ്രതിസന്ധിയിൽ നിൽക്കുമ്പോൾ  ആണ്  ദൈവദൂതനെ പോലെ ഒരു  ടാക്സിക്കാരൻ  എൻ്റെ മുമ്പിൽ വന്നു  പെട്ടത്. ഗോവയിലേക്ക് ആണെന്ന് പറഞ്ഞപോൾ അയാൾക്കും സന്തോഷം.

നല്ല സംസാര പ്രിയനായ ഡ്രൈവർ . സഞ്ജയ്‌ റാവു എന്നോ മറ്റോ ആയിരുന്നു അയാളുടെ പേര്. അയാൾ  എന്നോടു ജോലി ചോദിച്ചു. ഞാൻ ഇൻഷുറനസ് ഏജന്റ് ആണെന്ന് അയാളോട് പറഞ്ഞു. സംസാരത്തിനിടെ ഞാൻ  റാവുവിനോടായി ചോദിച്ചു.

"എവിടെയാണ് നിങ്ങളുടെ വീട് ."

 അയാൾ പറഞ്ഞു .

"വലിയ ദൂരം ഒന്നുമില്ല. പക്ഷെ ചുരം കയറി ഇറങ്ങണം. അല്പം കണ്ണ് തെറ്റിയാൽ താഴെ അഗാധമായ കൊക്കയാണ്. എത്ര മരണങ്ങൾ നടന്ന ഇടമാണെന്ന്  അറിയാമോ? "

  എനിക്ക് നല്ല വിശപ്പ്‌ ഉണ്ടായിരുന്നു .

 "വല്ല  ഹോട്ടലും അടുത്തുണ്ടോ? നല്ല വിശപ്പ്‌ ."   ഞാൻ  ചോദിച്ചു.

" അടുത്തു ഒരു നല്ല ഹോട്ടൽ ഉണ്ട് . നമുക്ക് അവിടേക്ക് പോകാം."

പോകുന്ന വഴി അയാൾ പറഞ്ഞു

"അവിടെ സാറിനു പറ്റിയ നല്ല കുട്ടികൾ ഉണ്ട്. അയാൾ പറഞ്ഞത് എനിക്ക് മനസിലായി."

 എങ്കിലും ഞാൻ മൌനം ഭാവിച്ചു.

"താല്പര്യം ഉണ്ടോ സാറിനു അയാൾ വീണ്ടും ചോദിച്ചു."

" ഇല്ല"  എന്ന് ഞാൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.  അയാൾക്ക്  എന്നെ വിടുവാൻ ഭാവം ഇല്ല എന്ന് തോന്നി.

"സാർ വിവാഹിതൻ ആണോ."

 "വിവാഹം , കഴിച്ചിട്ടില്ല ."

"അപ്പോൾ പിന്നെ ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കേണ്ടേ? "

അയാൾ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു. ഞാൻ വെറുപ്പോടെ  മുഖം തിരിച്ചു. തരക്കേടില്ലാത്ത ഒരു ഹോട്ടൽ ആയിരുന്നു അത്. ഞങ്ങൾ രണ്ടു പേരും അവിടെ നിന്ന് ആഹാരം കഴിച്ചു. ആഹാരം കഴിച്ചു കഴിഞ്ഞപോൾ അയാൾ  അടുത്തു വന്നു .

"സാറിനു പറ്റിയ ഒരു കുട്ടിയുണ്ട് ഇവിടെ ഒന്ന് പോയി നോക്കി വരൂ.  ആരെങ്കിലും അറിയും എന്നുള്ള പേടി ഒന്നും വേണ്ട .  ഇതൊക്കെ ഇവിടെ പതിവാണ്. "

 ആദ്യം ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ അയാളുടെ നിർബന്ധത്തിൽ ഞാൻ വീണു .  അങ്ങനെ ഞാൻ ഹോട്ടലിലെ അകത്തെ മുറിയിലേക്ക് പോയി.   അവിടെ ഒരു പെണ്‍ കുട്ടി എന്നെ കാത്തിരിപ്പുണ്ടായിരുന്നു. മെലിഞ്ഞ , ഏറിയാൽ ഒരു പതിനാറ് - പതിനേഴു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി. വാതിൽ അടച്ചിട്ടു  ഞാൻ  അവളുടെ അടുത്തേക്ക് ചെന്നു. ആദ്യമായത് കൊണ്ടുള്ള  പരിഭ്രമം എന്നിൽ ഉണ്ടായിരുന്നു.  കട്ടിലിൽ അവളുടെ അടുത്തു ചെന്ന് ഞാൻ ഇരുന്നു.

കുറെ ഏറെ നേരം കഴിഞ്ഞ ശേഷം ആണ് ഞാൻ പുറത്തു വന്നത്.

"സാർ ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കുന്നു. എങ്ങനെ കുട്ടി നല്ലതാണോ. ഞാൻ പോക്കറ്റിൽ തിരുകി  അഞ്ഞൂറിന്റെ ഒരൊറ്റ നോട്ട്  അയാളുടെ കൈയിൽ വച്ച് കൊടുത്തു. ഒരു തുടക്കക്കാരന്റെ പകർച്ച എന്നിൽ നിന്നും വിട്ടകന്നു എന്ന് അയാൾക്കു   തോന്നിയിട്ടുണ്ടാകാം .

പിന്നെ ബാഗ് തുറന്നു അയാളോടായി പറഞ്ഞു .

"നിങ്ങൾക്ക് വേണ്ടി ഒരു ഇൻഷുരന്സു പോളിസി  എടുക്കാം. ഇതിന്റെ  മൂന്നു മാസത്തെ തവണകൾ ഞാൻ തന്നെ  അടച്ചോളാം ."

നല്ല ഒരു പെണ്‍കുട്ടിയെ കാഴ്ച വച്ചതിനു ഒരു നന്ദി പ്രകടനം എന്നോർത്ത് അയാള് ഞാൻ പറഞ്ഞപോലെ ഒപ്പിട്ടു തന്നു.   പോകുവാൻ തിടുക്കം കൂട്ടിയ അയാളോട് ഞാൻ പറഞ്ഞു .

"ഇന്ന് ഞാൻ ഇവിടെ താമസിച്ചോളാം. നിങ്ങൾ നാളെ  രാവിലെ വരൂ ,"

അയാൾ ഒരു കള്ള ചിരിയോടെ പറഞ്ഞു .

"സാറിനു കുട്ടിയെ വല്ലാതെ പിടിച്ചു എന്ന് തോന്നുന്നല്ലോ ."

 എൻ്റെ  ഉത്തരം ഞാൻ ഒരു ചിരിയിൽ ഒതുക്കി. നാളെ രാവിലെ  രാജാ റാമിനെ പോയി കാണാം എന്ന് ഞാൻ അവനോട് പറഞ്ഞു. പിന്നെ അയാളോടു അവിടെ വെയിറ്റ് ചെയ്യുവാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കു പോയി.  പിന്നെ തിരികെ വന്ന ശേഷം  അയാൾക്കുള്ള  ടാക്സി കൂലി കൊടുത്തു. തല ചൊറിഞ്ഞു  ഭവ്യതയിൽ അയാൾ അത് സ്വീകരിച്ചു.

സൂക്ഷിച്ചു പോകണം ചുരം ഇറങ്ങണം എന്നല്ലേ പറഞ്ഞത്.

"അതൊന്നും സാരമില്ല സാർ, എത്ര പാതിരാത്രി ഇതുപോലെ ഈ വഴി എൻ്റെ  വണ്ടി  ഓടിയിട്ടുണ്ട് .ഞാൻ   നാളെ രാവിലെ വരാം"

സന്തോഷത്തോടെ അയാൾ പോയി.

വിമലയുടെ മുഖം കറുത്തിരുണ്ടിരുന്നു.

"അപ്പോൾ നിങ്ങളുടെ പഴയ രഹസ്യ ക്കാരി ആണല്ലേ ഇന്നലെ വന്നത്. അതറി ഞ്ഞിരുന്നു എങ്കിൽ ഞാൻ അവളെ ആട്ടി ഓടിച്ചേനെ ."

 ഞാൻ വിമലയോടായി പറഞ്ഞു ഞാൻ ആദ്യമേ പറഞ്ഞില്ലേ.

 "ഒരു തെറ്റിന്റെ കഥയാണ് എന്ന്. ഞാൻ മറക്കുവാൻ ആഗ്രഹിക്കുന്ന കഥയാണ് ഇത് എന്ന് . നീ കൂടി പറഞ്ഞിട്ടല്ലേ ഞാൻ അത് നിന്നോടു പറഞ്ഞു തുടങ്ങിയത്."
.
അവളെ കൂടുതൽ പറയുവാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു ,

"വിമലാ , ഞാൻ   മുഴുവനും  പറഞ്ഞു കഴിഞ്ഞിട്ടില്ല . നിനക്ക് എന്നെ ക്രൂശിക്കാൻ അവകാശം ഉണ്ട് . പക്ഷെ ഇത് ഞാൻ  മുഴുമിപ്പിക്കും വരെ, അല്ലെങ്കിൽ എനിക്ക് ബാക്കി കൂടി പറയുവാൻ ഉള്ളത്  കേൾക്കുവാനുള്ള ക്ഷമ നീ  കാണിക്കണം . "

 അവൾ  വെറുപ്പോടെ പറഞ്ഞു .

"ഇനി എന്ത് കേൾക്കുവാൻ . പറയുവാൻ ഉള്ളത് അറപ്പില്ലാതെ നിങ്ങൾ പറഞ്ഞു കഴിഞ്ഞില്ലേ."

"ഇല്ല മുഴുവനും ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല. മുഴുവനും കേട്ടിട്ട് നിനക്ക്
തീരുമാനിക്കാം."

എൻ്റെ പ്രായം , അത് വലിയ ഒരു ഘടകം ആയിരുന്നു.  ഇന്നായിരുന്നു എങ്കിൽ എത്ര പ്രലോഭിതൻ ആയാലും ഞാൻ ആ മുറിയിലേക്ക് പോകുമായിരുന്നില്ല .  പക്ഷെ അയാൾ നിർബന്ധിച്ചപ്പോൾ  ഞാൻ ആ മുറിയിലേക്ക് പോയി. അത് തെറ്റ് തന്നെ ആയിരുന്നു. അവിടെ അവൾ ഉണ്ടായിരുന്നു. ഇന്നലെ വന്നു എന്ന് നീ പറയുന്ന വൈശാലി. വാതിൽ
അടച്ചിട്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു.

എന്നെ അവൾ  തള്ളി മാറ്റി.  എന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു
നിറ കണ്ണുകളോടെ, കാല് പിടിച്ച  കരയുന്ന ആ മുഖം ഇന്നും  കണ്‍മുമ്പിലുണ്ട്.  എനിക്ക് അവളോടു  കരുണ തോന്നി. ഞാൻ പറഞ്ഞു അവളോടു ശാന്തമാകുവാൻ . കുടിക്കുവാൻ ഞാൻ അവൾക്കു ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു കൊടുത്തു .

കുറച്ചു നേരം കഴിഞ്ഞു . പിന്നെ അവൾ , അവളുടെ കഥ പറയുവാൻ ആരംഭിച്ചു. അച്ഛനും , അമ്മയും നേരത്തെ മരിച്ച അവൾ അവളുടെ
അമ്മൂമ്മയുടെ സംരക്ഷണത്തിൽ ആയിരുന്നു. അച്ഛന്റെ അടുത്ത സ്നേഹിതൻ  ആയിരുന്നു ഈ  റാവു. അവളെ തുടർന്നു പഠിപ്പിച്ചോളാം എന്ന വ്യവസ്ഥയിൽ റാവു അവളെ അയാളുടെ വീട്ടിലേക്ക്‌ കൂട്ടി കൊണ്ട് പോയത് .

അവളെ പഠിപ്പിക്കുവാനും അയാൾ  തയ്യാറായി . പക്ഷെ അയാളുടെ ഭാവ മാറ്റം പെട്ടെന്നായിരുന്നു. വളർച്ച എത്തിയ പെണ്ണായി മാറുവാൻ  മാത്രം അയാൾ കാത്തിരിക്കുകയായിരുന്നു.  അങ്ങനെയാണ് അയാൾ എന്നെ ഇന്നലെ ഈ ഹോട്ടലിൽ എത്തിച്ചത് . ഞാൻ എതിർത്തപ്പോൾ അയാൾ  ഒരു പാടു എന്നെ തല്ലി . കവിളിലും , കഴുത്തിലും അയാൾ തല്ലിയ പാടുകൾ അവൾ കാണിച്ചു തന്നു.

"എന്നെ ഇവിടെ നിന്ന് ഒന്ന് രക്ഷപെടുത്താമോ സാർ. " അവളുടെ കഥ കേട്ടിട്ട് എനിക്ക് വിഷമം തോന്നി. ഞാൻ പറഞ്ഞു നിന്നെ ഞാൻ   തൊടുക പോലും ഇല്ല. പക്ഷെ നാളെ വരുന്ന ആൾ എന്നെ പോലെ ആകണം എന്നില്ല. അവൾ പറഞ്ഞു

"എനിക്ക് പഠിക്കണം സാർ. പഠിച്ചു കഴിഞ്ഞാൽ എന്തെങ്കിലും ജോലി എനിക്ക് തരം ആകില്ലേ."

ദയനീയ ഭാവത്തിൽ ഉള്ള ആ ചോദ്യം എന്നെ വല്ലാതെ ഉലച്ചു.

എനിക്ക് റാവുവിനെ കൊല്ലുവാൻ ഉള്ള ദേഷ്യം തോന്നി. അവളെ അവിടെ നിന്ന് രക്ഷപെടുത്തണം എന്ന് മനസ്സിൽ  ഉറച്ചു. പക്ഷെ  എങ്ങനെ?  റാവുനോട് മല്ലിട്ട് , അവളെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോകുവാൻ എനിക്ക് ശക്തി ഇല്ല . അതിനു  ഞാൻ ഒരു സിനിമ  നായകൻ ഒന്നും അല്ലല്ലോ. അവളോടു  സമാധാനമായി ഉറങ്ങുവാൻ ഞാൻ പറഞ്ഞു.

ഏറെ നേരത്തെ ആലോചനക്കു ശേഷം ഞാൻ എന്റെ ബാഗ് തുറന്നു റാവുവിന്റെ പേരിൽ  വലിയ ഒരു തുക ഇൻഷുർ ചെയ്തു കൊണ്ടുള്ള ഒരു പോളിസി  തയ്യാറാക്കി . മരണാന്തരം  ആ തുക അവളിലേക്ക് വന്നു ചേരുന്ന തരത്തിൽ അവളെ നോമിനി ആക്കി നിർദേശിക്കുന്ന തരത്തിൽ ഞാൻ ആ ഡോക്യുമെന്റ്  ഉണ്ടാക്കി. ഇത്രയും  നാൾ വൈശാലി താമസിച്ചത് റാവുവിന്റെ കൂടെ ആയിരുന്നല്ലോ.

സന്തോഷം ഭാവിച്ചു ഞാൻ റാവു വിന്റെ അടുത്തേക്ക് ചെന്നു . അയാൾക്കു  സംശയം തോന്നാതിരിക്കുവാൻ  ആദ്യം തന്നെ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് ഞാൻ അയാൾക്ക് നല്കി. പിന്നെ ആ പേപ്പർ അയാളെ കൊണ്ട് നിർബന്ധിച്ചു ഒപ്പ് ഇടീപ്പിച്ചു. അയാൾ സ്വന്തം  മരണപത്രം തന്നെയാണ് എനിക്ക് ഒപ്പിട്ടു നൽകിയത് .  ഇപ്പോൾ  വരാം എന്ന് പറഞ്ഞു ഞാൻ പോയത് അയാളുടെ കാറിന്റെ ബ്രേക്ക്‌ കണക്ഷൻ വിടുവിപ്പിക്കുവാൻ ആയിരുന്നു. ജോലി ഇല്ലാതെ അലഞ്ഞ നാളുകളിൽ  മാനുവൽ അച്ചായന്റെ വർക്ക്‌ ഷോപ്പിൽ കുറച്ചു നാൾ ഞാൻ  വണ്ടി പണിക്കു പോയ അറിവ് അവിടെ ഉപകരിച്ചു.


 സന്തോഷത്തോടെ  റാവുവിനെ ഞാൻ യാത്ര അയച്ചു. അയാൾ അറിഞ്ഞിരുന്നില്ല അത് അയാളുടെ അന്ത്യ യാത്ര ആകും എന്ന്. പിറ്റേന്ന് കാർ കൊക്കയിൽ വീണു റാവു മരിച്ച വിവരം ഹോട്ടൽ  മാനേജർ  പറഞ്ഞ്   ഞാൻ അറിഞ്ഞു.   ഞാൻ അയാളോടായി പറഞ്ഞു ഇവിടെയും  പോലീസ് അന്വേഷണം വരും. നിങ്ങളും, ഞാനും കുടുങ്ങും. എത്രയും വേഗം ആ കുട്ടിയെ അവളുടെ വീട്ടിൽ എത്തിക്കുക.  ഞാൻ പറഞ്ഞ ആ കള്ളം അയാൾ വിശ്വസിച്ചു.

 ഹോട്ടൽ മാനേജർ ഒരു കാർ  വിട്ടു തന്നു. സുരക്ഷിതമായി അവളെ  വീട്ടിൽ എത്തിക്കേണ്ടത് എന്റെയും ആവശ്യം ആയിരുന്നു. ഞാൻ അവളുടെ വീട്ടിൽ പോയി   അമ്മൂമ്മയോടു   കാര്യങ്ങൾ മുഴുവനും പറഞ്ഞു. പിന്നെ അവരോടു അവളെ തുടർന്നു പഠിപ്പിക്കണം എന്നും , പഠനത്തിനു മുഴുവൻ തുകയും അവളുടെ പേരിൽ നിക്ഷേപിക്കാം എന്നും പറഞ്ഞു.

റാവു , മരിക്കുന്നതിനു മൂന്ന് മാസം മുമ്പ് ഈ പോളിസി  എടുത്തു  എന്ന രീതിയിൽ ആണ് ഞാൻ പോളിസി തയ്യാറാക്കിയത് ..മൂന്ന് മാസത്തെ  പ്രീമിയം ഞാൻ തന്നെ റാവുവിന്റെ പേരിൽ അടച്ചു. എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ നടന്നു.  പോലീസ് അന്വേഷണം നടന്നു. എതിരെ വന്ന തമിഴ്  ലോറീക്ക് സൈഡ് കൊടുക്കുന്നതിനിടെ  അപകടം സംഭവിച്ചു എന്ന് പോലീസ് റിപ്പോർട്ട് വന്നു.  ഏഴു  മാസത്തിനുള്ളിൽ   മുഴുവൻ ഇൻഷുറനസ് തുകയും  പാസാക്കി കിട്ടി, ആ തുക അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.

എൻ്റെ മാനേജർ  ശിവദാസ് സാർ ഒരു പാട് സഹായിച്ചു . ആ തുക  കൊണ്ട് അവൾക്കു പഠിക്കുവാൻ കഴിയും എന്ന  വിശ്വാസം ഉണ്ടായിരുന്നു. അവസാനം കണ്ടു പിരിയുമ്പോൾ ഞാൻ പറഞ്ഞു ,

"നന്നായി പഠിക്കണം , കഴിഞ്ഞത് എല്ലാം മറക്കുക. അത് ഒരു അടഞ്ഞ അദ്ധ്യായം  ആണെന്ന് കരുതിയാൽ മതി."

നന്ദിയോടെ അവൾ എല്ലാം തല കുലുക്കി സമ്മതിച്ചു. അന്നാദ്യമായി അവൾ എൻ്റെ കൈ  ചേർത്തു പിടിച്ചു  വിളിച്ചു-വിജയ്‌ ഭയ്യാ എന്ന്.  അതിനു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.

അയാൾ  പറഞ്ഞു നിറുത്തി .ഒന്നും പറയുവാൻ ആവാതെ വിമല വിജയുടെ നെഞ്ചിൽ  ചേർന്ന് കിടന്നു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. ഇത് ഒരു തെറ്റിന്റെ കഥയല്ല വിജയ്‌. വലിയ ഒരു ശരിയുടെ കഥയാണ്. ഈ വലിയ മനസിന്റെ നന്മയുടെ കഥയാണ്. അല്പം നേരത്തേക്ക് ആണെങ്കിൽ പോലും  ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു. അവളുടെ കണ്ണുകളിൽ  നിന്നും അടർന്നു വീണ തുള്ളികൾ അവന്റെ നെഞ്ച് നനച്ചു.
പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.



































2014, മേയ് 11, ഞായറാഴ്‌ച

വിനോദ് പറഞ്ഞ കഥ (കഥ)


ഞാൻ ഒരു കഥ പറയട്ടെ. ഇത് എന്റെ നാട്ടിൽ നടന്ന ഒരു സംഭവം ആണ്,  ശ്യാമള  ചേച്ചിയുടെയും , ഗോപാല കൃഷ്ണൻ ചേട്ടന്റെയും കഥ. ഈ കഥക്ക് ഒരു നാൽപതു വർഷത്തോളം പഴക്കം ഉണ്ട്. അവരുടെ ഈ കഥ എനിക്ക് പറഞ്ഞു തന്നത് വേറെ ആരുമല്ല. വിനോദാണ് . ഇനി വിനോദ് ആരാണ് എന്ന് അറിയേണ്ടേ? , ശ്യാമള ചേച്ചിയുടെയും ,ഗോപാല കൃഷ്ണൻ ചേട്ടന്റെയും ഏക മകൻ, അവനാണ് വിനോദ്.

പണ്ട് നാട്ടിൽ ജോലിയും , കൂലിയും ഒന്നും ഇല്ലാതെ ചുമ്മാ തെണ്ടി നടന്ന ഒരു അലവലാതി പയ്യൻ . അവനു അവന്റെ മുറ പെണ്ണിനോടു അഗാദ്ധമായ പ്രേമം.    പ്രേമം എന്ന് പറഞ്ഞാൽ തലയ്ക്കു പിടിച്ച പ്രേമം. പക്ഷെ അമ്മാവൻ  നാരായണ പണിക്കര് കട്ടക്ക് അടുക്കില്ല. ജോലിയും , കൂലിയും ഇല്ലാത്തവർക്ക് ആരെങ്കിലും പെണ്ണ് കൊടുക്കുമോ. പണിക്കര് പറയുന്നത് അവൻ ശ്യാമളക്ക് വശീകരണ മന്ത്രം ഉപദേശിച്ചു കൊടുത്തിരിക്കുക യാണത്രേ . അങ്ങനെ ഒരു മന്ത്രം ഉണ്ടോ എനിക്ക് അവൻ പറഞ്ഞപോൾ ചോദിക്കുവാൻ മുട്ടിയതാണ്. പിന്നെ അവൻ പറയുന്ന രസച്ചരട് പൊട്ടിക്കേണ്ട എന്ന് കരുതി ചോദിച്ചില്ല എന്ന് മാത്രം.

അന്ന് ഈ നാട് ഒരു കുഗ്രാമം ആയിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ബസ്‌ മാത്രം. റോഡ്‌ എന്ന് പറയുനതിനെക്കാൾ  ഇടവഴി എന്ന് പറയുന്നതാണ് നല്ലത്. അൽഫോണ്സാ  ബസ്‌ പോയാൽ  പിന്നെ തിരിച്ചു വരുന്ന  വരെ കാത്തു നില്കണം . കുന്നും , കുണ്ടും , ഇടവഴിയും കാവും ഉള്ള ചെറു ഗ്രാമം.


ഗോപിയെ കണ്ടു പൊകരതു എന്നാണ് പണിക്കരുടെ ഉഗ്ര ശാസ്വനം. പക്ഷെ സർപ്പ കാവിലും,  മറ്റും അവർ രഹസ്യമായി കണ്ടുമുട്ടി.    എല്ലാ വില്ലന്മർക്കും ഒരു ശിങ്കിടി ഉണ്ടാകുമല്ലോ ഇവിടെ ശിങ്കിടി കുഞ്ഞൻ നായർ ആയിരുന്നു. പണിക്കരുടെ കര്യസ്ഥാൻ . ഏഷണി ക്കാരനായ കുഞ്ഞൻ നായര് അവരുടെ സംഗമ സ്ഥലം പണിക്കാരെ കാണിച്ചു കൊടുത്തു .

ഉറഞ്ഞു തുള്ളിയ പണിക്കര് ശ്യാമളയെ പൊതിരെ തല്ലി . തടയുവാൻ  ചെന്ന ഗോപാലകൃഷ്ണനും കിട്ടി ആവോളം  അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണല്ലോ. ഗോപാലകൃഷ്ണനെ ന്യായി കരിക്കുവാനും ആളുണ്ടായി. പണിക്കരോടു അല്പം വിരോധം പുലർത്തിയവർ ഗോപാലകൃഷ്ണൻ നു വേണ്ടി വാദിച്ചു. അവൻ നല്ല ഉശിരൻ ചെക്കൻ അല്ലെ.  നിങ്ങടെ പാടത്തെ പണി ഒറ്റയ്ക്ക് ആ ചെക്കൻ ചെയില്ലേ? പിന്നെന്ത അവനു കുറവ് എന്ന് ചിലര് ചോദിച്ചു.  പണിക്കര്   അലറികൊണ്ട് പറഞ്ഞു , എന്റെ മകളെ വല്ല ബി എ ക്കാരനെ കൊണ്ട് കെട്ടികണം എന്നാണ് ഞാൻ കരുതുന്നത്. ഇവന്, ഈ കൊഞ്ഞനടാന് അതിനു വല്ല പണിയും ഉണ്ടോ. ? ഇനി ഇവൻ പെണ്ണ് കെട്ടിയാൽ തന്നെ എങ്ങനെ അവളെ പൊറ്റും ?

 നാടുകാർ കുറച്ചു പേര് ഗോപാലക്രിഷനു ഒപ്പം ഉണ്ടെന്നു അറിഞ്ഞു  ബുദ്ധിമാനായ പണിക്കര് ഒരു തിരുമാനം പറഞ്ഞു. നിങ്ങൾ എല്ലാവരും അവന്റെ ഭാഗത്താണ് എങ്കിൽ അവൻ പോയി നല്ല ഒരു ജോലിക്കാരനായി വരട്ടെ. അപ്പോൾ തിരുമാനിക്കാം അവനു  ശ്യാമളെയെ കൊടുക്കണമോ വേണ്ടയോ എന്ന്. അത് കേട്ടപോൾ ശങ്കു മൂപ്പൻ പറഞ്ഞു , ഇനി അവൻ ജോലി ക്കാരനയ്യി വന്നാൽ താൻ വാക്ക് മാറ്റുമോ . ഇല്ല ,  ഇല്ല , അല്പം ഇർഷ്യായോടെ   പണിക്കർ  പറഞ്ഞു ഞാൻ പറഞ്ഞാൽ പറഞ്ഞതാ. അവൻ ജോലിക്കാരനായി വന്നാൽ ശ്യാമള പിന്നെ അവന്റെ പെണ്ണാണ് .

അങ്ങനെയാണ് ഗോപാലകൃഷ്ണൻ നാട് വിടുന്നത് . അവൻ എത്തപെട്ടത് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ ആണ്. ആദ്യം കുറെ അല്ലറ ചില്ലറ ജോലികൾ ചെയ്തു ജീവിച്ച ഗോപാലകൃഷ്ണൻ മല്ലിക് ഭായിയുടെ കയിൽ എത്തപെടുനത് . അറിയപെടുന്ന അധോലോക രാജാവായിരുന്നു മല്ലിക് ഭായി . അങ്ങനെ ഗോപാലകൃഷ്ണൻ ഗോപി ഭായ് ആയി മാറി.  മല്ലികിനു വേണ്ടി ചാകാനും, കൊല്ലാനും ഒരുങ്ങുന്നവർ . ഇതിനിടെ വർഷങ്ങൾ കടന്നു പോയിരുന്നു. അതിനിടെ ഒരു കേസിൽ പെട്ട് ഗോപാലകൃഷ്ണൻ പോലീസു പിടിയിലായി . അങ്ങനെ ആറേഴു വർഷങ്ങൾ . അതിനിടെ അവൻ ശ്യാമളയെ ഓർതിരുന്നോ. ജീവിക്കുവാൻ ഉള്ള തത്ര പ്പാടായ്യീരുന്നല്ലോ. പക്ഷെ അവൻ ജയിലിൽ ആയപോൾ ശ്യാമളയെ കുറിച്ച് ഓർത്തു . പണിക്കരുടെ വാക്കുകൾ  ഓർത്തെടുത്തു . ശ്യാമളക്ക് വേണ്ടിയാണ് നാട് വിട്ടത് . പക്ഷെ വിധി ഒരു ഗുണ്ടയാക്കി തന്നെ തീർക്കുക ആയിരുന്നോ.   ഈ കാണിച്ച ധൈര്യം അന്ന് എന്തുകൊണ്ട് പണിക്കരോടു കാണിക്കുവാൻ തോന്നിയില്ല . ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ  താൻ ചെയ്തത് വലിയ മണ്ടത്തരം ആയ പോലെ അയാള്ക്ക് തോന്നി. ആ ജയിൽ ജീവിതം അയാളെ ഒരു പുതിയ മനുഷ്യനാക്കി.
ശ്യാമളയെ നന്നായി നോക്കുവാൻ ഉള്ള കരുത്തും , കാര്യാ പ്രാപ്തിയും കാണി ക്കെണ്ടാതയിരുന്നു.  പക്ഷെ ഒരു ഭീരുവിനെ പോലെ അതോർത്തപ്പോൾ അയാള്ക്ക് അയാളോട് തന്നെ പുച്ഛം തോന്നി. ജയിലിൽ നിന്നിറങ്ങിയാൽ ഉടൻ തന്നെ നാട്ടിൽ പോകണം എന്ന് അയാൾ  ഉറപ്പിച്ചു. അങ്ങനെ ജയിൽ മോചിതനായി ഒൻപതു  വർഷങ്ങൾക്കു ശേഷം അയാൾ വീണ്ടും നാട്ടിലേക്കു മടങ്ങി. മടങ്ങുപോൾ അയാൾ ഓർത്തു ഒൻപതു വർഷങ്ങൾ , ഇപ്പോഴും ശ്യാമള തന്നെ കാത്തിരുപ്പുണ്ടാകുമോ . അതോ അമ്മാവന്റെ തിരുമാനം അനുസരിച്ച് ഇപ്പോൾ ആരുടെ എങ്കിലും ഭാര്യ ആയി കഴിഞ്ഞിരിക്കുമോ? ട്രെയിനിൽ ഇരിക്കുമ്പോൾ അയാളുടെ മനസ് വല്ലാതെ കലുഷിതം ആയിരുന്നു.


ഈ ഒൻപതു വർഷങ്ങൾക്കിടെ ഒരു പാടു മാറ്റങ്ങൾ ആ നാട്ടിൻ പുറത്തുണ്ടായി.  ഒന്ന് രണ്ടു ബസ്സുകൾ കൂടി. റോഡ്‌ ടാറിട്ടു. പരമു നായരുടെ ചായ ക്കട ഇന്ന്   ഒരു ഹോട്ടൽ ആണ്. നട വഴിക്ക് ഇരു വശവുമായി ചുറ്റും വീടുകൾ . അങ്ങനെ ആദ്യം കണ്ട പരമു നായരുടെ ഹോട്ടലിലേക്ക് തന്നെ അയാൾ നടന്നു കയറി. അവിടെ വച്ചാണ് അയാൾ വിവരങ്ങൾ എല്ലാം അറിഞ്ഞത് . പണിക്കരുടെ പഴയ പ്രതാപം എല്ലാം പോയി. ഇപ്പോൾ അയാൾ കിടപ്പിലാണത്രെ. ഒരു വശം തളർന്നു പര സഹായം കൂടാതെ  ഒന്നിനും വയ്യ. രാഘവൻ നെഞ്ച് നോക്കി തൊഴിചതാണ് പിന്നെ അയാൾ എഴുനെട്ടിട്ടില്ല. മദ്യപാനിയും തികഞ്ഞ സ്തീ ലംബടനുമായ രാഘവൻ .  എല്ലാം അയാൾ തന്നെ വരുത്തി വച്ചതാണ്. തറവാട് മാത്രം ഇപ്പോഴും ക്ഷയിച്ചിട്ടില്ല . അതിനു മുമ്പേ ആ രാഘവൻ  ജയിലിൽ പോയി. അല്ലെങ്കിൽ അവൻ അതും ക്ഷയിപ്പികുമായിരുന്നു.   തൊടിയിലെ വരുമാനം കൊണ്ട് മാത്രം അവർ ഇന്ന്    ജീവിക്കുന്നു .

രണ്ടു വർഷം മുമ്പായിരുന്നു ശ്യാമളയുടെ കല്യാണം .  കുഞ്ഞൻ നായർ കൊണ്ടുവന്ന ഒരു ആലോചന ,  അന്നത്തെ റാക്കിന്റെ പുറത്തു ഒന്നും നോക്കാതെ പണിക്കർ അതുറപ്പിച്ചു . ശ്യമാലയുടെ വിവാഹം കഴിഞ്ഞു എന്നാ വാർത്ത‍ ഗോപാലകൃഷ്ണനെ വേദനിപ്പിച്ചു. എന്തിനു വേണ്ടിയാണോ ഇവിടെ വന്നത് , എന്തിനു വേണ്ടിയാണോ ഇവിടെ നിന്ന് പോയത് എല്ലാം വ്യർത്ഥം ആയിരിക്കുന്നു.

തിരിച്ചു പോകണം അയാൾ മനസ്സിൽ ഉറപിച്ചു . അതിനു മുമ്പ് ശ്യാമളയെ ഒന്നുകൂടി കാണണം . അങ്ങനെയന്നു അയാൾ വീണ്ടും ആ തറവാടിന്റെ പടി ചവിടുനത് . പടി പ്പുര തുറന്നു അയാൾ അകത്തേക്ക് നടന്നു.  കരിയിലകൾ ചിതറിയ മുറ്റവും, തുളസി  തറയ്ക്ക് മാത്രം വലിയ മാറ്റം ഒന്നുമില്ല. ദീപം  എന്ന് പറഞ്ഞു വരുന്ന ശ്യാമളയെ അയ്യാൾ ഓർത്തു . ഒരു കൈ കൊണ്ട് വിളക്ക് അണയാതെ ദീപം , ദീപം എന്ന് വിളിച്ചു വിളക്ക് കൊളുത്തുന്ന ശ്യാമള .

കാൽ പെരുമാറ്റം കേട്ടിട്ട് എന്നാ പോലെ അപ്പോൾ മുന്നിൽ ശ്യാമള വന്നു നിന്ന്. ഒക്കത്ത് ആറു മാസം പ്രായം തോന്നിക്കുന്ന കുട്ടിയുമായി. പാവാട ക്കാരി അല്ലാതെ മുണ്ടും , നേര്യതും അണിഞ്ഞു . അയാളെ കണ്ടിട്ടും അവളിൽ വലിയ ഭാവ വത്യസം ഉണ്ടായില്ല. പക്ഷെ നടുങ്ങിയത്‌ അയാൾ തന്നെ ആയിരുന്നു. അവളുടെ നോട്ടം സഹിക്കുവാൻ വയ്യാതെ അയാൾ കണ്ണ് പിൻ വലിച്ചു . ഒന്നും ചോദിക്കാതെ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ അയാളെ അവൾ വിളിച്ചു . അച്ഛനെ കാണേണ്ടേ?  പിന്നെ അവളുടെ പിറകെ പതിയ നടുമുറ്റം കടന്നു അകത്തെ ഗോവണി പടി കയറി പണിക്കരുടെ പഴയ മുറിയിലേക്ക് പോയി.
കട്ടിലിൽ ഒരു വശം തളർന്നു കിടക്കുന്ന പണിക്കർ.  ഒക്കത്തിരിക്കുന്ന ആണ്‍ കുട്ടിയെ അവൾ താഴത്തു വച്ച ശേഷം പണിക്കാരെ പിടിച്ചു അവൾ കട്ടിലിനൊടുള്ള മതിലിൽ ചാരി ഇരുത്തി. നരച്ച താടി മീശയും, നെഞ്ച് മുഴുവനും നരച്ച രോമവുമായി , സംസാരിക്കുവാൻ പോലും ആകാതെ വിഷമിക്കുന്ന അമ്മമ്മ. അമ്മാമയുടെ രൂപം ഇതുപോലെ അയാള്ക്ക് സങ്കല്പികുവാൻ കഴിയില്ലായിരുന്നു.ഒരിക്കൽ എങ്കിലും ഈ മനുഷ്യനോടു നേരെ നോക്കി സംസാരിക്കണം എന്ന് ഉറപ്പിച്ചിരുന്നു.  അയാളെ കണ്ടതും പണിക്കരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് കണ്ടു ശ്യമാലയുറെയും കണ്ണുകൾ ഈറൻ അണിഞ്ഞു. ആ മനുഷ്യനോടു ജീവിതത്തിൽ ആദ്യമായി സഹതാപം തോന്നി.   ആഞ്ഞാപിച്ച് മാത്രം ശീലിച്ച മനുഷ്യനാണ് , ഇപ്പോൾ കൊച്ചു കുട്ടിയെ പോലെ കരയുനത്. വിറ കൈ കളോടെ പണിക്കർ അയ്യാളുടെ കൈകളിൽ പിടിച്ചു.  ആരും ഒന്നും സംസാരിച്ചില്ല. അല്ലെങ്കിലും മാപ്പ് അപേക്ഷിച്ച ശീലം പണീക്കർകുണ്ടയിരുന്നില്ലല്ലോ . പക്ഷെ കൊച്ചു കുട്ടിയെ പോലെയുള്ള അയാളുടെ കരച്ചിൽ ഗോപാലകൃഷ്ണന്റെ മനസ് അലിയിച്ചു.
അമ്മാമയുടെ മുന്നിൽ വിധേയനായി നില്കുവാൻ മാത്രം ശീലിച്ചവൻ , അവനു അങ്ങനെ ആകുവന്ന്നെ കഴിയുംയിരുന്നുല്ല്.

പണിക്കരുടെ മനസ് അറിഞ്ഞപോലെ തിരിച്ചു പോകുവാനായ വന്ന ഗോപാലകൃഷ്ണൻ പിന്നെ അവിടെ തന്നെ താമസിച്ചു. ശ്യാമളയുടെ  ഭർത്താവായി. പണിക്കരുടെ മരുമകനായി.

ഞാൻ  അവനോടായി ചോദിച്ചു  അപ്പോൾ രാഘവാൻ തിരിച്ചു വന്നില്ലേ. ഉവ്വ് അയ്യാൾ ജയിൽ മോചിതൻ ആയി തിരിച്ചു വന്നു. ശ്യാമളയുടെ  മേൽ അവകാശം ചോദിച്ചു വന്ന രാഘവന് മുഖം അടച്ചു ഒരു അടി കൊടുത്തു ഗോപാലകൃഷ്ണൻ . ഒരൊറ്റ അടി മാത്രം , ചോര  പൊത്തിയ  വായും,  മൂക്കുമായി രാഘവാൻ പോയി. പിന്നെ അയാൾ തിരിച്ചു വന്നില്ല. പിന്നെ എല്ലാ കഥകളും പോലെ അവർ സന്തോഷതോറെ ജീവിച്ചു . വിനോദ് പറഞ്ഞു നിറുത്തി. ഞാൻ ഒന്നും മിണ്ടിയില്ല .എന്റെ മൌനം മുറിച്ചുകൊണ്ട് അവൻ പറഞ്ഞു രാഘവന്റെയും , ശ്യാമളയുടെയും ആ മകൻ ഉണ്ടല്ലോ അത് ഞാൻ തന്നെയാന്നു. അല്ല ഗോപാലകൃഷ്ണന്റെയും , ശ്യാമളയുടെയും മകൻ .  ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു അത് എനിക്ക് മനസിലായി.